മതസ്വാതന്ത്ര്യം
ഭാരതത്തിലെ മുഴുവൻ മൈനോരിറ്റിക്കും (ന്യൂനപക്ഷ വിഭാഗങ്ങൾക്കും) ലഭിച്ച മതസ്വാതന്ത്ര്യം നേടിത്തന്നത് ഭാരതത്തിലെ ഏക തദ്ദേശീയ ക്രൈസ്തവ സമൂഹമായിരിക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പുരോഹിതനായിരുന്ന വന്ദ്യനായ M. V. George അച്ചൻ [L.L H G.DR.Geevarghese Mar Osthathios Metropolitan] ആയിരുന്നു എന്നത് ഓരോ മാർത്തോമൻ നസ്രാണിക്കും എന്നും എക്കാലവും അഭിമാനത്തിന് വക നൽകുന്നതാണ്.ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാർ ഒസ്താത്തിയോസ് തിരുമേനി നമ്മിൽ നിന്നും കടന്നുപോയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. ആ വന്ദ്യ പിതാവ് അശരണർക്കും അനാഥർക്കും ചെയ്ത സുവിശേഷം വർത്തമാന കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന എല്ലാവർക്കും അറിയാമെന്നിരുന്നാലും ഈ കാലഘട്ടത്തിൽ ജീവിക്കുന്ന പലർക്കും അറിയാത്ത ഒരു വലിയ വിലപ്പെട്ട കാര്യം കൂടി അദ്ദേഹത്തെക്കുറിച്ചുണ്ട്.
മലങ്കര സഭയ്ക്ക് എന്നല്ല; ക്രിസ്ത്യാനികൾക്ക് എന്നു മാത്രം അല്ല; ഇന്ത്യയിലെ മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കും (മൈനോരിറ്റിക്കും) ലഭിച്ച മതസ്വാതന്ത്ര്യം നേടിത്തന്നതു വന്ദ്യനായ M V George അച്ചൻ ആണെന്നുള്ളത് ചരിത്രത്താളുകളിൽ അടയാളപ്പെടുത്തിയിട്ടുള വസ്തുതയാണ്.1949ൽ വന്ദ്യ M. V. George അച്ചൻ പണ്ഡിറ്റ് നെഹ്റുവിനെ കാണുകയും,"മതസ്വാതന്ത്ര്യം വേണം അത്ഭരണഘടനയിൽ ഉള്ളപെടുത്തണം."
എന്നു ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, അന്നത്തെ നിയമമന്ത്രിയായിരുന്ന അംബേദ്കറുടെ അടുക്കൽ പണ്ഡിറ്റ് നെഹ്റു M V George അച്ചനെ പറഞ്ഞുവിടുകയും, അച്ചൻ ഉന്നയിച്ച ന്യൂനപക്ഷവിഭാഗങ്ങളുടെ മത സ്വാതന്ത്ര്യം എന്ന വലിയ ആവശ്യം അംബേദ്കർ ഭരണഘടനയിൽ ആർട്ടിക്കിൾ 30ൽ ഉൾപെടുത്തുകയും ചെയ്തു. ഈ മഹത്തായ വസ്തുത മാർത്തോമാ സഭയുടെ കാലംചെയ്ത അഭിവന്ദ്യ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പോലിത്ത അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതിയിട്ടുള്ളതുമാകുന്നു. ഈ വിഷയത്തിന്റെ നിജസ്ഥിതി, ഞാൻ പാർലമെന്റ് റെക്കോർഡിലൂടെ മനസിലാക്കിയിട്ടുള്ളതുമാകുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് മതസ്വാതന്ത്ര്യം നേടിത്തന്ന മഹാപുരോഹിതന് അശ്രുപൂജകൾ അർപ്പിക്കുന്നു.
Adv കോശി ജേക്കബ്.

No comments:
Post a Comment