Pages

Friday, October 24, 2025

ലോകത്ത് ക്രൈസ്തവരാണ് കൂടുതൽ പീഡിക്കപ്പെടുന്നത്

 

ലോകത്ത്  ക്രൈസ്തവരാണ് കൂടുതൽ  പീഡിക്കപ്പെടുന്നത്

 

ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പീഡിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ഓപ്പൺ ഡോർസ് അസോസിയേഷൻ പുറത്തുവിട്ടിരുന്നു. ഇതിൽ ക്രൈസ്തവ വിശ്വാസം ഏറ്റവും കൂടുതൽ എതിർക്കപ്പെടുകയും ക്രിസ്ത്യാനികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യമാണ് ഉത്തര കൊറിയ.

ഉത്തര കൊറിയ. താലിബാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ  ക്രൈസ്തവർ  ക്രൂരമായ പീഡനങ്ങൾക്ക് ഇരകളായിതീരുന്നു .വിശ്വാസികൾക്ക് സമൂഹത്തിൽ ഇടമില്ല. പൊതുസ്ഥലത്തോ, സ്വകാര്യമായോ സേവനങ്ങൾക്കായി മറ്റ് ക്രിസ്ത്യാനികളുമായി കൂടിക്കാഴ്ച നടത്താൻ ഇവർക്ക് കഴിയില്ല. ആരെങ്കിലും ഒരു പള്ളി ആരംഭിക്കാൻ ശ്രമിച്ചാൽ അതിനും സാഹചര്യമില്ല എന്നു മാത്രമല്ല അത് ശിക്ഷാർഹവുമാണ്. ചുരുക്കത്തിൽ, അവർ നിരന്തരമായ ശിക്ഷാ ഭീഷണിയിലാണ് ജീവിക്കുന്നത്” – റിപ്പോർട്ട് വ്യക്തമാക്കുന്നു. ഉത്തര കൊറിയൻ നിയമനിർമ്മാണംബൈബിൾ കൈവശം വയ്ക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നുഎന്ന് ഓപ്പൺ ഡോർസ് അപലപിച്ചു.

 

ഒരു ഉത്തര കൊറിയൻ ക്രിസ്ത്യാനിയെ തടങ്കലിൽ വയ്ക്കുമ്പോൾ, അയാൾക്ക് സാധ്യമായ രണ്ട് വിധികൾ നേരിടേണ്ടിവരുന്നുവധിക്കപ്പെടുകയോ അല്ലെങ്കിൽ നിർബന്ധിത ലേബർ ക്യാമ്പുകളിൽ ജീവിതം ചെലവഴിക്കുകയോ ചെയ്യുക. ലേബർ ക്യാമ്പുകളിൽ പീഡനം, പട്ടിണി, ലൈംഗികാതിക്രമം എന്നിവയുൾപ്പെടെയുള്ള വിവിധ മനുഷ്യാവകാശ ലംഘനങ്ങൾക്ക് അവർ വിധേയരാകുന്നു.

ക്രൈസ്തവ പീഡനങ്ങൾക്ക് കടുത്ത ശിക്ഷ നല്കണമെന്ന്  അമേരിക്കൻ പ്രസിഡന്റ്  പറഞ്ഞു. ഇന്ത്യയിൽ

ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതിന് സത്വര നടപടികള് കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള് പ്രധാനമന്ത്രിക്കും പ്രസിഡന്റിനും അയച്ച -മെയിലില് 30 ഓളം ക്രൈസ്തവ ഗ്രൂപ്പുകള് ഒപ്പുവച്ചിട്ടുണ്ട്. ആള്ക്കുട്ടം അക്രമം അഴിച്ചുവിട്ട് ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണെന്നും അത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്ക്കുകയാണെന്നും അവര് സൂചിപ്പിച്ചു.

 

ഡല്ഹി ന്യൂനപക്ഷ കമ്മീഷന് മുന് അംഗം .സി. മൈക്കിള്, സുപ്രീം കോടതി അഭിഭാഷക സിസ്റ്റര് മേരി സ്കറിയ, യു.സി.എഫ് പ്രസിഡന്റ് മൈക്കല് വില്യംസ് എന്നിവര് നിവേദത്തില് ഒപ്പുവെച്ചവരില് ഉള്പ്പെടുന്നു. കത്തില് പ്രധാനമായും സൂചിപ്പിക്കുന്നത് മതപരിവര്ത്തനനിയമത്തിന്റെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം, ദളിത് ക്രൈസ്തവരെ ഷെഡ്യൂള്ഡ് കാസ്റ്റ് പരിഗണനയില് നിന്ന് ഒഴിവാക്കുന്നത് തുടങ്ങിയ കാര്യങ്ങള് ആണെന്ന് ഇവാഞ്ചലിക്കല് ഫെല്ലോഷിപ് ഓഫ് ഇന്ത്യ ജനറല് സെക്രട്ടറി റവ. വിജയേഷ് ലാല് യുകാന് പറഞ്ഞു.

 

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിദ്വേഷ പ്രസംഗമാണ് സാധാരണക്കാരെ ക്രൈസ്തവര്ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. ജനക്കൂട്ടം ക്രിസ്മസ് പ്രര്ത്ഥനകളും കരോളുകളും അക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ബൈബിള് വില്ക്കുന്നതിനുപോലും അനുവദിക്കുന്നില്ല. ബൈബിള് വി ല്ക്കുവാന് ശ്രമിക്കുന്നവര് മര്ദിക്കപ്പെടുന്നുവെന്നും അത് ഭരണഘടന നല്കുന്ന അവകാശങ്ങള്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. എല്ലാ മതങ്ങള്ക്കും ഭരണഘടന നല്കുന്ന തുല്യപരിഗണനയുടെ നഗ്നമായ ലംഘനമാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മണിപ്പൂരില് സമാധാനം വളര്ത്തുന്നതിന് ദൃശ്യമായ നടപടികള് സ്വീകരിക്കണമെന്നും അവര് ആവശ്യപ്പെട്ടു. അക്രമികള്ക്കെതിരെ ശക്തമായ നടപടികള് കൈക്കൊള്ളുന്നതിന് കൃത്യമായ മാര്ഗനിര്ദേശങ്ങള് സംസ്ഥാനങ്ങള്ക്ക് നല്കണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 

ലോകമെമ്പാടുമുള്ള ഏകദേശം 300 ദശലക്ഷം ക്രിസ്ത്യാനികൾ തടവും പീഡനവും കൊലപാതകവും ഉൾപ്പെടെ വിവിധ പീഡനങ്ങൾ അനുഭവിക്കുന്നു.” . സി. സി. പ്രസിഡന്റ് ജെഫ് കിംഗ് പറഞ്ഞു. 2025-ലെ ആഗോള ക്രൈസ്തവ പീഡന റിപ്പോർട്ടിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമീപകാലത്തുനടന്ന വിവിധ സംഭവങ്ങളും ഉൾപ്പെടുന്നു. നിക്കരാഗ്വയിൽ ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ, ക്രിസ്ത്യാനികളോടുള്ള ഗവൺമെന്റിന്റെ ശത്രുത വർദ്ധിച്ചു. ഇന്ത്യയിൽ, മതപരിവർത്തന വിരുദ്ധ നിയമങ്ങളിലൂടെയും ആൾക്കൂട്ട ആക്രമണങ്ങളിലൂടെയും ക്രിസ്ത്യാനികളുടെയും മറ്റു മതന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഹിന്ദു ദേശീയത തീവ്രമായി.

ഡി. ആർ. സി. യിലെയും നൈജീരിയയിലെയും സഹേലിലുടനീളമുള്ള പ്രദേശങ്ങളിലെയും ക്രിസ്ത്യാനികൾ വിവിധ ആക്രമണങ്ങളും കുടിയൊഴിപ്പിക്കലും നേരിടുന്നു.സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉയർച്ച, കുടിയൊഴിപ്പിക്കൽ, മതദേശീയത എന്നിവ പോലുള്ള, മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതകൾ വർധിക്കുന്നു.ലോകത്ത്  ക്രൈസ്തവരാണ് കൂടുതൽ  പീഡിക്കപ്പെടുന്നത്

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

No comments: