Pages

Wednesday, November 6, 2024

ഏറ്റവും വലിയ പാലിയേറ്റിവ് കെയർ കേന്ദ്രമാണ് പത്തനാപുരം ഗാന്ധിഭവൻ.

 

ഏറ്റവും വലിയ പാലിയേറ്റിവ് കെയർ കേന്ദ്രമാണ് പത്തനാപുരം ഗാന്ധിഭവൻ.



പത്തനാപുരത്തെ ഗാന്ധിഭവൻ ഒരു അത്ഭുതമായി നിലകൊലോള്ളുന്നു. ചിലപ്പോൾ അത് ഒരു പ്രാർത്ഥനാലയമാണന്ന് തോന്നും മറ്റുചിലപ്പോൾ അത് ആതുരാലയം

പോലെയാണ്. ആയിരത്തി നാനൂറിലധികം വരുന്ന അനാഥർ അവിടെ സനാഥരാണ്. ഗാന്ധിഭവൻ അവർക്ക് സ്വന്തം ഭവനം തന്നെയാണ്. മറ്റുചിലപ്പോൾ അത് ഒരു മാനസിക ആരോഗ്യ കേന്ദ്രമാണന്നു തോന്നും. പല തരത്തിലുള്ള മാനസിക അസുഖങ്ങളുള്ളവർ, മാനസിക നില തെറ്റിയവർ, മാറാരോഗികൾ, വീടുകളിൽ നിന്ന് ഇറങ്ങിപോയവർ,ഇറക്കിവിട്ട വൃദ്ധർ, ആരോരുമില്ലാത്ത കുഞ്ഞുങ്ങൾ ഇവരൊക്കെ ഗാന്ധിഭവനിൽ ഒരുമയോടെ, സമാധാനത്തോടെ കഴിഞ്ഞുകൂടുന്നു. ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോ. സോമരജനും സഹധർമ്മിണി ശ്രിമതി പ്രസന്നയും മകൻ അമലും കുടുംബവും മറ്റ് ത്യാഗപൂർണ്ണരായ പലരും ഗാന്ധിഭവനിലെ ആയിരത്തി നാനൂറിലധികം വരുന്ന അന്തവാസികളോടൊപ്പം താമസിക്കുന്നു.അന്തേവാസികളെയൊക്കെ അവർ സഹോദരി സഹോദരമാരായി കാണുന്നു. അവരുടെ ദുഃഖങ്ങളും വേദനകളും തന്റെ ദുഃഖങ്ങളായി കാണുന്നു. അവർക്ക് വേണ്ടതെല്ലാം പരമാവധി ചെയ്തു കൊടുക്കുന്നു. ചികത്സ വേണ്ടുന്നവർക്ക് ശരിയായ ചികിത്സ കൊടുക്കുന്നു..ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണ്ടവരെ അതും ചെയ്യുന്നു. ഡോ. സോമരാജനും കുടുംബവും. അന്തേവാസികളിൽ ഒരാളായി അവരോടൊപ്പം വർത്തമാനം പറഞ്ഞ് നടക്കുമ്പോൾ സന്തോഷവും അത്ഭുതവും തോന്നുന്നു. അശരണർക്ക് അവർ താങ്ങും തണലുമായി മാറുന്നു.ഇങ്ങനെയൊരു ഒരു ഭവനം ദൈവം അവർക്ക് ഒരുക്കിയല്ലോ എന്നോർത്ത് അവർ സന്തോഷിക്കുന്നു.അവർ സമാധാനത്തോടെ ജീവിക്കുന്നു. ഗാന്ധിഭവനിലെ കൂട്ടികൾ നന്നായി പഠിക്കുന്നു.അവിടെ കൃത്യമായ ശുശ്രൂഷയും സ്നേഹവും കരുതലും എല്ലാവർക്കും കിട്ടുന്നുണ്ട്. അവിടെ ജനാധിപത്യമുണ്ട്, അവിടെ വാർഡുകളും പഞ്ചായത്തും ഉണ്ട് അവിടെ വാർഡ് മെമ്പര്മാരുണ്ട്. അവിടെ krishiyumd🤣, ചെടികളും പൂക്കളുമുണ്ട്.നല്ല മനുഷ്യരുടെ
സഹായത്തോടെ മുൻപോട്ടു പോകുന്ന
ഗാന്ധിഭവന് ഓരോരുത്തരുടേയും സഹായവും പ്രാർത്ഥനയും ആവശ്യമാണ്‌. ആയിരംഅമ്മമാരുടെ കഥകളറിയാൻ ഗാന്ധിഭവനിൽ ഒന്നു പോകുക.
ഗാന്ധിഭവൻ്റെ എല്ലാമെല്ലാമായ ഡോ.
സോമരാജൻ സാറിന്റെ കരുണയും സ്നേഹവും എനിക്കറിയാം. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും കഠിനപ്രയത്നവും എടുത്തുപറയേണ്ടിയിരിക്കുന്നു. ആളുകളെ തന്നിലേക്ക് ആകർഷിക്കുന്ന ഒരു അപൂർവസിദ്ധി സോമരാജൻ സാറിനുണ്ട്. സ്നേഹത്തിന്റെ ഭാഷ കരുണയാണ്.ഇത് മനുഷ്യനെ കാരുണ്യപ്രവർത്തിയിലേക്ക് നയിക്കുന്നു. കരുണയുള്ള മനുഷ്യരുടെ ഒരു കൂട്ടായ്മ ഇന്ന് അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പാലിയേറ്റിവ് കെയർ കേന്ദ്രമാണ്
പത്തനാപുരം ഗാന്ധിഭവൻ.

പ്രൊഫ. ജോൺ കുരാക്കാർ
പ്രസിഡന്റ്‌,
കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്.






No comments: