Pages

Sunday, August 11, 2024

പാലിയേറ്റിവ് കെയറും ആരോഗ്യവും സാമൂഹിക നീതിയും മനു കുരാക്കാർ ,മാനേജർ { സിസ്റ്റംസ് }

 

പാലിയേറ്റിവ്  കെയറും  ആരോഗ്യവും  സാമൂഹിക നീതിയും

മനു കുരാക്കാർ ,മാനേജർ { സിസ്റ്റംസ് }

State  Bank  of  India ,Bombay

 


ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്.   ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പത്താൽ രോഗമുണ്ടാവാം. രോഗപ്രർതിരോധവ്യവസ്ഥ ചിലപ്പോൾ സ്വശരീരത്തിനെതിരേ തന്നെ തിരിയുമ്പോഴുണ്ടാകുന്ന ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ ഉദാഹരണം. മനുഷ്യരിൽ വേദനയോ, അസ്വസ്ഥതയോ, ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് തകരാറോ, സാമൂഹികപ്രശ്നങ്ങളോ മരണമോ ഉണ്ടാക്കുന്ന അവസ്ഥയെയാണ് അസുഖം.വേദനാപൂർണ്ണമോ സങ്കീർണ്ണമോ ആയ രോഗങ്ങൾബാധിച്ചവരുടെ ക്ലേശങ്ങളൊഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യപരിചരണമോ ചികിത്സയോ ആണ്പാലിയേറ്റിവ് കെയർ . ഒരു കിടപ്പുരോഗി വീട്ടിലുണ്ടാകുമ്പോൾ രോഗം ഉണ്ടാക്കുന്ന ആഘാതം രോഗിക്കൊപ്പം വീട്ടുകാരും അനുഭവിക്കുന്നുണ്ട്. പാലിയേറ്റിവ്  കെയർ  കുടുംബത്തിന് കൂടി ലഭിക്കണം .ഒരു  മാറാരോഗം  വ്യക്തിയുടെ ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. മാനസികമായി ഒരുപാട് വേവലാതികൾ അയാൾക്കുണ്ടാകും ഭയം, ആശങ്ക, സങ്കടം എന്നിങ്ങനെ. അതുപോലെ സാമൂഹ്യമായ ഒറ്റപ്പെടൽ, ജോലിയിൽ  ഉണ്ടാകുന്ന  പ്രശ്നങ്ങൾ  ഇവയൊക്കെ  വ്യക്തിയെ  ബാധിക്കും .പാലിയേറ്റിവ്  രോഗിയുടെ  മാനസികവും, സാമൂഹ്യവും, ആദ്ധ്യാത്മികവുമായ പ്രശ്നങ്ങളെക്കൂടി പരിഹരിച്ചേ മതിയാകൂ. അതാണ് സമ്പൂർണ്ണപരിചരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.   ഫിസിഷ്യൻമാർ, നഴ്സുമാർ,  ഫിസിക്കൽ തെറാപ്പിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സാമൂഹിക പ്രവർത്തകർ,പുരോഹിതന്മാർ ഡയറ്റീഷ്യൻമാർ എന്നിവർ ഉൾപ്പെടുന്ന ഒരു ഇൻ്റർ ഡിസിപ്ലിനറി ടീമാണ് പാലിയേറ്റിവ് കെയർ നു വേണ്ടത്

രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പാലിയേറ്റീവ് കെയറിൻ്റെ പ്രധാന ലക്ഷ്യം. പാലിയേറ്റീവ് കെയർ എന്നത് ഒരു ആരോഗ്യ പരിപാലനസ്പെഷ്യാലിറ്റിയാണ്,1980-കളുടെ മധ്യത്തിൽ മാത്രമാണ് പാലിയേറ്റിവ് കെയർ ഇന്ത്യയിൽ ആരംഭിച്ചത്. ഇന്ന് പാലിയേറ്റീവ് കെയർ സേവനങ്ങൾ വളരെ വികസച്ചിട്ടുണ്ട്.രോഗിയുടെ  വീട്ടിൽ എത്തി  പാലിയേറ്റീവ് കെയർ സേവനങ്ങൾ  നൽകുന്ന  ഹോം കെയർ  യൂണിറ്റുകൾ  ഇന്ന് പ്രചാരത്തിലുണ്ട് , കേരള  പാലിയേറ്റിവ്  കെയർ ഇനീഷ്യേറ്റിവിൻറെ  നേതൃത്വത്തിൽ  റാഫ അരോമ ആശുപത്രിയിൽ  ഹോം കെയർ യൂണിറ്റ്  ആരംഭിച്ചിട്ടുണ്ട് .

ഒരു രോഗിയുടെ പരമാവധി സുഖവും പ്രവർത്തനവും ആരോഗ്യവും പ്രോത്സാഹിപ്പിക്കുക, പുനഃസ്ഥാപിക്കുക എന്നത് പാലിയേറ്റിവ്  പ്രസ്ഥാനത്തിൻറെ  പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതാണ്. കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് എല്ലാ പ്രാദേശിക പാലിയേറ്റിവ്  പ്രസ്ഥാസങ്ങളെയും ഒരു കുടകീഴിൽ കൊണ്ടു വരുന്ന ഒരു വലിയ പ്രസ്ഥാനമായി മാറണം.ഒരു രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സാന്ത്വന പരിചരണത്തിൻ്റെ ലക്ഷ്യം.

പാലിയേറ്റീവ് കെയർ ടീമുകൾ അവരുടെ രോഗികളെ പരിചരിക്കുമ്പോൾ ആരോഗ്യത്തിൻ്റെ വിവിധ സാമൂഹികവശങ്ങൾ  പരിഗണിക്കണം . നമ്മുടെ രോഗികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കുന്നതിന് ഒരാളുടെ സാമൂഹിക പശ്ചാത്തലം കൂടി മനസിലാക്കണം

ഒരു വ്യക്തിയുടെ ആരോഗ്യവും ക്ഷേമവുമായി സാമൂഹിക നിർണ്ണായക ഘടകങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവരെ ബോധവാന്മാരാക്കാൻ  പാലിയേറ്റിവ് പ്രവർത്തകർക്ക് കഴിയണം . പ്രവർത്തകർക്ക്  പരിശീലനം  നൽകാൻ  സംഘടനക്ക് കഴിയണം .കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് എല്ലാ പ്രാദേശിക പാലിയേറ്റിവ്  പ്രസ്ഥാസങ്ങളെയും ഒരു കുടകീഴിൽ കൊണ്ടു വരുന്ന ഒരു വലിയ പ്രസ്ഥാനമായി മാറണം.

 

No comments: