Pages

Tuesday, July 29, 2025

സമാധാനം, സമാധാനം എന്ന് നാഴികക്ക് നാല്പതു വട്ടം പറഞ്ഞാൽ മലങ്കര സഭയിൽ സമാധാനം വരുമോ?

 സമാധാനം, സമാധാനം എന്ന് നാഴികക്ക്

നാല്പതു വട്ടം പറഞ്ഞാൽ
മലങ്കര സഭയിൽ സമാധാനം വരുമോ?
സമാധാനം, സമാധാനം എന്ന് നാഴികക്ക്
നാല്പതു വട്ടം ശ്രേഷ്ട ബാവ പറഞ്ഞാൽ
മലങ്കര സഭയിൽ സമാധാനം ഉണ്ടാകില്ല. സമാധാനം ഉണ്ടാകണമെങ്കിൽ നീതിയുടെയും സത്യത്തിന്റെയും പാത തെരെഞ്ഞെടുക്കണം.
1912 ലാണ് ഓർത്തഡോൿസ്‌ സഭ ഉണ്ടായത് എന്ന് പറയുന്നത് ഒന്നാമത്തെ തെറ്റ്. 1912 ൽ കാതോലിക്കേറ്റ് ഇവിടെ സ്ഥാപിതമായ വർഷമാണ്. A. D 52 ൽ സ്ഥാപിതമായ മര്ത്തൊമ്മസ്ലീഹ സ്ഥാപിച്ച സഭ യാതൊരു കോട്ടവും തട്ടാതെ,പലരും പല കാലത്ത് പിരിഞ്ഞു പല സഭാവിഭാഗങ്ങൾ ഉണ്ടായിട്ടും മാർത്തോമ പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുന്ന ഒരു സഭയാണ് മലങ്കര ഓർത്തഡോൿസ്‌ സഭ. യാക്കോബായ എന്നത് ഓർത്തഡോൿസ്‌ സഭയുടെ വിളിപേരാണ്. 1934 ലെ ഭരണഘടന ഇപ്പോഴത്തെ യാക്കോബായ വിഭാഗവും അംഗീകരിച്ചതാണ്. പ്രത്യക സഭയായി
പോകാൻ ആഗ്രഹിക്കുന്ന യാക്കോബായ വിഭാഗം 2002 ൽ പ്രത്യക ഭരണഘടന ഉണ്ടാക്കുകയും ചെയ്തു. അന്ത്യയൊക്യൻ പാത്രിയാർക്കീസിന്റെ ഭരണം ഇഷ്ടപെടുന്നവരാണ് ഇപ്പോഴത്തെ യാക്കോബായക്കാർ. പരിശുദ്ധ കാതോലിക്ക ബാവയാണ് ഇന്ത്യൻ ഓർത്തഡോൿസ്‌ സഭയുടെ അധിപൻ.
മലങ്കര ഓർത്തഡോൿസ്‌ സഭാ വിശ്വാസികളുടെ മനസ്സിലെ ആ കറുത്ത ദിനമാണ് ഇന്ന് . ജൂൺ 27 .സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കീസ് ലോക ക്രൈസ്തവ സമൂഹത്തോട് ചെയ്ത വേദവിപരീതത്തിന് ഇന്ന് 55 വർഷം തികയുന്നു. 1970 ജൂൺ 27, പത്രോസിന്റെ സിംഹാസനത്തിൽ ആരൂഢനായവരിൽ ഒരാളായ യാക്കൂബ് തൃതീയന് പാത്രീയാർകീസ് ബാവാ മാർത്തോമയുടെ പിൻഗാമി.മലങ്കരയുടെ പരി. കാതോലിക്കയ്ക്ക് ഒരു കല്പന അയക്കുകയുണ്ടായി. കല്പന നമ്പർ 203/1970.
" പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാക്ക് പട്ടത്വം ഇല്ല".
മലങ്കരസഭയിൽ ഈ കല്പന ഉണ്ടാക്കിയ കലഹം ചെറുതായിരുന്നില്ല. ആ കലഹം ഇന്നും തുടർന്നുപോരുന്നു. മലങ്കര സഭയില് പാത്രിയാര്ക്കീസിന്റെ അധികാരം അസ്തമയ ബിന്ദുവില് ആയിരിക്കുമ്പോഴും ഒരു വിഭാഗത്തെ കൂട്ട് പിടിച്ചു സമാധാനത്തിനു തുരങ്കം വയ്ക്കുന്ന പ്രവര്ത്തികളാണ് യാക്കുബ് തൃതീയന് പാത്രിയാർക്കീസ് മുതല് ഇപ്പോഴത്തെ പാത്രിയര്ക്കീസ് വരെ ചെയ്തു പോരുന്നത്.
മലങ്കര സഭ തുടക്കം മുതൽ തന്നെ സ്വതന്ത്രമാണ്. സിംഹാസനം എന്നത് ഒരു കസേര അല്ല മലങ്കര സഭയെ ആദ്യകാലത്ത് നയിച്ചിരുന്ന അർക്കദിയാക്കോന്മാരും, മാർത്തോമായുടെ സിംഹാസനത്തിൽ എന്ന് ഉപയോഗിച്ചിരുന്നു.മാർത്തോമാ ശ്ലീഹായ്ക്ക് സിംഹാസനം ഇല്ല എന്ന കുപ്രചരണം നിലനിന്നില്ല. അന്ത്യോഖ്യൻ പാത്രിയാർക്കീസ് ആയിരുന്ന അബ്ദുൽ മിശിഹാ പാത്രിയർക്കീസ് മലങ്കരയുടെ ഒന്നാം കാതോലിക്കയെ വാഴിച്ചതും പരിശുദ്ധ മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിൽ ആയിരുന്നവന്ന് ഓർക്കുക. അധികാര മോഹികൾക്ക് 1970 ലെ
യാക്കൂബ് തൃതീയന് പാത്രീയാർകീസിന്റെ കല്പന വളരെ പ്രയോജനം ചെയ്തു. സഭയിൽ ഭിന്നിപ്പും കലഹവും ഉണ്ടായി അത് ഇന്നും തുടരുന്നു.
ബഹു.സുപ്രീംകോടതിയുടെ 2017 ജൂലായ് 3 ലെ വിധിയോടെ സഭ ഒന്നാകും എന്ന് എല്ലാവരും ആഗ്രഹിച്ചു. പരിശുദ്ധപാത്രിയർക്കീസ് പരമോന്നത കോടതി വിധി അംഗീകരിക്കാൻ തയാറല്ല.ബദൽ കാതോലിക്കയെ വാഴിക്കുകയും ചെയ്തു..
ജോൺ കുരാക്കാർ

No comments: