Pages

Sunday, October 12, 2025

ഗാസയിൽ സമാധാനം പുലരട്ടെ-----------പ്രൊഫ്. ജോൺ കുരാക്കാർ

 

ഗാസയിൽ സമാധാനം  പുലരട്ടെ

പ്രൊഫ്ജോൺ കുരാക്കാർ




രണ്ടുവർഷത്തിനുശേഷം ഗാസയിൽ ഇസ്രയേലിന്റെ തീമഴ നിലയ്ക്കുമ്പോൾ പലസ്തീൻകാർക്കൊപ്പം ലോകമെങ്ങുമുള്ള സമാധാനപ്രിയരായ മനുഷ്യരുടെ മനസ്സുകളിൽ ആശ്വാസത്തിന്റെ നക്ഷത്രങ്ങൾ തെളിയുകയായി.2025  സെപ്റ്റംബർ 29നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാനപദ്ധതിയുടെ ആദ്യഘട്ടം അംഗീകരിക്കുന്നതിൽ ഈജിപ്തിൽ നടന്ന ചർച്ചയിൽ ഇസ്രയേലും ഹമാസും ധാരണയിലെത്തി.പലസ്തീൻ പ്രശ്നപരിഹാരത്തിനായി പതിറ്റാണ്ടുകളായി രാജ്യാന്തരസമൂഹം തുടരുന്ന പരിശ്രമങ്ങൾ ഇതോടെ പുതിയൊരു തലത്തിലേക്കു കടക്കുകയാണ്.

ഇസ്രയേൽപലസ്തീൻ സംഘർഷത്തിന്റെ ചരിത്രവും രാഷ്ട്രീയവും ഒരൊറ്റ രാത്രികൊണ്ടു ചർച്ചചെയ്തു തീർപ്പാക്കാവുന്നതല്ല. കൂടുതൽ രാജ്യങ്ങൾ സംഘർഷത്തിൽ ചേർന്നതോടെ പശ്ചിമേഷ്യയാകെ പിടിച്ചുകുലുക്കുന്ന പ്രശ്നമായി അതു കത്തിപ്പടർന്നിരിക്കുന്നു. അതിനിടെ രണ്ടു വർഷമായി ഗാസാ മുനമ്പിൽ 22 ലക്ഷത്തോളം പലസ്തീൻകാർ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും കഴിയുംവേഗം പരിഹാരമുണ്ടാക്കുകയെന്നതായിരുന്നു ഈജിപ്തിലെ മധ്യസ്ഥചർച്ചയുടെ അടിയന്തര ദൗത്യം..ട്രംപ് മുന്നോട്ടുവച്ച പദ്ധതി ഇസ്രയേലും ഹമാസും തത്വത്തിൽ അംഗീകരിച്ചതിനു പുറമേ അറബ് രാജ്യങ്ങളടക്കം ഭൂരിപക്ഷം ലോകരാജ്യങ്ങളും പിന്തുണ അറിയിക്കുകയും ചെയ്തതോടെയാണ് ചർച്ചയ്ക്കു കളമൊരുങ്ങിയത്.ട്രംപിന്റെ നയതന്ത്രം; തീരില്ലെന്നു കരുതിയ ഗാസ യുദ്ധം സമാധാനക്കരാറിലേക്ക്

2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന്റെ തെക്കൻ മേഖലയിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ആയിരത്തി ഇരുനൂറോളം പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു. തുടർന്ന്, ഹമാസിനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനവുമായി  ഇസ്രയേൽ ആരംഭിച്ച ആക്രമണം രണ്ടുവർഷം പിന്നിടുമ്പോൾ 67,000 ഏറെ പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. പട്ടിണി പടർന്ന ഗാസയിലെ ജീവിതം നരകതുല്യമായി തുടരുന്നതിനിടെയാണ് മധ്യസ്ഥചർച്ച ഫലം കണ്ടത്.സമാധാനശ്രമങ്ങൾക്കു വലിയ തിരിച്ചടികളുണ്ടായെങ്കിലും ഖത്തർ അടക്കം മധ്യസ്ഥരാജ്യങ്ങൾ പിന്മാറിയില്ല. സമാധാനത്തിനു വേണ്ടി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലടക്കം വലിയതോതിൽ ജനകീയസമരങ്ങളുമുണ്ടായി. ഐക്യരാഷ്ട്രസംഘടനയിൽ പലസ്തീനു സ്വതന്ത്ര രാഷ്ട്രപദവി നൽകാൻ ഇസ്രയേലിന്റെ സഖ്യകക്ഷികളടക്കം മുന്നോട്ടുവന്നതും ശ്രദ്ധേയമായി. സംഘർഷം അവസാനിപ്പിക്കണമെന്ന നിർദേശത്തിന് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിച്ചെങ്കിലും ഗാസയിൽ പലസ്തീൻകാരുടെ അസ്തിത്വം അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടു തുടരുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചെയ്തത്. കരാറിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയരാനുള്ള കാരണവും ഇതാണ്.

യുഎസ് ഇടപെടലുകളെ എക്കാലത്തും സംശയത്തോടെ മാത്രം കണ്ടിട്ടുള്ള പലസ്തീൻ നേതൃത്വം ട്രംപ് ഫോർമുലയെ എത്രത്തോളം വിശ്വസിക്കുമെന്നതും കണ്ടറിയണം. ഗാസയിൽ ഇസ്രയേലിന് ഔദ്യോഗികമായി നിയന്ത്രണാധികാരം ഉറപ്പാക്കാനുള്ള തന്ത്രമാണു ട്രംപിന്റെ ഫോർമുലയെന്ന വിമർശനം ഇതിനകംതന്നെ പലസ്തീൻപക്ഷത്തുനിന്ന് ഉയർന്നുകഴിഞ്ഞു. സമാധാന നൊബേൽ സമ്മാനത്തിനുള്ള അവകാശവാദം ബലപ്പെടുത്താനാണു ട്രംപിന്റെ നീക്കമെന്നു കരുതുന്നവരുമുണ്ട്.പ്രശ്നപരിഹാരങ്ങളിൽ പലസ്തീൻ ജനതയെ വിശ്വാസത്തിലെടുക്കേണ്ടതും അവരുടെ വിശ്വാസം നേടിയെടുക്കേണ്ടതും സാഹചര്യത്തിൽ യുഎസ് ഉൾപ്പെടെയുള്ള മധ്യസ്ഥരുടെ ഉത്തരവാദിത്തമാണ്.

യുദ്ധം തുടരാൻ ബെന്യാമിൻ നെതന്യാഹുവിനും വെടിനിർത്തൽ പദ്ധതി വേഗത്തിലാക്കാൻ ഡോണൾഡ് ട്രംപിനും സ്വകാര്യമായ കാരണങ്ങളുണ്ടായിരിക്കാം. അതെന്തുമാകട്ടെ, ലോകം ആഗ്രഹിക്കുന്നതു സമാധാനമാണ്.

ഇസ്രയേല്-ഹമാസ് വെടിനിര്ത്തല് പ്രാബല്യത്തില് വന്നതോടെ ഗാസയില് വന് പ്രതീക്ഷയാണുയര്ന്നത്. അതൊരു താല്ക്കാലിക ആശ്വാസമായി മാറാതിരിക്കട്ടെ എന്നാണ് പ്രാര്ത്ഥന. ശാശ്വത സമാധാനം പുലരട്ടെ എന്ന ഭാരതത്തിന്റെ പ്രതീക്ഷയാണവിടെ പുലരേണ്ടത്. യാതനയുടെയും വേദനയുടെയും ദിനങ്ങളുടെ ഒന്നേ കാല് വര്ഷമാണ് ഗാസ പിന്നിട്ടത്. 470 ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 46,899 പേരാണ്. ഇതില് 18000 പേരും കുട്ടികള്. അപ്പോഴറിയാം പിന്നിട്ട ദിവസങ്ങളുടെ വേദന. 15 മാസം ഇസ്രയേലിനെതിരെ അക്രമം തുടങ്ങിയത് ഹമാസാണ്. അതിന്റെ ദുരന്തഫലമാണ് ലോകത്തിന് കാണേണ്ടിവന്നത്. ഖത്തറിന്റെ മാധ്യസ്ഥതയില് വെള്ളിയാഴ്ച തന്നെ വെടിനിര്ത്തല് കരാറിലെത്തിയെങ്കിലും സംശയങ്ങള് ബാക്കിയായിരുന്നു. ഏറ്റവും ഒടുവില് ഹമാസുണ്ടാക്കിയ സംശയത്തിന്റെ തിരിച്ചടിയില് 81 ജീവന്കൂടി വെടിയേണ്ടിവന്നു. ഏതായാലും ഞായറാഴ്ചയോടെ വെടിനിര്ത്തല് പൂര്ത്തിയാക്കി ഗാസ സമാധാനത്തിന്റെ പാതയിലൂടെ നീങ്ങി. ഇന്നലെ മോചിപ്പിച്ച മൂന്നു ബന്ദികളുടെ വിവരങ്ങള് ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. വെറ്ററിനറി നഴ്സായ ഡോറോന് സ്റ്റൈന്ബ്രെച്ചര്, ഇസ്രയേല് ബ്രിട്ടിഷ് പൗരത്വമുള്ള എമിലി ദമാരി, റോമി ഗോനെന് എന്നിവരെയാണ് ഹമാസ് ആദ്യം വിട്ടുനല്കുന്

കരാറിന്റെ ആദ്യഘട്ടത്തില് മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല് അപ്രതീക്ഷിതമായി കരാറില്നിന്നും പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാര് നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല് നടപ്പാകുന്ന സമയത്തിന് അരമണിക്കൂര് മുന്പ് ഇസ്രയേല് കരാറില്നിന്ന് പിന്മാറുകയായിരുന്നു. പിന്നീട് രണ്ടു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ഇപ്പോള് ബന്ദികളുടെ പേരുകള് മധ്യസ്ഥരായ ഖത്തര് മുഖേന ഹമാസ് പുറത്തുവിട്ടത്. ആദ്യം പ്രാദേശിക സമയം വൈകുന്നേരം നാലിന് (ഇന്ത്യന് സമയം രാത്രി ഏഴിന്) ബന്ദികളെ കൈമാറാമെന്നാണ് അറിയിച്ചിരുന്നത്. പലസ്തീന് തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കും. ഇതും എവിടെവച്ചാണെന്നു പുറത്തുവന്നിട്ടില്ല. ഗാസയിലേക്കു മരുന്നും ഭക്ഷണവുമായി എത്തുന്ന ട്രക്കുകള് ഈജിപ്തിന്റെ അതിര്ത്തിയില് കാത്തുകിടക്കുകയാണ്. വെടിനിര്ത്തല് പ്രാബല്യത്തില് വന്നാല് ഇവര്ക്ക് അതിര്ത്തി കടന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീന് ജനതയ്ക്ക് ആശ്വാസം നല്കാനാകുമെന്നാണ് പ്രതീക്ഷ. വെടിനിര്ത്തലിനെ അംഗീകരിച്ച് ഇസ്രയേല് പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവിന്റെ അറിയിപ്പ് എത്തിയതാണ് ആശ്വാസമുണ്ടാക്കിയത്. കരാര് പ്രാബല്യത്തില് വരാന് വൈകിയതോടെ ഗാസ മുനമ്പില് ഇസ്രയേല് വ്യോമാക്രമണം നടത്തി. എത്രപേര് മരിച്ചുവെന്ന് പുറത്തുവന്നില്ലെങ്കിലും ഖാന് യൂനിസിലെ നാസര് ആശുപത്രി അധികൃതര് മരണങ്ങള് സ്ഥിരീകരിച്ചു.

ഇസ്രയേലിന്റെ പൂര്ണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നല്കിയത്. നേരത്തെ സുരക്ഷാ കാബിനറ്റും അനുമതി നല്കിയിരുന്നു. 3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. 1900 പലസ്തീന് തടവുകാരെ ഇസ്രയേല് മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില് വിട്ടയക്കും. ഏഴാം ദിവസം 4 പേരെയും. തുടര്ന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും. ഗാസയിലുള്ള ഇസ്രയേല് സൈനികര് അതിര്ത്തിയോടു ചേര്ന്ന ബഫര് സോണിലേക്കു പിന്വാങ്ങുന്നതോടെ, നേരത്തെ പലായനം ചെയ്ത പലസ്തീന്കാര്ക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിര്ത്തലിന്റെ രണ്ടാംഘട്ടം ചര്ച്ച ചെയ്തു തീരുമാനിക്കും. 16 ദിവസം നടപടികള് സുഗമമല്ലെങ്കില് ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല് ഭീഷണി മുഴക്കിയിരുന്നു. ഗാസയില് പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകള് ഈജിപ്ത് അതിര്ത്തിയിലെ റഫാ ഇടനാഴിയില് എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില് മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്ത്തല് ആരംഭിക്കില്ലെന്ന് ഇസ്രയേല് നിലപാട് എടുത്തതോടെയാണ് നടപടികള് വൈകിയത്. അത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആദ്യഘട്ട വെടിനിര്ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതില് മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയച്ചത്. ഇവര് 30 വയസ്സില്താഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന. ആദ്യഘട്ടത്തില് മോചിപ്പിക്കുന്ന 737 പലസ്തീന് തടവുകാരുടെ വിശദാംശങ്ങള് ഇസ്രയേല് നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തില് 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രയേല് അറിയിച്ചു. ജനവാസമേഖലകളില്നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ട വെടിനിര്ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള് എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചര്ച്ചതുടങ്ങും. ഖത്തര്, യു.എസ്., ഈജിപ്ത് എന്നീ മധ്യസ്ഥരാജ്യങ്ങളുടെ ശ്രമഫലമായുണ്ടായ വെടിനിര്ത്തല്ക്കരാര് വെള്ളിയാഴ്ച വൈകിയാണ് ഇസ്രയേല് മന്ത്രിസഭ അംഗീകരിച്ചത്. അതില് തന്നെ അഭിപ്രായവ്യത്യാസവും ഉയര്ന്നതാണ്. ഇസ്രായേലില് ശക്തമായ പ്രതികരണവും ഉണ്ടായി. ഇസ്രയേല് പലസ്തീന് അടിയറവ് പറഞ്ഞു എന്ന മുദ്രാവാക്യവുമായി റോഡുതടഞ്ഞുള്ള പ്രകടനവുമുണ്ടായി. ഹമാസ് ബന്ധികളാക്കിയ തടവുകാരുടെ ബന്ധുക്കളും പ്രകടനവുമായി രംഗത്തുവന്നു. ഏതായാലും ഗാസയില് പുതിയ ആകാശം തെളിഞ്ഞു. അത് ശാശ്വതമാകട്ടെ എന്നാശിക്കാം.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: