നമുക്ക് ഇന്ത്യയിൽ നിർമ്മിക്കുന്നത് ഉപയോഗിക്കാം .
വിദേശ സാധനങ്ങൾ വാങ്ങാൻ ചിലവാക്കേണ്ടി വരുന്ന ഡോളറുകൾ രൂപയുടെ മൂല്യം കുറക്കുന്നു. എന്ത് കൊണ്ടാണു ചൈന മുന്നേറുന്നത്? മനുഷ്യനു വേണ്ടത് സർവ്വതും അവർ നിർമ്മിക്കുന്നു. അത് തന്നെ ഉപയോഗിക്കുന്നു. ഇന്ന് മുതൽ നമുക്ക് ഇന്ത്യയിൽ നിർമ്മിക്കുന്നത് ഉപയോഗിക്കാം .നമ്മുടെ രാജ്യത്തിൻറെ ഉൽപ്പനങ്ങളും അതിൻ്റെ മികവും നമ്മളെല്ലാതെ മറ്റാർക്കാണ് തെളിയിക്കാൻ കഴിയുക നമ്മുടെ രാജ്യത്തിൻ്റെ ഉൽപ്പനം നമ്മൾ തന്നെ ഉപയോഗ ശീലമാക്കണം.
കരകൗശല ഉൽപന്നങ്ങൾ നമ്മുടെ രാജ്യത്തിൻ്റെ പാരമ്പര്യമാണ്, അത് നമ്മുടെ പുരാതന സംസ്കാരങ്ങളുടെ സാമ്പത്തിക വികസനത്തിനും സംരക്ഷണത്തിനും സഹായിക്കുന്നു.“ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും സമ്പദ്വ്യവസ്ഥയാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും, ഏതൊരു രാഷ്ട്രീയ പാര്ട്ടിയും, ഏതൊരു നേതാവും രാജ്യത്തിന്റെ താത്പര്യം മുന്നിര്ത്തി സംസാരിക്കുകയും സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങിക്കുമെന്ന് ദൃഢനിശ്ചയമെടുക്കുകയും വേണം.
നമ്മള് എന്തെങ്കിലും വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഒരേയൊരു മാനദണ്ഡമേ ഉണ്ടാകാന്‍ പാടുള്ളൂ. ഒരു ഇന്ത്യക്കാരന് അവന്റെ വിയര്പ്പൊഴുക്കി ഉണ്ടാക്കുന്ന വസ്തുക്കളാണ് വാങ്ങേണ്ടത്
ഇന്ത്യയിലെ ജനങ്ങളുടെ കഴിവ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ വിയര്പ്പ് ഉപയോഗിച്ച്, ഇന്ത്യയിലെ ജനങ്ങള്‍ നിര്‍മ്മിച്ച എന്തും നമുക്ക് സ്വദേശിയാണ്. ഡോളറിന്റെ മൂല്യം കൂടുകയല്ല. രൂപയുടെ മൂല്യം കുറയുകയാണു ചെയ്യുന്നത്..!! നമ്മൾ തന്നെയാണതിനു കാരണക്കാർ.
പാനീയങ്ങൾ കുടിക്കുമ്പോൾ
കരിക്ക് ,Lemon juice, Lassi, Fruit juice, butter milk എന്നീ ഇന്ത്യൻ പാനീയങ്ങൾ തെരെഞ്ഞെടുക്കക .Cinthol, Santoor,Medimix, Neem,
Godrej സോപ്പുകൾ ഉപയോഗിക്കുക.പേസ്റ്റുകൾ Neem, Babool, Vicco, Dabur എന്നിവ ഉപയോഗിക്കുക,ടൂത്ത് ബ്രഷുകൾ Prudent, Ajanta, Promise എന്നിവ ഉപയോഗിക്കുക. ബ്ലേഡുകൾ Supermax, Topaz, Laser, Ashoka എന്നിവ ഉപയോഗിക്കുക.പൗഡറുകൾ Santoor, Gokul, Cinthol, Boroplus എന്നിവ ഉപയോഗിക്കുക.,പാലുൽപ്പന്ന ങ്ങൾ Indiana, Amul,
Amulya എന്നിവ ഉപയോഗിക്കുക.ഷാമ്പുവിനു പകരം Nirma, Velvette എന്നിവ ഉപയോഗിക്കുക.,മൊബൈലിൽ Bsnl, Airtel, Reliance, Idea, Docomo കണക്ഷനുകൾ ഉപയോഗിക്കുക.
Samsung, Apple, HTC, Sony എന്നീ മൊബൈലു കൾക്ക് പകരം Micromax, Karbonn, Lava, Croma എന്നിവ ഉപയോഗിക്കുക.ബൈക്കുകൾ Hero, Bajaj എന്നിവ ഉപയോഗിക്കുക.ചെരുപ്പു കൾ Paragon, Chavda, Lakhani എന്നിവ ഉപയോഗിക്കുക ഷർട്ടുകൾ Spykar, K-lounge എന്നിവ ഉപയോഗിക്കുക.വാച്ചുകൾക്ക് പകരം Titan, Sonata, Fasttrack എന്നിവ ഉപയോഗിക്കുക.
വിദേശ സാധനങ്ങൾ വാങ്ങാൻ ചിലവാക്കേണ്ടി വരുന്ന ഡോളറുകൾ രൂപയുടെ മൂല്യം കുറക്കുന്നു. എന്ത് കൊണ്ടാണു ചൈന മുന്നേറുന്നത്?? സർവ്വതും അവർ നിർമ്മിക്കുന്നു. അത് തന്നെ ഉപയോഗിക്കുന്നു.
ഇന്ത്യയിൽ നിർമ്മിക്കുന്നത് നമ്മൾ ഉപയോഗിക്കൂ..ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.മാറ്റം നമ്മളിൽ തുടങ്ങണം..നമുക്ക് രാജ്യത്തെ രക്ഷിക്കാൻ ഈ ഒരു സമരമുറ ആരംഭിച്ചുകൂടെ.
പ്രൊഫ . ജോൺ കുരാക്കാർ
No comments:
Post a Comment