Pages

Sunday, October 5, 2025

ലഹരിമരുന്നും കുറ്റകൃത്യങ്ങളും ----പ്രൊഫ , ജോൺ കുരാക്കാർ

 

ലഹരിമരുന്നും കുറ്റകൃത്യങ്ങളും

 

ഇന്ത്യയിൽ  കുറ്റകൃത്യങ്ങൾ  വൻ  തോതിൽ  വർദ്ധിച്ചു വരികയാണ് . അപകട മരണങ്ങൾ, കുറ്റകൃത്യങ്ങൾ, കാണാതായവർ, ആത്മഹത്യ ചെയ്തവർ, അജ്ഞാത മൃതശരീരങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിച്ച് അപഗ്രഥിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഏജൻസിയാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോ. ഏജൻസി ദേശീയ തലത്തിൽ ഡാറ്റാ ബേസ് തയ്യാറാക്കുക മാത്രമല്ല,​ വിവരങ്ങൾ നിയമപാലകർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുന്നു. 2023-ലെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതനുസരിച്ച് രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗങ്ങൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായാണ് കാണുന്നത്.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 105 കേസുകള്തിരുവനന്തപുരത്തു  രജിസ്റ്റര്ചെയ്തു. 112 പേരാണ് അറസ്റ്റിലായത്.2022-നെ അപേക്ഷിച്ച് ഇത്തരം അതിക്രമങ്ങളിൽ 0.7 ശതമാനം വർദ്ധനയുണ്ട്. 2023- 4.48 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 30 ശതമാനത്തോളം കേസുകളും ഭർത്താവിന്റെയോ ബന്ധുക്കളുടെയോ അക്രമങ്ങളുടെ പേരിലാണ്. പതിനഞ്ച് ശതമാനത്തോളം പോക്സോ കേസുമുണ്ട്. മദ്ധ്യവർഗ കുടുംബങ്ങളിൽ വീടുകൾക്കുള്ളിലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നത് എന്നത് ഇക്കാര്യങ്ങളിൽ ഗവേഷണം നടത്തുന്ന വിദഗ്ദ്ധർ നേരത്തേതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതിക്രമം നടത്താനുള്ള ഒരു ലൈസൻസായി ദാമ്പത്യബന്ധം രൂപാന്തരപ്പെടാൻ പാടില്ല. ഇത്തരത്തിലുള്ള പല പീഡനങ്ങളും രേഖപ്പെടുത്താതെ പോവുകയാണ് പതിവ്. വികസിത രാജ്യങ്ങളിൽ ഭർത്താവ് ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന് തെളിഞ്ഞാൽ ജയിൽവാസം അനുഭവിക്കണമെന്നു മാത്രമല്ല,​ വൻ തുക നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥനാകുന്നതിനൊപ്പം ജോലി നഷ്ടപ്പെടുക പോലും ചെയ്യും. നിയമം ഇത്രയും കർശനമായതിനൊപ്പം അത്തരം രാജ്യങ്ങളിൽ സ്ത്രീകളും സ്വന്തം അവകാശങ്ങളെപ്പറ്റി നല്ല ബോദ്ധ്യമുള്ളവരാണ്.ദാമ്പത്യ ബന്ധത്തിന്റെയും കുട്ടികളുടെയും പേരിൽ മനുഷ്യാവകാശങ്ങളെല്ലാം പണയം വച്ച് ജീവിക്കേണ്ടവരല്ല സ്ത്രീകൾ. പലപ്പോഴും സ്വന്തമായി ജോലിയും മറ്റുമില്ലാതെ സാമ്പത്തികമായ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വനിതകളാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത്. സ്വന്തമായി ഒരു ജോലിയില്ലെങ്കിൽത്തന്നെ ചെറിയ സംരംഭങ്ങൾ നടത്തി സാമ്പത്തികമായി ശക്തിയാർജ്ജിക്കുന്നതിലൂടെ മാത്രമേ ഗാർഹിക പീഡനങ്ങളിൽ നിന്ന് ആത്യന്തികമായി സ്ത്രീകൾക്ക് വിമോചിതരാകാൻ കഴിയൂ. കേരളത്തിൽ അഴിമതിക്കേസുകൾ വർദ്ധിച്ചെന്ന് എൻ.സി.ആർ.ബിയുടെ റിപ്പോർട്ടിൽ പറയുന്നത് ആശങ്ക ഉളവാക്കുന്നതാണ്. ദേശീയ തലത്തിൽ അഴിമതിക്കേസുകൾ കുറഞ്ഞപ്പോഴാണിത്. 2021- കേരളത്തിൽ 122,​ 2022- 178 എന്നിങ്ങനെ അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 2023- ഇത് 211 ആയി ഉയർന്നു.ആതമഹത്യാ നിരക്കിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. അതിൽത്തന്നെ തൊഴിലില്ലാത്ത യുവാക്കൾ ജീവനൊടുക്കുന്നതിൽ കേരളം ഒന്നാമതാണ്. 2021- 26.9 എന്ന നിരക്കുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം. ദേശീയനില അന്ന് 12 ആയിരുന്നു. 2022- ദേശീയനില 12.4 ആയപ്പോൾ കേരളത്തിന്റേത് 28.5 ആയി ഉയർന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാജ്യത്ത് ജീവനൊടുക്കുന്നവർ 19 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 21.9 ശതമാനമാണ്. കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും ആത്മഹത്യാ നിരക്കും വർദ്ധിക്കുന്നത് തടയാൻ കേരളം സത്വര നടപടികൾ സ്വീകരിക്കാൻ വേണ്ട ആസൂത്രണം തുടങ്ങേണ്ടതാണ്. ലഹരിയുടെ ഉപയോഗം മനുഷ്യരില്കുറ്റകൃത്യങ്ങള്വര്ദ്ധിക്കുന്നതിന് കാരണമാകുന്നു .

അപകടങ്ങളും കുറ്റകൃത്യങ്ങളും വര്ദ്ധിക്കുന്നതിനൊപ്പം വിദ്യാര്ത്ഥികളിലെയും ചെറുപ്പക്കാരിലും ലഹരി ഉപയോഗവും കൂടി വരുന്നു.ലഹരി ഉപയോഗത്തിലൂടെ സമനില തെറ്റി അക്രമം നടത്തുന്നവർ കേരളം നേരിടുന്ന കടുത്ത ഭീഷണിയായി മാറിയിരിക്കുന്നു. ബോധമില്ലാതെ, കയ്യൂക്കു കൊണ്ടും കത്തിമുനകൊണ്ടും ഇത്തരക്കാർ നടത്തുന്ന അക്രമങ്ങൾ ഗുരുതരമായ സാമൂഹിക ഭീഷണിയാണ് ഉയർത്തുന്നത്. ലഹരി തലയ്ക്കുപിടിച്ച സംഘങ്ങൾ കയ്യേറ്റവും വധശ്രമവുമൊക്കെയായി നാടും നഗരവും വിറപ്പിക്കുമ്പോൾ കേരളത്തിന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു. 

ലഹരിമരുന്നിന്റെ കടത്തും ഉപയോഗവും സംബന്ധിച്ച കേസുകൾ വൻതോതിൽ വർധിക്കുന്നതിനോടൊപ്പം ലഹരിക്കടിപ്പെട്ടു നടത്തുന്ന കുറ്റകൃത്യങ്ങളും പെരുകിവരികയാണ്. സംസ്ഥാനത്തു സമീപകാലത്തുണ്ടായ പല കെ‍‍ാലപാതകങ്ങളിലും ലൈംഗികപീഡനങ്ങളിലും പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. ലഹരി ഉപയോഗിച്ചു വാഹനമോടിക്കുന്നവർ റോഡിലുണ്ടാക്കുന്ന അക്രമങ്ങളാകട്ടെ ഇവിടെ പതിവായിക്കഴിഞ്ഞു.

 

പ്രൊഫ , ജോൺ കുരാക്കാർ

No comments: