Pages

Monday, September 15, 2025

പത്രപ്രവർത്തകന്റെ മേലങ്കി അണിഞ് പാർട്ടിപ്രവർത്തനം നടത്തരുത്? ജോൺ കുരാക്കാർ

 

പത്രപ്രവർത്തകന്റെ മേലങ്കി അണിഞ്

പാർട്ടിപ്രവർത്തനം നടത്തരുത്?

Journalism is the production and distribution of reports on the interaction of events, facts, ideas, and people that are the "news of the day" and that informs society to at least some degree of accuracy.

നമ്മുടെ രാജ്യത്തു സ്വതന്ത്ര മാധ്യമ പ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണെന്ന് ആദ്യമേ പറയെട്ടെ. പത്രക്കാർ ശേഖരിക്കുന്ന ഉള്ളടക്കങ്ങളിൽ അധികാരികൾ സ്വാധീനംചെലുത്തുന്നതാണു മാധ്യമ മേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളിയാണ്.

മുഖ്യധാരാ മാധ്യമങ്ങൾ പലതും സർക്കാരുകളുടെ സ്തുതിപാഠകരായി മാറുന്നു. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾ സർക്കാരുകളുടെ വക്താക്കളല്ല, ജനങ്ങളും ഭരണഘടനയും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യവുമാണു മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും വഴിനടത്തേണ്ടത്.എന്തു വായിക്കണമെന്നും എന്തു പറയണമെന്നും അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്ന സാഹചര്യം തുടരെത്തുടരെ രാജ്യത്തു സൃഷ്ടിക്കപ്പെടുകയാണ്.

നവ മാധ്യമങ്ങളും യുട്യൂബ് ചാനലുകളും ഇന്ന് പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ഇന്ന് മാധ്യമങ്ങളോടു ജനങ്ങളുടെ വിശ്വാസം കഞ്ഞിരിക്കുകയാണ്.മാധ്യമങ്ങളിൽ കാണുന്നതും വായിക്കുന്നതും പൂർണമായി വിശ്വസിക്കാൻ ജനം തയാറാകുന്നില്ല.

മുഖ്യധാരയിൽനിന്നു മാറി മാധ്യമ പ്രവർത്തനം നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളുടെ പ്രധാന വരുമാനം പരസ്യങ്ങളിൽനിന്നു ലഭിക്കുന്ന തുകയാണ്.. പലർക്കും പരസ്യം വന്നു തുടങ്ങിയിട്ടുമില്ല. ദശലക്ഷക്കണക്കിന് ആളുകളെക്കൊണ്ടു ക്ഷണനേരത്തിൽ വായിപ്പിക്കാമെന്നതാണു സമൂഹ മാധ്യമങ്ങളുടെ പ്രത്യേകത. എന്നാൽ ഇപ്പോൾ ഇവരെ. വിശ്വസിക്കാൻ കഴിയില്ല.വിവിധ താത്പര്യങ്ങൾക്കു വഴങ്ങി സത്യംഇവർ മറച്ചു വയ്ക്കുന്നു.. മാധ്യമ പ്രവർത്തനം ഇന്ന് ഒരു കച്ചവടമാണ്. അത് നൂറു ശതമാനം കച്ചവടമാക്കുന്നത് ശരിയല്ല.

ഒരു ജനാധിപത്യ സംവിധാനത്തില്പത്രങ്ങള്ക്ക് പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാനുണ്ട്

പത്ര മാധ്യമങ്ങള്ക്ക് വളരെയേറെ ശക്തിയുണ്ട്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ളതാണ് വാര്ത്താ മാധ്യമങ്ങള്‍. ജനാധിപത്യത്തിന് വഴിതെറ്റുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും പത്രങ്ങളാണ്. എന്നാല്മാധ്യമങ്ങള്ക്കു തന്നെ വഴിതെറ്റുമ്പോള്എന്തു ചെയ്യാൻ. കഴിയും.

നിഷ്പക്ഷത അവലംബിക്കുന്നതിനു പകരം അവര്പക്ഷം പിടിക്കാന്തുടങ്ങുമ്പോള്‍... ധര്മ്മത്തിനെതിരായി പ്രവര്ത്തിക്കുക എന്ന സ്ഥിതിവിശേഷം നിലവില്വരും.

ചിലർ പത്രപ്രവത്തനം നടത്തുന്നത് പാർട്ടിയെ വളർത്താൻ വേണ്ടി മാത്രമാണ്. ഇപ്പോൾ പല

നവ മാധ്യമങ്ങളുംപാലക്കാട് MLA രാഹുല്മാങ്കൂട്ടത്തെ വാർത്തകൾ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്. പലതിലും സത്യത്തിന്റെ കാണികപോലുമില്ല.ഇത്തരം മാധ്യമപ്രവർത്തനത്തെക്കുറിച്ച് നിങ്ങളുടെ. അഭിപ്രായമെന്താണ്? സാങ്കല്പിക ഇരകളെ ഉണ്ടാക്കുകയാണിവർ. ഇതാണോ പത്രപ്രവർത്തനം.? തെറ്റുകാരെ നിയമത്തിനു മുന്ലെ തെറ്റുകാർ ആരാണെങ്കിലും ശിക്ഷിക്കപ്പെടും. തെറ്റുകാരെ നിയമത്തിനുമുന്പില്കൊണ്ടുവരണം.

നാട്ടിലെ എല്ലാരുടെയും പിന്നാലെ പോകുന്ന

ചാനലുകൾ വല്ലപ്പോഴും സ്വന്തം പാർട്ടിയിലേക്കും ഒന്നു നോക്കുന്നത് നല്ലതാണ്.

ചാനലുകൾ നിരപരാധികളെ അപമാനിക്കാന്ശ്രമിക്കരുത്. ഇവർ കാട്ടുന്നത്

മാധ്യമധർമ്മമല്ല, മര്യാദയുമല്ല.

പത്രപ്രവർത്തകന്റെ മേലങ്കി അണിഞ്

പാർട്ടിപ്രവർത്തനം നടത്തരുത്?

ജോൺ കുരാക്കാർ

മുംബൈ.

 

No comments: