ഇംഗ്ലീഷ് അധ്യാപികയായ സുനഭ ( 37 ) യുടെ ആകസ്മിക മരണംഅക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്ത്തി.
കാലടി :മഞ്ഞപ്ര പി കെ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപികയായ സുനഭ ( 37 ) യുടെ ആകസ്മിക മരണം കുട്ടികളെയും സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്ത്തി.കഴിഞ്ഞ ദിവസം സ്കൂളിൽ എസ്.ആർ.ജി. യോഗത്തിൽ പങ്കെടുക്കവെ കുഴഞ്ഞു വീഴുകയായിരുന്നു . ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും
ടീച്ചർ ഈ ലോകത്തോട് വിട പറഞ്ഞു. 37 വയസ്സായിരുന്നു.മഞ്ഞപ്ര, സൗത്ത് കളരിക്കൽ ശ്രീകുമാർ(മധു) പണിക്കരുടെ ഭാര്യയാണ്.മക്കൾ: അനന്യ, അദ്വിക് സംസ്കാര ചടങ്ങുകൾ ഉച്ചക്ക് മൂന്ന് മണിക്ക്, തിരുവില്ലാമല ഐവർമഠത്തിൽ നടക്കും. ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിലെ ഒരു കുട്ടിയുടെ പിതാവ്, രതീഷ് കണ്ണമ്പ്ര ടീച്ചറെ ഇങ്ങനെ അനുസ്മരിക്കുന്നു" നിറസ്നേഹം കൊണ്ട് കുട്ടികൾക്ക് സ്വന്തം മാതാവിനെ പോലെ പ്രിയപ്പെട്ടവളായ ടീച്ചറായിരുന്നു സുനഭ ടീച്ചർ. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ സുനഭ ടീച്ചർക്ക് പ്രത്യേക കാഴ്ചപ്പാടുകളുണ്ടായിരുന്നു. അവരുടെ അഭിരുചികൾ മനസിലാക്കിയുള്ള കാഴ്ചപ്പാടുകൾ.രണ്ട് ദിവസം മുൻപ് നടന്ന ഓണപ്പരീക്ഷയുടെ റിവ്യൂ മീറ്റിംഗിൽ പങ്കെടുത്ത് അതിനെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോഴാണ് ടീച്ചർ കുഴഞ്ഞു വീണത്.!ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടി രക്തശ്രവം ഉണ്ടാവുകയും അത് ഹൃദയത്തെ വരെ ബാധിക്കുകയും ചെയ്തു. എല്ലാം വളരെപ്പെട്ടന്നായിരുന്നു.കൂടുതലൊന്നും ചെയ്യാനില്ലെന്നും മസ്തിഷ്ക്ക മരണം സംഭവിച്ചു കഴിഞ്ഞെന്നും ഡോക്ടർമാർ വിധിയെഴുതി.രണ്ടു ദിവസത്തെ നീണ്ട പരിശ്രമങ്ങളെയും പ്രാർത്ഥനകളെയും വൃഥാവിലാക്കി ടീച്ചർ യാത്രയായി. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാവുന്ന എന്റെ മകൾ ഉൾപ്പെടെയുള്ള ഒരുപാട് മക്കളെ അനാഥരാക്കി തന്നെ ടീച്ചറ് പോയി.!പി ടി എ മീറ്റിംഗുകളിൽ 'സർ നമ്മുക്ക് കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യാനാവണം..'എന്ന് പറയാൻ ഇനി സുനഭ ടീച്ചറില്ല.'ആത്മാർത്ഥത' എന്ന വാക്കിന് 'സുനഭ' എന്ന പര്യായ പദം കൂടി എഴുതി ചേർത്താണ് ടീച്ചർ പോയത്. എന്തൊരു പോക്കാണണിത്.!ഈ മുപ്പത്തിയെഴാം വയസിൽ.!ഒന്നും വിശ്വസിക്കാനാവുന്നില്ലലോ.!!
വിട...
No comments:
Post a Comment