ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി )തൊഴിൽ അവസരങ്ങൾ കുറയ്ക്കുമോ ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിതബുദ്ധി
)ലോകമെമ്പാടുമുള്ള
തൊഴിൽ
വിപണിയിൽ
വലിയ
മാറ്റങ്ങളാണ്
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
നിരവധി
തൊഴിലവസരങ്ങൾ
സൃഷ്ടിക്കപ്പെടാനും
അതേസമയം
നിലവിലുള്ള
നിരവധി
ജോലികൾ
ഇല്ലാതാവാനും
നിർമിതബുദ്ധി
കാരണമാകുന്നു.
2030ഓടെ 20 ശതമാനം ജോലികൾ
റോബോട്ടുകൾ
ഏറ്റെടുക്കാൻ
സാധ്യതയുണ്ടെന്ന്
ഓക്സ്ഫഡ്
മാർട്ടിൻ
സ്കൂൾ
നടത്തിയ
പഠനത്തിൽ
സൂചിപ്പിക്കുന്നു.
എന്നാൽ,
സാങ്കേതികവിദ്യകൾ
സൃഷ്ടിക്കുന്ന
പുതിയ
ജോലികൾ
ഈ
നഷ്ടം
നികത്തുമെന്നും
പഠനം
കണ്ടെത്തുന്നു.എ.ഐക്ക്
പകരംവെക്കാൻ
കഴിയാത്ത
മനുഷ്യന്റെ
മാത്രം
പ്രത്യേകതകളായ
സാമൂഹിക
ബുദ്ധി,
സർഗാത്മകത,
വിമർശനാത്മക
ചിന്ത,
സാഹചര്യങ്ങളോട്
പൊരുത്തപ്പെടാനുള്ള
കഴിവ്
തുടങ്ങിയ
സോഫ്റ്റ്
കഴിവുകൾ
എ.ഐ
കാലത്ത്
ജോലിയിൽ
നിലനിൽക്കാനും
വിജയിക്കാനും
സഹായിക്കും.പ്രശ്നങ്ങൾ
ഏതൊരു
മേഖലയിലും
ഒഴിച്ചുകൂടാനാവാത്ത
ഒന്നാണ്.
ആ
പ്രശ്നങ്ങൾക്ക്
ക്രിയാത്മകവും
നൂതനവുമായ
പരിഹാരങ്ങൾ
കാണുമ്പോഴാണ്
പുരോഗതി
കൈവരിക്കുന്നത്.
ഓരോ
പ്രശ്നത്തിനും
പരിഹാരം
കണ്ടെത്താനാവുന്ന
സർഗാത്മക
വ്യക്തികളെ
ഏതൊരു
മേഖലക്കും
ആവശ്യമുണ്ട്.
എ.ഐ
തൊഴിൽ
വിപണിയിൽ
വലിയ
മാറ്റങ്ങൾ
കൊണ്ടുവരുമ്പോൾ
പുതിയ
അവസരങ്ങൾ
സൃഷ്ടിക്കപ്പെടും.
കൂടെ
നിലവിലുള്ള
ജോലികളിലും
മാറ്റങ്ങൾ
ഉണ്ടാകും.
എ.ഐയെ
മനുഷ്യന്
പകരക്കാരനായി
കാണാതെ
എ.ഐയെ
ഉപയോഗപ്പെടുത്താൻ
പഠിക്കുക
എന്നതാണ്
പരിഹാരം.പുതിയ
മാറ്റങ്ങളുമായി
പൊരുത്തപ്പെടാൻ
തുടർച്ചയായ
പഠനത്തിലൂടെയും
പുതിയ
കഴിവുകൾ
നേടുന്നതിലൂടെയും
സാധിക്കും.
ഇതിന്
ടെക്നോളജിയുമായി
ബന്ധപ്പെട്ടതോ
അല്ലാത്തതോ
ആയ
നിരവധി
കഴിവുകൾ
നേടേണ്ടതുണ്ട്.
അതോടൊപ്പം
വിവിധ
കഴിവുകൾ
ഒത്തൊരുമിച്ച്
കൊണ്ടുപോകേണ്ടതുമുണ്ട്.സ്വന്തം
മേഖലയിലെ
അറിവിനപ്പുറം
ഡേറ്റ
സയൻസ്,
മെഷീൻ
ലേണിങ്,
പ്രോംപ്റ്റ്
എൻജിനീയറിങ്
പോലുള്ള
കോഴ്സുകൾ
നമ്മുടെ
മേഖലയിലെ
എ.ഐ
സംവിധാനങ്ങൾ
ഉപയോഗിക്കാൻ
കൂടുതൽ
പ്രാപ്തരാക്കുന്നു.
എ.വൈദഗ്ധ്യമുള്ളവർക്ക്
നിലവിലെ
ശമ്പളത്തേക്കാൾ
54 ശതമാനം
വരെ
വർധന
പ്രതീക്ഷിക്കാമെന്ന്
കണക്കുകൾ
സൂചിപ്പിക്കുന്നു.ടെക്നോളജി
വേഗത്തിൽ
മാറിക്കൊണ്ടിരിക്കും.
അവിടെ
കരുത്തോടെ
പിടിച്ചുനിൽക്കാൻ
വേണ്ടത്
പുതിയ
കഴിവുകൾ
നേടാനും
അറിവ്
അപ്ഡേറ്റ്
ചെയ്യാനുമുള്ള
മനസ്സുകൂടിയാണ്.
അതുകൊണ്ടുതന്നെ
നിരന്തരം
പുതുക്കിക്കൊണ്ടിരിക്കുകയും
പുതിയ
സാങ്കേതികവിദ്യകളുമായി
പൊരുത്തപ്പെടുകയും
ചെയ്യുക.
നിർമിതബുദ്ധിയുടെ
വേഗത്തിനനുസരിച്ച്
മാറ്റങ്ങളെ
തുറന്ന
മനസ്സോടെ
സ്വീകരിക്കുകയും
പുതിയ
കാര്യങ്ങൾ
പഠിക്കാൻ
തയാറാവുകയും
ചെയ്യുക
എന്നത്
നിങ്ങളുടെ
മേഖലയിൽ
നിങ്ങളുടെ
മൂല്യം
വർധിപ്പിക്കുകയും
ആത്മവിശ്വാസം
വർധിപ്പിക്കുകയും
ചെയ്യും.
ഓരോരുത്തരുടെയും
പ്രസക്തി
തീരുമാനിക്കുന്നത്
അവനവൻതന്നെയാണ്.
എ.ഐയുടെ
കാലത്തും
തൊഴിൽനഷ്ടം
വരില്ല. കമ്പ്യൂട്ടർ വന്നാൽ തൊഴിൽ
ഇല്ലാതാകും എന്നൊരു കൂട്ടർ
പറഞ്ഞില്ലേ
? ഐ.ടി
മേഖലയുടെ
വരവോടെ
ലക്ഷക്കണക്കിന്
യുവാക്കൾക്ക്
പുതിയ
തൊഴിലവസരം
തുറന്നുകിട്ടിയത്.
ഐ.ടി
യുഗത്തിന്
എ.ഐയുടെ
(നിർമ്മിതബുദ്ധി)
മുഖം
കൈവന്നതോടെ,
നിലവിൽ
ഐ.ടി
മേഖലയിൽ
ജോലി
ചെയ്യുന്നവരിൽ
വലിയൊരു
വിഭാഗത്തിന്
പണിയില്ലാതാകുമെന്നതാണ്
ഇപ്പോഴത്തെ
ആശങ്ക.
ആ
പേടി
വെറുതെയല്ല
താനും!
രാജ്യത്തെ
ഏറ്റവും
പ്രമുഖമായ
ഐ.ടി
കമ്പനികളിൽത്തന്നെ
കൂട്ട
പിരിച്ചുവിടൽ
പുതിയ
വാർത്തയല്ലാതായിക്കഴിഞ്ഞു.
സാങ്കേതികവിദ്യ
മാറുമ്പോൾ
അതിനെ
എങ്ങനെ
നമുക്ക്
അനുഗുണമാക്കാമെന്നു
ചിന്തിക്കുകയും,
അതിനെക്കൂടി
സ്വീകരിക്കാവുന്ന
വിധത്തിൽ
സ്വയം
സാങ്കേതിക
ശാക്തീകരണം
നടത്തുകയും
ചെയ്യുക
എന്നതു
മാത്രമാണ്
പരിഹാരം.കൊച്ചി
ഇൻഫോപാർക്കിന്റെ
മൂന്നാംഘട്ട
വികസനത്തിന്റെ
ഭാഗമായ
ഇവിടെ
രണ്ടുലക്ഷം
പുതിയ
തൊഴിലവസരങ്ങൾ
സൃഷ്ടിക്കപ്പെടുമെന്നാണ്
കണക്കാക്കുന്നത്.
ഐ.ടി
പ്രൊഫഷണൽ
മേഖല
എ.ഐ
അധിഷ്ഠിത
തൊഴിലുകളിലേക്ക്
ചുവടുമാറുന്നതിന്റെ
ശുഭകരമായ
മാറ്റമായി
ഇതിനെ
വിലയിരുത്താം.
ഐ.ടി
പ്രൊഫഷണലുകൾക്ക്
ജോലി
പോകുമെന്ന്
ആശങ്കപ്പെടുന്ന
കാലത്ത്,
പുതിയ
രണ്ടുലക്ഷം
തൊഴിലവസരങ്ങൾ
എന്നത്
ചെറിയ
കാര്യമല്ല.
ഒന്നേയുള്ളൂ-
ഈ
തൊഴിലവസരം
പ്രയോജനപ്പെടുത്തണമെങ്കിൽ
നിലവിൽ
ഐ.ടി
രംഗത്ത്
പ്രവർത്തിക്കുന്നവർ
തങ്ങളുടെ
വർക്ക്
പ്ളാറ്റ്ഫോമിലെ
എ.ഐ
സാദ്ധ്യതകൾ
തിരിച്ചറിയുകയും,
അതിനുള്ള
പ്രയോഗശേഷി
കൈവരിക്കുകയും
വേണം.ഒരു
ഐ.ടി
പ്രൊഫഷണൽ
രണ്ടോ
മൂന്നോ
ദിവസംകൊണ്ട്
ചെയ്തിരുന്ന
ജോലി
ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്
ടൂളുകളുടെ
സഹായത്തോടെ
ചെയ്യാൻ
സെക്കൻഡുകൾ
മതി.
പക്ഷേ,
മനുഷ്യൻ
സൃഷ്ടിച്ചതൊന്നും
അവനെക്കാൾ
മീതെയല്ലെന്ന
വിശ്വാസം
കൈവിടാതിരിക്കുകയാണ്
വേണ്ടത്.
നേരത്തേ
ചെയ്ത
പതിനായിരക്കണക്കിന്
പ്രവൃത്തികൾ
വിശകലനംചെയ്ത്
അതിൽ
നിന്ന്
പുതിയ
പരിഹാര
മാർഗങ്ങൾ
കാണിച്ചുതരാനേ
നിർമ്മിത
ബുദ്ധിക്കു
കഴിയൂ.
അദ്ഭുതകരമായ
വിശകലനശേഷിയും
പുതിയ
ആശയങ്ങൾ
ആവിഷ്കരിക്കാനുള്ള
അതുല്യമായ
ഭാവനാശേഷിയും
കൈമുതലായുള്ള
മനുഷ്യ
മസ്തിഷ്കത്തിന്
പകരംവയ്ക്കാൻ
മറ്റെന്തുണ്ട്!
ആ
വിശ്വാസവും
ആത്മവിശ്വാസവും
അദ്ധ്വാനവും
ചേർന്നാൽ
തൊഴിൽരംഗത്ത്
എ.ഐ
ഉയർത്തുന്ന
വെല്ലുവിളികളെ
സാദ്ധ്യതകളാക്കി
മാറ്റാൻ
ഒരു
ബുദ്ധിമുട്ടുമില്ല.
ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്
( AI ). കമ്പ്യൂട്ടർ സയൻസിലെ ഒരു
ഗവേഷണ
മേഖലയാണിത്
, ഇത്
യന്ത്രങ്ങൾക്ക്
അവയുടെ
പരിസ്ഥിതിയെ
മനസ്സിലാക്കാനും
നിർവചിക്കപ്പെട്ട
ലക്ഷ്യങ്ങൾ
നേടുന്നതിനുള്ള
സാധ്യതകൾ
പരമാവധിയാക്കുന്ന
നടപടികൾ
സ്വീകരിക്കാൻ
പഠനവും
ബുദ്ധിയും
ഉപയോഗിക്കാനും
പ്രാപ്തമാക്കുന്ന
രീതികളും
സോഫ്റ്റ്വെയറുകളും
വികസിപ്പിക്കുകയും
പഠിക്കുകയും
ചെയ്യുന്നു.
കാലത്തിനു മുൻപേ പോകാൻ മനസ്സുള്ളവർക്കു ഇതെന്നും ഒരു പ്രശനമല്ല
.
പ്രൊഫ്. ജോൺ
കുരാക്കാർ
No comments:
Post a Comment