ഗുരുക്കന്മാരുടെ ഗുരുവായമലങ്കരയുടെ ഗുരുരത്നം വിടവാങ്ങി.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച " ഇന്നത്തെ ചിന്താ വിഷയത്തിലൂടെ മൂന്ന് പതിറ്റാണ്ടിലേറെ മലയാളി മനസ്സിൽ സദ്ചിന്തകളുടെ പ്രകാശം പരത്തിയ ഡോ.ജോഷ്വാച്ചൻ അന്തരിച്ചു. പ്രയാസങ്ങളുടെയും വേദനകളുടെയും മദ്ധ്യത്തിൽ നിന്ന് പ്രതിസന്ധികളുടെയും പ്രതികൂലതകളുടെയും നടുവിൽ നിന്ന് പ്രത്യാശയുടെ തുറമുഖത്തേക്ക് അനേകായിരങ്ങളെ നയിച്ച ഒരു മനുഷ്യൻ കാലത്തിൻ്റെ സ്വാഭാവികഗതിയിലേക്ക് വിലയം പ്രാപിക്കുകയാണ്. ഗുരുക്കന്മാരുടെ ഗുരുവായ മലങ്കരയുടെ ഗുരുരത്നം ഇനി തൻ്റെ ശിഷ്യരുടെ ഓർമ്മയിൽ ജീവിക്കും.
ഗുരു തൻ്റെ ശിഷ്യരെ ഏൽപ്പിച്ചിട്ടു പോകുന്ന ചിലതുണ്ട്. ഗുരു നടന്ന വഴിയുടെ ബാക്കി നടക്കാനുള്ള ഒരു വിളി അതിലൊന്നാണ്; അതത്ര എളുപ്പമല്ലെങ്കിലും.
താൻ എഴുതിയ അക്ഷരങ്ങളിലും പറഞ്ഞ വാക്കുകളിലും ആ സ്വർണനാവുകാരൻ മാറ്റൊഴിയാത്ത ഒരു രത്നം പോലെ അവിരാമം പ്രശോഭിക്കും. സഭയുടെ സുവർണ്ണ നാവുകാരൻ.പത്തനംതിട്ടയിലെ കൊന്നപ്പാറ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിമാനമായി ഉയർന്നു.സഭയിലെ ഗുരുക്കന്മാരുടെ ഗുരുവായ ഗുരുരത്നമായിരുന്നു ജോഷ്വാച്ചൻ.
ആർജവത്തോട് കൂടിയ വിമർശകൻ.ജീവിതത്തിലെ പ്രതിസന്ധികളെ ദൈവാശ്രയത്തോടെ തരണം ചെയത ഭക്തൻ അനുഭവങ്ങളെ അക്ഷരങ്ങളാക്കി അനേകർക്ക് പ്രചോദനമായ പദ സമ്പത്തിൻ്റെ ഉടമ ഇനിയും ഒത്തിരി വിശേഷണങ്ങൾക്ക് അർഹൻ.വന്ദ്യ ഗുരുനാഥന് യാത്രാമംഗളങ്ങൾ നേരുന്നു.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment