Pages

Wednesday, July 10, 2024

ഒരിടത്ത് ലക്ഷക്കണക്കിന് യുവാക്കൾ പിഎസ്‌ സി പരീക്ഷ എഴുതി ജോലിക്കായി കാത്തിരിക്കുന്നു. മറുവശത്ത് പി.എസ.സി അംഗത്വം ലേലം ചെയ്യുന്നു.

 

ഒരിടത്ത്  ലക്ഷക്കണക്കിന് യുവാക്കൾ പിഎസ്സി പരീക്ഷ  എഴുതി  ജോലിക്കായി കാത്തിരിക്കുന്നു. മറുവശത്ത് പി.എസ.സി അംഗത്വം ലേലം ചെയ്യുന്നു.

 


നിയമസഭയിൽ വാക് പോര്; പിഎസ്സി അംഗത്വം ലേലത്തിന് വെച്ചിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.ഡോക്ടറോട് പിഎസ്സി അംഗമാകാൻ സിപിഎം നേതാവ് 60 ലക്ഷം ആവശ്യപ്പെട്ട് 22 ലക്ഷം കൈപ്പറ്റിയെന്ന ആരോപണം  നിയമസഭയെ  ഇളക്കി മറിച്ചു .മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരിലാണ് പണം വാങ്ങിയതെന്നും പണം തിരികെ നൽകി ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്നും സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് സതീശൻ ആരോപിച്ചു. പരാതികൾ ഗൗരവമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോഴ കൊടുത്ത PSC അംഗങ്ങൾ നടത്തുന്ന അഭിമുഖങ്ങളുടെ വിശ്വാസ്യത എന്താണ്? ലക്ഷക്കണക്കിന് യുവാക്കൾ പിഎസ്സിക്കായി ഉറ്റുനോക്കുന്ന സമയത്ത് അംഗത്വം ലേലം ചെയ്യുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്.പി.എസ് .സി  അംഗമാകാൻ പ്രത്യേക യോഗ്യതയൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പണവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും പിഎസ്സിയിൽ കയറിപ്പറ്റാമെന്ന സ്ഥിതിയുമുണ്ട്.പി.എസ് .സി  അംഗമാകാൻ പ്രത്യേക യോഗ്യതയൊന്നും നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പണവും സ്വാധീനവുമുണ്ടെങ്കിൽ ആർക്കും പിഎസ്സിയിൽ കയറിപ്പറ്റാമെന്ന സ്ഥിതിയുമുണ്ട്.

 പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വലിയവിലയുള്ളതുതന്നെയാണെന്നതിൽ സംശയമില്ല. 6 വർഷം അല്ലെങ്കിൽ 62 വയസ്സ് എന്ന വ്യവസ്ഥയിലാണു പിഎസ്സി അംഗങ്ങളെ സർക്കാർ നിയോഗിക്കുന്നത്. 6 വർഷം പദവിയിൽ ഇരിക്കുമ്പോൾ ശമ്പളമായി കിട്ടുന്നത് 1.57 കോടി രൂപയാണെന്നതു മാത്രമല്ല, വിരമിച്ചു കഴിഞ്ഞാൽ ജീവിതാവസാനം വരെ പ്രതിമാസം 1.2 ലക്ഷം രൂപ പെൻഷനായും വാങ്ങാം. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം ഇനിയും കൂട്ടാനുള്ള ശുപാർശ സർക്കാരിന്റെ മുന്നിലുണ്ടുതാനും. IAS, IPS തുടങ്ങിയ സിവിൽ സർവീസ് പരീക്ഷകൾ , SSC CGL തുടങ്ങിയ സർവീസ് പരീക്ഷകൾ  അടക്കം ലക്ഷ കണക്കിന് ഉദ്യോഗാർഥികൾക്ക് വർഷാവർഷം ജോലി കിട്ടുന്ന UPSC യില് വരെ 10 അംഗങ്ങളെ ഉള്ളൂ എന്ന വസ്തുത  കേരളസർക്കാർ  അറിയണം 'സർക്കാർ ഖജനാവിലെ പണം പാർട്ടിക്കാർ ചോർത്തി കൊണ്ട് പോകുന്ന  ഓരോ വഴികളാണ് ഇതെല്ലാം ,പിഎസ്സി അംഗമാകുന്നതിനായി പാർട്ടി നേതാക്കൾക്കു ലക്ഷങ്ങൾ വാരിയെറിയാൻ പലരും തയാറാകാൻ കാരണം  എന്താണെന്ന്  ഇപ്പോൾ പൊതുജനങ്ങൾക്ക്  മനസ്സിലായി .ഇടതു സർക്കാര്  കുറ്റമറ്റ അന്വേഷണത്തിലൂടെ അഴിമതി ആരോപണം കേരളീയ സമൂഹത്തിനുമുന്നിൽ  തുറന്നു കാട്ടുകയും   കുറ്റക്കാർക്ക്  എതിരെ  നടപടിയെടുക്കുകയും  ചെയ്യാൻ  താമസിക്കരുത് .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: