Pages

Sunday, October 13, 2024

വികസനം പ്രകൃതിയെയും പൈതൃകത്തെയും മാനിച്ചുവേണം

 

വികസനം  പ്രകൃതിയെയും  പൈതൃകത്തെയും  മാനിച്ചുവേണം



 

വികസനം  നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്.  പ്രകൃതിയെയും പൈതൃകത്തെ വേദനിപ്പിക്കാതെ വികസനത്തെ തലോടാനുള്ള വഴി  വേണം തേടാൻ .തിരുനാവായയേയും തവനൂരിനേയും ബന്ധിപ്പിക്കുന്ന പാലം ഭാരതപ്പുഴയുടെ രണ്ടു കരകളെ തമ്മില്ബന്ധിപ്പിക്കുകമാത്രമല്ല, ഇരുകരകളിലും വികസനം കടന്നു വരാനുള്ള വഴി തുറക്കുകയും ചെയ്യും. എന്നാൽ പക്ഷേ, അത് കേരള ഗാന്ധിയായ കെ.കേളപ്പന്റെ സ്മാരകം തകര്ത്തും മൂന്നു സുപ്രധാന ക്ഷേത്രങ്ങളുടെ വഴിയടച്ചും വേണമെന്നു വാശിപിടിക്കുന്നിടത്താണ് പ്രശ്നം. ഇവയ്ക്കൊന്നും ദോഷം വരാതെയും നിലവില്കണക്കാക്കുന്നതിനേക്കാള്ചെലവു കുറച്ചും ഇതേ പാലം നിര്മിക്കാമെന്നു ചൂണ്ടിക്കാട്ടുന്ന സാങ്കേതിക വിദഗ്ധന്. ശ്രീധരന്റെ നിര്ദേശത്തോടു മുഖം തിരിക്കുന്ന സമീപനം അധികൃതരില്നിന്നുണ്ടായത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാവാത്തതാണ്. ഇത്തരം നിര്മാണ രംഗത്തെ തന്റെ പരിജ്ഞാനം പലതവണ തെളിയിച്ച വ്യക്തിയാണു ശ്രീധരന്‍. അദ്ദേഹത്തിന്റെ നിര്ദേശം അവഗണിക്കപ്പെടുമ്പോള്സ്വാഭാവികമായും സംശയവും അതുവഴി തര്ക്കവും തലപൊക്കും. അതാണ് തിരുനാവായയില്സംഭവിച്ചത്. കോടതിയുടെ ഇടപെടല്കാര്യങ്ങള്ക്കു താത്ക്കാലികമായ പരിഹാരമായെന്നു സമാധാനിക്കാം.

സ്വാതന്ത്ര്യ സമരം അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തംവഴി വ്യക്തിമുദ്രപതിച്ച കേളപ്പജിയുടെ ജീവിതം നമ്മുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളുമായി ഇഴചേര്ന്നു നില്ക്കുന്നതാണ്. സാംസ്കാരിക പരിവര്ത്തനത്തിന് വഴിതെളിച്ച ചരിത്രം അദ്ദേഹത്തിന്റെ ജീവിതവുമായി കൈകോര്ത്തു നില്ക്കുന്നു. തലമുറകള്മാറുന്നതുകൊണ്ടോ വ്യത്യസ്ത രാഷ്ട്രീയ ചിന്താധാരകള്മുളപൊട്ടുന്നതുകൊണ്ടോ അതിന്റെ പ്രാധാന്യം കുറയുന്നില്ല. അന്നന്നത്തെ രാഷ്ട്രീയ നിലപാടുകള്ക്കനുസരിച്ച് മാത്രം അളക്കേണ്ടതല്ല കേളപ്പജിയെപ്പോലുള്ളവരുടെ ജീവിത സന്ദേശം. അതു കാലാതീതമായി നിലനില്ക്കും. തിരിച്ചറിവാണ്, മാറിവരുന്ന കാലത്തെ ഭരണസംവിധാനത്തിനും ഭരണാധികാരികള്ക്കും വേണ്ടത്. അതു കൈമോശം വരുന്നു എന്ന ദു:ഖകരമായ സത്യമാണ് തിരുനാവായയിലെ തര്ക്കത്തില്തെളിയുന്നത്.പുരാതന ക്ഷേത്രങ്ങളും പള്ളികളും  രാജ്യത്തിന്റെ പൈതൃക സ്വത്താണ്

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: