മാധ്യമങ്ങൾ ചരിത്രം
വളച്ചൊടിക്കരുത്.
ഭാരതത്തിൽലെ അതിപുരാതന ക്രൈംസ്തവ സഭയാണ് മലങ്കര ഓർത്തഡോൿസ് സഭ. ക്രിസ്തു ശിഷ്യനായ മാർത്തോമാശ്ലീഹയാണ് ഈ സഭ സ്ഥാപിച്ചത്. 'മറുനാടൻ' മാധ്യമം പറയുന്നത് യാക്കോബായ സഭയാണ് പുരാതന സഭയെന്നാണ്.ഇങ്ങനെ കരുതുന്ന വേറെയും പലരുണ്ട്. സത്യം അറിയണമെങ്കിൽ ചരിത്രം അറിയണം.
മലങ്കര ഓർത്തഡോൿസ് സഭയുടെ പഴയ വിളിപ്പേരാണ് യാക്കോബായ എന്നത്. ഇത് പലർക്കും അറിയില്ല. ഭാരതത്തിന്റെ പരമോന്നത കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരു നൂറ്റാണ്ടായി വിവിധ കോടതികളിൽ നടന്ന കേസിനെ കുറിച്ചു വിശദമായി പഠിച്ചിട്ടാണ് ജഡ്ജിമാർ. വിധി പറഞ്ഞത്.കൂനൻ കുരിശ് സത്യം നടത്തിയത് പോർട്ടുഗീസുകാരുടെ അടിമത്വത്തിലുള്ള കത്തോലിക്കാ സഭയല്ല യാക്കോബായ എന്നുവിളിപ്പേരുള്ള. മലങ്കര ഓർത്തഡോൿസ് സഭാഗങ്ങളാണ്. 63 വർഷം മലങ്കര സഭയെ പോർട്ടു ഗീസുകാർ അടിമകളായി വച്ചു.വിദേശി കളുമായി കൂനൽ കുരിശ് സത്യത്തിനു ശേഷം മലങ്കര സഭക്ക് യാതൊരു ബന്ധവും ഇല്ല. 1875 ലാണ് ഒരു അന്ത്യയൊക്യൻ പാത്രിയാർക്കീസ് ഇവിടെ വരുന്നത്. ഇതൊന്നും മറുനാടന് അറിയില്ല ഒന്നും അറിയാത്ത മറുനാടൻ മറ്റൊരു സുഹൃത്തിനെ പഠിപ്പിക്കുന്നതാണ് വിചിത്രം. 1912 ൽ പൗരസ്ത്യ കാതോലിക്കേറ്റ് ഭാരതത്തിൽ സ്ഥാപിതമായി. പാത്രിയർക്കീസിന്റെ ഭരണം ആഗ്രഹിക്കുന്ന ഒരു വിഭാഗം കഴിഞ്ഞ മൂന്നു തലമുറകളായി മലങ്കര സഭയിൽ ഉണ്ട്. അവർ പല പള്ളികളിലും ആധിപത്യം പുലർത്തിയിരുന്നു. അന്ത്യയൊക്യൻ പാത്രിയാർക്കീസ് നിലവിലുള്ള മാനദണ്ഡഓ പാലിക്കാതെ നിരവധി വൈദീകരെ മെത്രാൻ മാരായി വാഴിച്ചു ഭാരതത്തിലേക്ക് അയച്ചു. അവർ സഭയിൽ സാമാന്തര ഭരണം ആരംഭിച്ചു.
സഭയിൽ
കേസുകളുടെ
പൂരമായി.
പാത്രിയാർക്കീസ് തന്റെ കീഴിൽ ഒരു കാതോലിക്കയെയും വാഴിച്ചു കേരളത്തിൽ അയച്ചു. കേസുകൾ വീണ്ടും വർധിച്ചു. പരമോന്നത കോടതി മലങ്കര സഭയുടെ യഥാർത്ഥ മലങ്കരമെത്രാപോലീത്ത ആരാണ് എന്നറിയാൻ സുപ്രിം കോടതി ജസ്റ്റിസ് മളിമഡ് ന്റെ നിരീക്ഷണത്തിൽ 2002 ൽ പരുമലയിൽ മലങ്കര അസോസിയേഷൻ തെരഞ്ഞെടുപ്പ് നടത്തി.പരാജയഭയത്താൽ യാക്കോബായ വിഭാഗം മത്സരത്തിൽ നിന്നും വിട്ടു നിന്നു. അന്നു തന്നെ അവർ പുത്തൻ കുരിശിൽ കൂടി സഭക്ക് പുതിയ ഭരണഘടന ഉണ്ടാക്കുകയും സഭ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2017 ൽ പരമോന്നത കോടതിയുടെ അന്തിമവിധിയും. വന്നു. മലങ്കര സഭ ഒന്നേയുള്ളൂ അത് ഇന്ത്ൻ ഓർത്തഡോൿസ് സഭയാണ്. യാക്കോബായ എന്നത് മലങ്കര ഓർത്തഡോൿസ് സഭയുടെ വിളിപ്പേരാണ്. സഭയിൽ സമാന്തര ഭരണംപാടില്ല. വിധി അംഗീകരിക്കും എന്ന്. പാത്രിയാർക്കീസ് വിഭാഗം പറഞ്ഞതല്ലാതെ അവർ അംഗീകരിച്ചില്ല. വിധി തടയാൻ ചെയ്യാവുന്നതൊക്ക അവർ ചെയ്തു. കോടികൾ വീണ്ടും നഷ്ടപ്പെടുത്തി. സർക്കാരിനെ സ്വാധീനിച്ചു. ഒന്നും വലിയ ഗുണം ചെയ്തില്ല. വിധി നടപ്പിലാക്കാൻ കുറെ വൈകിപ്പിച്ചു എന്നു മാത്രം. 65 ലധികം. പള്ളികളിൽ വിധി നടപ്പിലായി. പള്ളി തിരിച്ചു കൊടുക്കേണ്ടി വന്നിടത്ത്
ഒക്കെ
പുതിയ
ആരാധനാലയങ്ങൾ അവർ ഉണ്ടാക്കികൊണ്ടിരിക്കുന്നു. ബാക്കി പള്ളികളിലും വിധി നടപ്പാക്കുക തന്നെ ചെയ്യും. സമാധാനപൂർവ്വം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യാക്കോബായ സഭ എന്നപേരിൽ. അവർക്ക്മുന്നോട്ടു പോകാൻ നിയമ തടസം ഉണ്ടാകുമോ? ഇതൊക്കെ. കാലത്തിനു വിടുന്നു.ഇതൊക്കെ "മറുനാടൻ' നവ മാധ്യമത്തിന് അറിയാമെങ്കിലും വിവരക്കേട് മാത്രം പറയുന്നു. ആരെങ്കിലും അത് വിശ്വസിക്കുമോ ആവോ?
ഒന്നാംനൂറ്റാണ്ടു മുതൽ തന്നെ മലങ്കര സഭ. ഇവിടെ ഉണ്ടായിരുന്നു.മലങ്കര സഭയുടെ പരമാധിക്കാരിയായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ തലവനായിരുന്നു മാർത്തോമ ഒന്നാമൻ,
കൂനൻ കുരിശു സത്യപ്രതിജ്ഞയിലൂടെ വിദേശാധിപത്യം തൂത്തെറിഞ്ഞു. വിദേശികളുമായുള്ള ബന്ധങ്ങൾ അവസാനിച്ചു എങ്കിലും സഭ രണ്ടായി പിളർന്നു.
കൂനൻ കുരിശ് സത്യപ്രതിജ്ഞയ്ക്ക് ശേഷം, 1653 ജനുവരി 5 ന്, സഭയിലെ മൂപ്പന്മാർ ഇടപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിൽ സന്ദർശിക്കുകയും മാർത്തോമ ഒന്നാമനെ സഭയുടെ തലവനായി പ്രഖ്യാപിക്കുകയും ചെയ്തു. ചാണ്ടി കാത്തനാർ റോമാ സഭയോട് ചേർന്ന്, പുതിയ സഭയായി മാറി.
1665 ആയപ്പോഴേക്കും കൊച്ചി ഡച്ച് നിയന്ത്രണത്തിലായിത്തീർന്നു. മാർ തോമ ഒന്നാമൻ, 1670 ഏപ്രിൽ 25-ന് കാലം ചെയ്തു. അങ്കമാലി മർത്തമറിയം ചെറിയ പള്ളിയിൽ ഭൗതീക ശരീരം കബറടക്കി.
1670-ൽ മരിക്കുന്നതിനുമുമ്പ്, മാർത്തോമ്മ ഒന്നാമൻ തന്റെ അനന്തരവനെ മാർത്തോമ്മ രണ്ടാമൻ എന്ന പേരിൽ വാഴിച്ചു. മാർത്തോമ്മ രണ്ടാമൻ 16 വർഷം സഭയെ നയിച്ചു, 1686-ൽ അദ്ദേഹത്തിന്റെ സ്വർഗീയ വാസസ്ഥലത്തേക്ക് പോയി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ നിരണം പള്ളിക്കുള്ളിൽ അടക്കം ചെയ്തു, എല്ലാ വർഷവും ഏപ്രിൽ 16 ന് അദ്ദേഹത്തിന്റെ ഓർമ്മദിനം കൂടുതൽ കാര്യങ്ങൾ അറിയാൻ സഭാ ചരിത്രം പഠിക്കുക.
ഇതുവരെയുള്ള എല്ലാം മലങ്കര മെത്രാമാരുടെയും കബർ സ്ഥിതി ചെയ്യുന്നത് മലങ്കരഓർത്തഡോൿസ്പള്ളികളിലാണ്.
പ്രാചീന ദയറകളും പുരാതന പള്ളികളും സെമിനാരികൾക്കും നേതൃത്വം നൽകുന്നത് ഓർത്തഡോൿസ് സഭയാണ്.ചരിത്രം ഇല്ലെങ്കിൽ പാരമ്പര്യം ഇല്ല. രണ്ടും പരസ്പരം ബന്ധപെട്ടു കിടക്കുന്നു.
പ്രൊഫ. ജോൺ കുരാക്കാർ.
മുംബൈ.
No comments:
Post a Comment