പ്രവാസി മലയാളികൾക്ക്
സമഗ്ര ആരാഗ്യ പദ്ധതി
പ്രവാസി മലയാളികൾക്ക് സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ ഒടുവിൽ യാഥാർഥ്യമാകുകയാണ്. നവംബർ ഒന്നുമുതൽ പരിരക്ഷ ലഭ്യമായിത്തുടങ്ങുന്ന ഈ പദ്ധതിയിൽ വിദേശത്തുള്ള കേരളീയർക്കു പുറമേ, മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കേരളീയർക്കും കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും. എന്നാൽ, മടങ്ങിയെത്തിയ പ്രവാസികളെകൂടി
ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ
സർക്കാർ തയാറാകണം '2023ൽ നാട്ടിലേക്ക് മലയാളി പ്രവാസികൾ അയച്ചത് 216893 കോടി രൂപയാണ്. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി കഴിയുന്നത്.ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ സർവേ റിപ്പോർട്ട് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന എൻ.ഐ.ആർ പണമെങ്കിൽ 2023ൽ 154.9 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികൾ വീട്ടിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർദ്ധന ഉണ്ടായി. 37058 കോടി രൂപയാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്.രാജ്യത്തെ എൻ.ആർ.ഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതവും കേരളത്തിന്റേതാണ്. അതേസമയം കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗണ്യമായ വർദ്ധന ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ളത് അയൽ സംസ്ഥാനമായ കർണാടകയിൽ. പ്രവാസി മലയാളികളിൽ 33% പേരാണ് ഐടി നഗരമായ ബെംഗളൂരു സ്ഥിതിചെയ്യുന്ന കർണാടകയിൽ കഴിയുന്നത്. കേരളത്തിനു പുറത്ത് വിവിധ തൊഴിൽമേഖലകളിലായി കുടിയേറിയത് ഏഴുലക്ഷം പേരാണ്. കർണാടക കഴിഞ്ഞാൽ തമിഴ്നാട്ടിലാണു കൂടുതൽ പേർ–17%. മഹാരാഷ്ട്ര (14%), ഡൽഹി (8%) എന്നിങ്ങനെയാണു കുടിയേറ്റം. ശേഷിക്കുന്ന 27% പ്രവാസികൾ മറ്റു സംസ്ഥാനങ്ങളിൽ.കേരള മൈഗ്രേഷൻ സർവേയിലെ വിവരങ്ങൾ പുതുക്കുന്നതിന് ഓൺലൈൻ വിവരശേഖരണം നടത്താനും ഓരോ പ്രവാസിയെയും ഇതുമായി സഹകരിപ്പിക്കാനും ലോക കേരളസഭയുടെ കരടുരേഖ വിഭാവനം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ജനവിഭാഗം ഭാരതീയരുടേതാണ്. അതിൽത്തന്നെ വലിയൊരു പങ്കും മലയാളികൾ ' നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന പദ്ധതിക്കു രാജ്യത്തെ ഏകദേശം 16,000 ആശുപത്രികളിൽ കാഷ്ലെസ് ചികിത്സയൊരുക്കും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണു ലഭിക്കുക; 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും. അപേക്ഷകരുടെ ജീവിതപങ്കാളി, 2 മക്കൾ എന്നിവർക്കുകൂടി പരിരക്ഷയുണ്ടാകും. പ്രവാസത്തിന്റെ ദുരിതഭാരം താണ്ടി നാട്ടിൽ മടങ്ങിയെത്തിയവർക്കുകൂടി ഈ ക്ഷേമവും സുരക്ഷയും ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കണം എഴുപതു വയസ്സു കഴിഞ്ഞവർക്കു പ്രവാസിക്ഷേമനിധിയിൽ അംഗമാകാൻ കഴിയാത്ത സ്ഥിതിയുണ്ട്. തിരികെയെത്തിയ ലക്ഷക്കണക്കിനു പ്രവാസികളിൽ വലിയൊരു പങ്ക് ഈ പ്രായം പിന്നിട്ടവരാണ്. തങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരടക്കം ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന് കേരളത്തിൽനിന്നുള്ള പ്രവാസികൾക്ക് ആക്ഷേപമുണ്ട്.പദ്ധതി ഉദ്ഘാടനം ചെയ്തതോടെ, നോർക്ക നൽകുന്ന പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ് എന്നിവയ്ക്കായുള്ള റജിസ്ട്രേഷനിൽ വലിയ കുതിപ്പാണുണ്ടാകുന്നത്. ‘നോർക്ക കെയറി’ൽ ചേരുന്നതിന് ഈ രേഖകളിലൊന്ന് അനിവാര്യമായതിനാലാണ് റജിസ്ട്രേഷനിലെ വലിയ വർധന. കൂടുതൽ ആവശ്യക്കാർ ഉണ്ടാവുന്നത് ഈ പദ്ധതിയുടെ സാധ്യതകളാണു ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടുതന്നെ, അർഹതപ്പെട്ടവരാരും ഈ പദ്ധതിക്കു പുറത്തുപോകരുതെന്ന നിശ്ചയദാർഢ്യത്തോടെ ഇതു കൂടുതൽ സാർഥകമാക്കുകകൂടിവേണം
പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിൽ മടങ്ങിയെത്തിയവരെക്കൂടി നോർക്ക കെയർ പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യത്തോടു സർക്കാർ മുഖംതിരിച്ചുകൂടാ. ജീവിതത്തിന്റെ വലിയപങ്കും മറുനാട്ടിൽ ജോലിചെയ്തവരിൽ പലരും രോഗപീഡകളിലേക്കും സാമ്പത്തികക്ലേശത്തിലേക്കും നിരാലംബത്തിലേക്കുമാണു മടങ്ങിയെത്തിയതെന്നതു കാണാതിരിക്കരുത്. കോവിഡ്കാലത്തെ അനിശ്ചിതത്വത്തിൽ നാട്ടിൽ വെറുംകയ്യോടെ മടങ്ങിയെത്തിയവരും കുറവല്ല. പ്രവാസത്തിന്റെ കഷ്ടങ്ങൾതാണ്ടി തിരികെവന്നവർക്ക് ഇതിൽ ചേരാനാകാകാത്തതു പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നു.
പദ്ധതിയിൽ അംഗത്വം എടുക്കാൻ കഴിയുന്ന പ്രവാസികൾക്കു മാതാപിതാക്കളെ പദ്ധതിയുടെ ഭാഗമാക്കാനാകില്ല. ഇക്കാര്യത്തിലും മാനുഷിക പരിഗണനയോടെ, അനുഭാവപൂർണമായ തീരുമാനമാണു പ്രതീക്ഷിക്കുന്നത്. നാടിനെയും കുടുംബത്തെയുമോർത്ത് കടൽകടന്നു പോയവർ തിരിച്ചുവരുമ്പോൾ അവരെ ചേർത്തുപിടിക്കാൻ സർക്കാരിനും സമൂഹത്തിനും കഴിയണം. തിരിച്ചെത്തിയവരായാലും വിദേശത്തുള്ളവരായാലും
രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രവാസികൾ അവിഭാജ്യഘടകമാണ്
എന്നു സർക്കാർ
ഓർക്കണം
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment