Pages

Thursday, September 25, 2025

പുറത്തുള്ള കമ്പനികളിൽ നിന്ന് കോടികളുടെ വൈദ്യുതി കടംവാങ്ങേണ്ടിവന്നാലും കെ.എസ്,ബി ഇ സൗരവൈദ്യുതിയെ പ്രോത്സാഹിപ്പിക്കില്ല

 

പുറത്തുള്ള കമ്പനികളിൽ നിന്ന് കോടികളുടെ

 വൈദ്യുതി കടംവാങ്ങേണ്ടിവന്നാലും  കെ.എസ്,ബി 

 സൗരവൈദ്യുതിയെ പ്രോത്സാഹിപ്പിക്കില്ല

ലോകമെങ്ങും, പുനരുപയോഗ ഊർജ്ജസ്രോതസ് എന്ന നിലയിൽ സൗരോർജ്ജത്തിനു മുന്നിൽ രാജ്യങ്ങൾ 'സൂര്യനമസ്കാരം" ചെയ്യുന്ന കാലമാണിത്. പൂർണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൻകിട വ്യവസായ സംരംഭങ്ങളും വമ്പൻ സ്ഥാപനങ്ങളുമൊക്കെ രാജ്യങ്ങളിൽ എത്രയോ ഉണ്ട്. അത്തരമൊരു ലോകമാതൃക നമ്മുടെ നാട്ടിലുമുണ്ട്- നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം. പക്ഷേ,​ സൗരോർജ്ജമെന്ന അക്ഷയസ്രോതസിന് പുറംതിരിഞ്ഞു നിൽക്കുക മാത്രമല്ല,​ പുരപ്പുറ സോളാർ പാനലുകൾ വഴി സൗരോർജ്ജം ഉത്പാദിപ്പിച്ച് ഉപയോഗിക്കുകയും,​ ശേഷിക്കുന്നത് വൈദ്യുതി ബോർഡിന് നൽകുകയും ചെയ്യുന്നവരുടെ തലയ്ക്കടിച്ചു വീഴ്ത്തുന്ന കൊടുംചതിയാണ് കുറേക്കാലമായി കെ.എസ്..ബി നടത്തുന്നത്

 വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം നൽകണം .തിരുവനന്തപുരം: പുരപ്പുറ സോളാർ ഉത്പാദകരിൽ നിന്ന് കെ.എസ്..ബി ഇടാക്കുന്ന ഫിക്സഡ് ചാർജിൽ ഇളവില്ല. തുടർന്നും ഈടാക്കാമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ...

സോളാർ വൈദ്യുതി മൂലം  പ്രതിവർഷം 500 കോടിയുടെ നഷ്ടമെന്ന്​​ കെ.എസ്​..ബി പറയുന്നു

പകൽസമയത്ത്സോളാർ പ്ലാന്റുകളിൽനിന്നുള്ള വൈദ്യുതി വലിയതോതിൽ ഗ്രിഡിലേക്ക്എത്തുന്നുണ്ട്​. ഇതുമൂലം മുഴുവൻ സമയവും വൈദ്യുതി വാങ്ങൽ ബാധകമായ കരാറുകൾ പ്രകാരമുള്ള വൈദ്യുതി സറണ്ടർ ചെയ്യേണ്ടിവരുന്നതാണ്നഷ്ടം വർധിപ്പിക്കുന്ന പ്രധാനഘടകം എന്നാണു  ബോർഡിൻറെ  കണ്ടെത്തൽ .

പകൽ വൈദ്യുതിക്ക്വില കുറവാണ്​. സമയം സോളാർ പ്ലാന്റുകളിൽ നിന്ന്ഗ്രിഡിലേക്ക്നൽകുന്ന വൈദ്യുതിക്ക്പകരം അതേ അളവിൽ തിരികെ സോളാർ ഉൽപാദകർക്ക്രാത്രിയിൽ വിലകൂടിയ വൈദ്യുതി നൽകുന്നതാണ്സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകം. സോളാർ വ്യാപനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യവികസനത്തിനും നല്ല തുക വേണ്ടിവരുന്നു. ഇതെല്ലാം സംസ്ഥാനത്ത്സോളാർ പാനലുകൾ വ്യാപകമാവുന്നതിന്റെ പ്രത്യാഘാതമായി കെ.എസ്​..ബി വിവരിക്കുന്നു.  ബോർഡിൻറെ    ന്യായങ്ങളൊന്നും  മുഖ വിലക്കെടുക്കാൻ  ആർക്കും കഴിയില്ല .

 

കെ.എസ്..ബിയുടെ വൈദ്യുതി വിതരണ ശൃംഖലയിൽ നിന്ന് ഒരു വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ഇലക്ട്രിക് പോസ്റ്റും കമ്പിയും ഫ്യൂസും ഒക്കെയായി ചില അടിസ്ഥാന ചെലവുകൾ ബോർഡിന് വരുമല്ലോ. ചെലവിന്റെ ഇനത്തിലാണ് നമ്മൾ ഓരോ തവണയും വൈദ്യുതി ബില്ലിലെ ഫിക്സഡ് ചാർജ് അടയ്ക്കുന്നത്. കെ.എസ്..ബിക്ക് ഒരു സംസ്ഥാപന ചെലവും വരാതെ,​ ഉപഭോക്താവ് സ്വന്തം ചെലവിൽ നേരിട്ട് സ്ഥാപിക്കുന്ന പുരപ്പുറ സോളാർ പാനലുകളുടെ കാര്യത്തിൽ ഫിക്സഡ് ചാർജ് എങ്ങനെ ബാധകമാകും?​ പുരപ്പുറ സോളാർ ഉത്പാദകരുടെ കാര്യത്തിൽ ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്ന ആവശ്യമാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞത്. അതായത്,​ സാധാരണ വൈദ്യുതി ഉപഭോക്താക്കളെപ്പോലെ തന്നെ പുരപ്പുറ സോളാർ ഉത്പാദകരും ഫിക്സഡ് ചാർജ് അടച്ചേ മതിയാകൂ!അതിന് കെ.എസ്..ബി പറയുന്ന ന്യായമാണ് അതിവിചിത്രം. സൗരോർജ്ജ വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന വീടുകളിൽത്തന്നെ ഇലക്ട്രിസിറ്റി എന്ന പരമ്പരാഗത വൈദ്യുതി കണക്ഷനുമുണ്ടല്ലോ. സൗരോർജ്ജ വൈദ്യുതിയുടെ ഉത്പാദനവും ഉപഭോഗവുമൊക്കെ അളക്കാൻ സ്ഥാപിക്കുന്ന നെറ്റ് മീറ്റർ സംവിധാനത്തിൽ, സൗരവൈദ്യുതിയുടെയും സാധാരണ വൈദ്യുതിയുടെയും 'പോക്കുവരവ്" വേർതിരിച്ച് കണക്കാക്കാനുള്ള സാങ്കേതിക സംവിധാനമില്ല! അതുകൊണ്ട് ഫിക്സഡ് ചാർജ് ഒഴിവാക്കാനുമാവില്ല! അതെന്തു ന്യായം?​ സാങ്കേതിക സൗകര്യം മീറ്ററിൽ ഇല്ലാത്തത് ഉപഭോക്താവിന്റെ കുറ്റമാണോ?​ സൗരവൈദ്യുതിയുടെ ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ 40 ശതമാനം സബ്സിഡി ഉൾപ്പെടെ നല്കി സോളാർ പാനലുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ,​ അങ്ങനെ പാനലുകൾ സ്ഥാപിച്ച് തങ്ങളുടെ വൈദ്യുതിക്കൊള്ളയെ വെല്ലുവിളിക്കുന്നവരെ പതുങ്ങിയിരുന്ന് ആക്രമിക്കുന്ന 'തിരുട്ടുവേല"യാണ് കെ.എസ്..ബി പയറ്റുന്നത്.ഇപ്പോൾത്തന്നെ പുരപ്പുറ സോളാർ വഴി ഉത്പാദിപ്പിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നമ്മൾ നൽകുന്ന കറണ്ടിന് കുറഞ്ഞ നിരക്കാണ് കെ.എസ്..ബി നൽകുന്നത്. അതേസമയം,​ വൈദ്യുതി ഉപഭോഗം കൂടുതലുള്ള രാത്രികാലത്ത് വൈദ്യുതി ബോർഡ് വിതരണംചെയ്യുന്ന കറണ്ടിന് കൂടിയ ചാർജ് നൽകുകയും വേണം. മറ്റു രാജ്യങ്ങൾ  സോളാർ പദ്ധതിയെ  പ്രോത്സാഹിപ്പിക്കുമ്പോൾ ഇലെക്ട്രിസിറ്റി  വകുപ്പ്  പുറം തിരിഞ്ഞു നിൽക്കരുത് .

 

 

പ്രൊഫ്. ജോൺ  കുരാക്കാർ

 

 

 

 

 

 

 

 

 

No comments: