Pages

Monday, August 12, 2024

പ്രളയവും മഹാമാരിയുമെല്ലാം നിസ്സഹായതയോടെഅനുഭവിക്കുന്നവരുടെ ജീവിതംകൊണ്ടെഴുതിയ സങ്കടഹർജികൾക്കു പരിഹാരമുണ്ടാകണം

 

പ്രളയവും മഹാമാരിയുമെല്ലാം നിസ്സഹായതയോടെഅനുഭവിക്കുന്നവരുടെ ജീവിതംകൊണ്ടെഴുതിയ

സങ്കടഹർജികൾക്കു പരിഹാരമുണ്ടാകണം




,. ഉരുൾപാച്ചിൽ ഒട്ടേറെപ്പേരെ നഷ്ടങ്ങളുടെ ആഴത്തിലേക്കു താഴ്ത്തിയപ്പോൾ, സ്നേഹസാഹോദര്യങ്ങൾ ഒരുമിപ്പിച്ച അതിലുമെത്രയോ പേർ അവരെ ജീവിതത്തിലേക്കു കൈപിടിക്കാനുമുണ്ടാവുന്നതാണ് ഇപ്പോൾ നാം കാണുന്നത്. ജീവിതം പാതിവഴിയിൽ നിലച്ചുപോയവരെ തിരികെക്കൊണ്ടുവരാൻ സർക്കാർ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. എല്ലാം നഷ്ടപ്പെട്ടവരാണ് മേഖലയിലാകെ. വീടും ജീവനോപാധികളും നഷ്ടപ്പെട്ട് അനിശ്ചിതഭാവിയിലേക്ക് ആശങ്കയോടെ നോക്കുന്ന എത്രയോ പേർ ക്യാംപുകളിലും മറ്റുമായുണ്ട്. ചെറുകിട വ്യാപാരമേഖലയിലുള്ളവരും കന്നുകാലിവളർത്തലുൾപ്പെടെയുള്ള ജീവിതവഴികൾ നഷ്ടപ്പെട്ട കർഷക കുടുംബങ്ങളുമൊക്കെ ഉരുൾപൊട്ടലിന്റെ ഇരകളാണ്. ഇവരെയൊക്കെയും ജീവിതത്തിലേക്കും ആത്മവിശ്വാസത്തിലേക്കും മടക്കിവിളിക്കാനുതകുന്നതാകണം പുനരധിവാസദൗത്യം.   പ്രളയവും മഹാമാരിയുമെല്ലാം നിസ്സഹായതയോടെ അനുഭവിക്കുന്നവരുടെ ജീവിതംകൊണ്ടെഴുതിയ സങ്കടഹർജികൾക്കു പലപ്പോഴും പരിഹാരമുണ്ടാകുന്നില്ലെന്നതാണു നമ്മുടെ അനുഭവം.  സർക്കാർ

പഴയ പാഠങ്ങൾ ഓർക്കണം; തെറ്റുകൾ തിരുത്തണം ,ഇടുക്കി പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിന്റെ നാലാം വാർഷികം കഴിഞ്ഞു . വയനാട് ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരെ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ടൗൺഷിപ് നിർമിച്ചു പുനരധിവസിപ്പിക്കുമെന്നും വേഗത്തിൽ പദ്ധതി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതിൽ വിശ്വാസമർപ്പിക്കുകയാണ് മേഖലയിലുള്ളവർ. സർവതും നശിച്ചവർക്കുള്ള നഷ്ടപരിഹാരവിതരണം എത്രയുംവേഗം ആരംഭിക്കണം. വീടു തകർന്നവരെ പുനരധിവസിപ്പിക്കുന്നതിനു കാലതാമസം ഉണ്ടായിക്കൂടാ. ഇവരെയൊക്കെയും ജീവിതത്തിലേക്കു മടക്കിവിളിക്കാൻ സർക്കാരിനോടൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങുമെന്നു കരുതാം.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: