LITERAURE QUIZ { Malayalam}
ഗുഡ് മോർണിംഗ് ഡോക്ടർ
ഓർ ആത്മ കഥയാണ് ഇത്
എഴുതിയത് ആരാണ് ?
പ്രൊഫ്, ജോൺ കുരാക്കാർ
കേരള പരാമർശം ഉള്ള ആദ്യത്തെ സംസ്കൃത കൃതി?
ഐതരേക ആരണ്യകം
വൈലോപ്പിള്ളിയുടെ ഏത് കവിതാസമാഹാരത്തിലാണ് ‘മാമ്പഴം’ എന്ന കവിതയുള്ളത്?
കന്നിക്കൊയ്ത്ത്
കുമാരനാശാന്റെ ‘കരുണ’യിലെ നായക കഥാപാത്രം ആര്?
ഉപഗുപ്തൻ
1935 -ൽ ബർമയിൽ (മ്യാൻമാർ) ജനിച്ച മലയാള സാഹിത്യകാരൻ ആര്?
യു എ ഖാദർ
‘കരീന്ദ്രൻ’ എന്നറിയപ്പെട്ട
ആട്ടക്കഥാകാരനും സംസ്കൃത കവിയുമായ വ്യക്തി ആര്?
കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ
‘സർ ചാത്തു’ എന്ന കഥാപാത്രം ആരുടേത്?
വി കെ എൻ
പഞ്ചതന്ത്രം കഥകളെ അധികരിച്ച് മോയിൻകുട്ടി വൈദ്യർ രചിച്ച കൃതി ഏത്?
എലിപ്പട
‘ചമയങ്ങളില്ലാതെ’ ആരുടെ ആത്മകഥ?
മമ്മൂട്ടി
ലോകസഭാംഗമെന്ന നിലയിലുള്ള തന്റെ അനുഭവങ്ങൾ ആധാരമാക്കി എസ് കെ പൊറ്റക്കാട് രചിച്ച നോവൽ?
നോർത്ത് അവന്യൂ
ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മ കഥ?
സോപാനം
ലോകത്തിലെ ആദ്യത്തെ ‘സാഹിത്യ നഗര’മായി യൂനസ്കോ തെരഞ്ഞെടുത്തത്?
എഡിൻബറോ (സ്കോട്ട്ലൻഡ്)
‘ശബ്ദസുന്ദരൻ’ എന്നറിയപ്പെടുന്ന മലയാള കവി ആര്?
വള്ളത്തോൾ നാരായണമേനോൻ
‘സൂര്യകാന്തിയുടെ കവി’ എന്നറിയപ്പെടുന്നത് ആര്?
ജി ശങ്കരക്കുറുപ്പ്
മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവൽ?
കയർ (തകഴി)
വെള്ളിയാങ്കല്ലിനെപ്പറ്റി പരാമർശിക്കുന്ന മലയാള നോവൽ ഏത്?
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
വയലാർ രാമവർമ്മ രചിച്ച പുരുഷാന്തരങ്ങളിലൂടെ ഏതു സാഹിത്യ വിഭാഗത്തിൽ പെടുന്ന കൃതിയാണ്?
യാത്രാവിവരണം
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ പേര്?
വാസുദേവൻ
‘ഘോഷയാത്ര’ ഏതു പത്രപ്രവർത്തകന്റെ ആത്മകഥയാണ്?
ടി ജെ എസ് ജോർജ്
2019 -ലെ സ്വദേശാഭിമാനി -കേസരി പുരസ്കാരം ലഭിച്ചത് ആർക്ക്?
കാർട്ടൂണിസ്റ്റ് യേശുദാസൻ
ബൈബിൾ ആധാരമാക്കി ‘ശ്രീയേശുവിജയം’ എന്ന മഹാകാവ്യം രചിച്ചത് ആര്?
കട്ടക്കയം ചെറിയാൻ മാപ്പിള
ത്രിലോകസഞ്ചാരി, നേത്രരോഗി എന്നീ തൂലികാനാമങ്ങളിൽ എഴുതിയിരുന്നത് ആര്?
ഇ വി കൃഷ്ണപിള്ള
മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗദൂതൻ’ രചിച്ചത് ആര്?
പോഞ്ഞിക്കര റാഫി
തിരുവിതാംകൂർ ചരിത്രം ഇതിവൃത്തമാക്കി ഉള്ളൂർ രചിച്ച മഹാകാവ്യം ഏത്?
ഉമാകേരളം
കെ ദാമോദരൻ രചിച്ച പാട്ടബാക്കി എന്ന നാടകത്തിന്റെ പ്രാധാന്യം എന്ത്?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം
കുമാരനാശാന്റെ നളിനി എന്ന കാവ്യത്തിന് അവതാരികയെഴുതിയത് ആര്?
എ ആർ രാജരാജവർമ്മ
‘തുളസീവനം’ എന്ന തൂലികാനാമത്തിൽ സംസ്കൃത രചനകൾ നടത്തിയത് ആര്?
ആർ രാമചന്ദ്രൻനായർ
“എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം” എന്ന വരികൾ രചിച്ചത്?
കുഞ്ചൻനമ്പ്യാർ
കവിതയും നാടകവും സമന്വയിപ്പിച്ചുകൊണ്ട് ‘മൊഴിയാട്ടം’ എന്ന കലാരൂപം അവതരിപ്പിച്ചത് ആര്?
സുരാസു
ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
സരസഗായക കവിമണി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്?
കെ സി കേശവപിള്ള
പെരുമ്പടവം ശ്രീധരന്റെ
ഒരു സങ്കീർത്തനം പോലെ എന്ന നോവൽ ഏത് റഷ്യൻ സാഹിത്യകാരന്റെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്?
ദസ്തയെവിസ്കി
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ ഏത്?
ധൂമകേതുവിന്റെ ഉദയം
(സർദാർ കെ എം പണിക്കർ)
പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി എൻ മോഹനൻ രചിച്ച നോവൽ ഏത്?
ഇന്നലത്തെ മഴ
“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻഭാഷതാൻ “എന്ന വരികൾ രചിച്ചത് ആര്?
വള്ളത്തോൾ നാരായണമേനോൻ
‘യാതായാതം’ എന്ന യാത്രാവിവരണ കൃതി രചിച്ചത് ആര്?
വിഷ്ണുനാരായണൻ നമ്പൂതിരി
മണിപ്രവാളത്തിലെ ‘മണി’ എന്ന പദം എന്തിനെ കുറിക്കുന്നു?
മലയാളം
എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവൽ രചിച്ചത്?
സി രാധാകൃഷ്ണൻ
ശ്രീലങ്കയെപ്പറ്റി ‘ഐലൻഡ് ഓഫ് ബ്ലഡ്’ എന്ന കൃതി രചിച്ച മലയാളി പത്രപ്രവർത്തക ആര്?
അനിതാ പ്രതാപ്
‘പുത്തൻ പാന’ എന്ന ക്രിസ്ത്യൻ
ഗാനകാവ്യം രചിച്ചത് ആര്?
അർണോസ് പാതിരി
എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം ഏത് സാഹിത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കൃതിയാണ്?
കിളിപ്പാട്ട്
സാഹിത്യകൃതികൾക്ക് രൂപഭദ്രത വേണമെന്നുള്ള രൂപഭദ്രതാവാദം ഉയർത്തിയത് ആര്?
ജോസഫ് മുണ്ടശ്ശേരി
എൻ എൻ കക്കാടിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ഏത്?
സഫലമീയാത്ര
മലയാളത്തിലെ ആദ്യ രാഷ്ട്രീയ നോവൽ ഏത്?
പാറപ്പുറം (കെ നാരായണൻ ഗുരുക്കൾ)
‘വയലാർ ഗർജ്ജിക്കുന്നു’ എന്ന പ്രസിദ്ധ കാവ്യത്തിന്റെ രചയിതാവ്?
പി ഭാസ്കരൻ
‘മാണിക്യൻ’ എന്ന കാള കഥാപാത്രമായി വരുന്ന ലളിതാംബിക അന്തർജനത്തിന്റെ കഥ ഏത്?
മാണിക്യൻ
രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?
ചെമ്മീൻ
‘ഭക്തമീര പാടുന്നു’ എന്ന കവിതാ സമാഹാരം രചിച്ചത്?
പുത്തൻകാവ് മാത്തൻ തരകൻ
‘ആളില്ലാ കസേരകൾ’ എന്ന കവിതയുടെ രചയിതാവ്?
ചെമ്മനം ചാക്കോ
എം ടി വാസുദേവൻ നായരും എൻ പി മുഹമ്മദും ചേർന്നെഴുതിയ നോവൽ ഏത്?
അറബിപ്പൊന്ന്
‘വൃത്താന്ത പത്രപ്രവർത്തനം’ എന്ന കൃതിയുടെ രചയിതാവ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
‘സ്മരണമണ്ഡലം’ എന്ന ആത്മകഥ ആരുടേതാണ്?
സാഹിത്യപഞ്ചാനനൻ പി കെ നാരായണപിള്ള
“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ട ഹോ ” പ്രസിദ്ധമായ ഈ വരികൾ കുമാരനാശാന്റെ ഏത് കൃതിയിലാണ്?
ചണ്ഡാലഭിക്ഷുകി
ചെന്നൈയിൽ നിന്ന് ‘നവസാഹിതി’ ‘ഗോപുരം’ ‘സമീക്ഷ’ എന്നീ മാസികകൾ പ്രസിദ്ധീകരിച്ച എഴുത്തുകാരനാര്?
എം ഗോവിന്ദൻ
ഭാർഗ്ഗവീനിലയം എന്ന പ്രസിദ്ധ മലയാള ചലച്ചിത്രത്തിന് ആധാരമാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയാണ്?
നീലവെളിച്ചം
വേളൂർ കൃഷ്ണൻകുട്ടിയുടെ ഏതു കഥയാണ് പഞ്ചവടിപ്പാലം എന്ന പേരിൽ ചലച്ചിത്രമാക്കിയത്?
പാലം അപകടത്തിൽ
‘മലങ്കാടൻ’ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് ആര്?
ചെറുകാട്
ഒരു തൊഴിലാളി കേന്ദ്ര കഥാപാത്രമായി വരുന്ന മലയാളത്തിലെ ആദ്യ നോവൽ?
ഓടയിൽ നിന്ന് (പി കേശവദേവ്)
ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച സാമൂഹിക- രാഷ്ട്രീയ നാടകം?
കൂട്ടുകൃഷി
‘ഉണിക്കോരൻ ചതോപാധ്യായ’ എന്ന കഥയുടെ രചയിതാവ്?
പി വത്സല
‘ഭ്രാന്തൻ ചാന്നാൻ’ ഏത് കഥയിലെ കഥാപാത്രം?
മാർത്താണ്ഡവർമ (സി വി രാമൻപിള്ള)
‘എന്റെ കഥയില്ലായ്മകൾ’ ആരുടെ ആത്മകഥയാണ്?
എം പി ഉദയഭാനു
‘എട്ടുകാലി മമ്മൂഞ്ഞ്’ ആരുടെ കഥാപാത്രം?
വൈക്കം മുഹമ്മദ് ബഷീർ
തകഴി ശിവശങ്കരപ്പിള്ള രചിച്ച ആദ്യ നോവൽ ഏത്?
ത്യാഗത്തിനു പ്രതിഫലം
‘കഥാബീജം’ എന്ന നാടകത്തിന്റെ രചയിതാവ്?
വൈക്കം മുഹമ്മദ് ബഷീർ
‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടികൃഷ്ണമാരാരുടെ ലേഖനം ഏത് കൃതിയെ കുറിച്ചുള്ളതാണ്?
ഉണ്ണുനീലിസന്ദേശം
‘മാസപ്പടി തുപിള്ള’ എന്ന
ഹാസ്യകഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?
വേളൂർ കൃഷ്ണൻകുട്ടി
1993- ൽ പ്രഥമ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
ശൂരനാട് കുഞ്ഞൻപിള്ള
1970 – ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘1963’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവ്?
എൻ എൻ കക്കാട്
കൊടുങ്ങല്ലൂർ കുഞ്ഞക്കുട്ടൻ തമ്പുരാൻ രചിച്ച യാത്രാവിവരണഗ്രന്ഥം?
മദിരാശി യാത്ര
ബൈബിളിലെ ദാവീദ് രാജാവിന്റെ കഥ പ്രമേയമാക്കി സി ജെ തോമസ് രചിച്ച നാടകം ഏത്?
ആ മനുഷ്യൻ നീ തന്നെ
വയലാർ അവാർഡ് ജേതാക്കൾക്ക് നൽകിവരുന്ന ശിൽപം രൂപകല്പന ചെയ്തത് ആര്?
കാനായി കുഞ്ഞിരാമൻ
‘പൊടിച്ചി’ എന്ന നോവൽ രചിച്ച കവി ആര്?
ഡി വിനയചന്ദ്രൻ
ദേശീയപുരസ്കാരം നേടിയ നിർമാല്യം എന്ന ചിത്രം എം ടി വാസുദേവൻ നായരുടെ ഏത് കഥയെ ആസ്പദമാക്കിയുള്ളതാണ്?
പള്ളിവാളും കാൽച്ചിലമ്പും
‘അപകടം എന്റെ സഹയാത്രികൻ’ എന്ന കൃതിയുടെ രചയിതാവ്?
വി കെ മാധവൻകുട്ടി
1, 11, 111 രൂപ പുരസ്കാരത്തുകയുള്ള അവാർഡ്?
വള്ളത്തോൾ പുരസ്കാരം
പാറപ്പുറത്തിന്റെ ഏത് നോവലിലെ കഥാപാത്രമാണ് ‘കുഞ്ഞോനാച്ചൻ? .
അരനാഴികനേരം
അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി
‘ധർമ്മപുരാണം’ എന്ന നോവൽ രചിച്ചത്?
ഒ വി വിജയൻ
‘സമരത്തീച്ചൂളയിൽ’ ആരുടെ ആത്മകഥയാണ്?
ഇ. കെ. നായനാർ
ഇന്ത്യാ വിഭജനവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യൻ വർഗീയലഹള പശ്ചാത്തലമാക്കി ടി പത്മനാഭൻ രചിച്ച കഥ ഏത്?
മഖൻ സിങ്ങിന്റെ മരണം
‘പഥേർ പാഞ്ചാലി’ എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
സത്യജിത്ത് റായ്
മലയാളത്തിൽ ആദ്യമായി ആത്മകഥ എഴുതിയ വനിത ആര്?
ബി കല്യാണികുട്ടിയമ്മ
(വ്യാഴവട്ടസ്മരണകൾ)
തിക്കോടിയന്റെ ആത്മകഥയുടെ പേര് എന്താണ്?
അരങ്ങ് കാണാത്ത നടൻ
‘ഓർമയുടെ കണ്ണാടി’ എന് സ്മരണകളുടെ രചയിതാവ്?
എ പി ഉദയഭാനു
ചോരയും കണ്ണീരും നനഞ്ഞ വഴികൾ’ ആരുടെ ആത്മകഥയാണ്?
കെ. ദേവയാനി
ഇന്ത്യയിലെ ആദ്യത്തെ പത്രം ഏത്?
ബംഗാൾ ഗസറ്റ്
ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര് എന്താണ്?
കൊഴിഞ്ഞ ഇലകൾ
അയൽക്കാർ, ഭ്രാന്താലയം എന്നീ കൃതികൾ രചിച്ചത് ആരാണ്?
പി കേശവദേവ്
കെ പി കേശവമേനോന്റെ ആത്മകഥയുടെ പേര് എന്താണ്?
കഴിഞ്ഞകാലം
എന്റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
മന്നത്ത പത്മനാഭൻ
ചെറുകാടിന്റെ ആത്മകഥ ഏത്?
ജീവിതപ്പാത
‘നീർമാതളം പൂത്തകാലം’ ആരുടെ സ്മരണകളാണ്?
Madhavi kutty
ക്രിസ്തുവിന്റെ രണ്ടാം വരവിനു വേണ്ടി കാത്തിരിക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കാക്കനാടൻ രചിച്ച നോവൽ?
ഏഴമുദ്ര
ഏതു വാദ്യകലാകാരന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുളള കൃതിയാണ് ‘കാലപ്രമാണം’?
മട്ടന്നൂർ ശങ്കരൻകുട്ടി
എൻ എൻ പിള്ളയുടെ ആത്മകഥ ഏത്?
ഞാൻ
‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?
പുതുപ്പള്ളി രാഘവൻ
പി കുഞ്ഞിരാമൻനായരെകുറിച്ച് ആറ്റൂർ രവിവർമ്മ എഴുതിയ കവിത ഏത്?
മേഘരൂപൻ
ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത് മലയാളത്തിലാണ് ആരാണ് രചയിതാവ് ?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
2020- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക്?
ഡോ. എം ലീലാവതി
‘ജീവിതസമരം’ ആരുടെ ആത്മകഥയാണ്?
സി. കേശവൻ
മനുഷ്യനും മൃഗവും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പൊൻകുന്നം വർക്കി രചിച്ച പ്രശസ്ത കഥ ഏത്?
ശബ്ദിക്കുന്ന കലപ്പ
ജയിൽ ജീവിതവുമായി ബന്ധപ്പെട്ട് അധികാരികളുടെ ക്രൂരത പ്രകടമാക്കുന്ന ബഷീറിന്റെ കഥ ഏത്?
ടൈഗർ
ഗാന്ധിജിയുടെ ജീവിതകഥയെ ആസ്പദമാക്കി പാലാ നാരായണൻ നായർ രചിച്ച കാവ്യം ഏത്?
ഗാന്ധി ഭാരതം
സോമൻ എന്ന തൂലികാനാമത്തിൽ തോപ്പിൽഭാസി എഴുതിയ നാടകം ഏതാണ്?
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
പട്ടിണിയുടെയും വിശപ്പിനെയും അനുഭവ തീവ്രത പ്രകടമാക്കുന്ന ബഷീറിന്റെ ചെറുകഥ ഏതാണ്?
ജന്മദിനം
ഹിസ്റ്ററി ഓഫ് കേരള’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
സർദാർ കെ എം പണിക്കർ
മാധവിക്കുട്ടിയുടെ ആത്മകഥ യുടെ പേര്?
എന്റെ കഥ
1114 -ന്റെ കഥ എന്ന സ്മരണ ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?
അക്കമ്മ ചെറിയാൻ
ഉള്ളൂരിന്റെ ആത്മകഥയുടെ പേര്?
സമര മാധുരി
ഇന്ത്യാ വിഭജനത്തിന്റെ ദുരന്തം അനുഭവിക്കേണ്ടിവന്ന യുവതിയുടെ കഥ പറയുന്ന ലളിതാംബിക അന്തർജനത്തിന്റെ രചന ഏത്?
കൊടുങ്കാറ്റിൽപ്പെട്ട ഒരില
ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ സ്മരണകളുടെ പേര്?
അമ്മയാണെ സത്യം
‘തച്ചന്റെ മകൾ, മൃഗശിക്ഷകൻ എന്നീ കവിതാ സമാഹാരങ്ങൾ രചിച്ചത് ആര്?
വിജയലക്ഷ്മി
‘വ്യാഴവട്ട സ്മരണകൾ ‘ ആരുടെ ആത്മകഥയാണ്?
ബി കല്യാണിക്കുട്ടിയമ്മ
അധ്യാപക ജീവിതത്തിന്റെ ദൈന്യത പകർന്നുതന്ന കാരൂർ നീലകണ്ഠപിള്ള രചിച്ച പ്രശസ്തമായ കഥ ഏത്?
പൊതിച്ചോറ്
എ ആർ രാജരാജവർമ്മയുടെ
ദേഹ വിയോഗത്തിൽ വിലപിച്ച് കൊണ്ട് കുമാരനാശാൻ എഴുതിയ കാവ്യം ഏത്?
പ്രരോദനം
കഥകളിയുടെ സാഹിത്യ രൂപം?
ആട്ടക്കഥ
നമ്പൂതിരി സമുദായത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്കിനെതിരെ പ്രേംജി (എം പി ഭട്ടതിരിപ്പാട് ) രചിച്ച നാടകം ഏത്?
ഋതുമതി
കൂട്ടുകൃഷി എന്ന നാടകം മലയാളത്തിലെ പ്രശസ്തനായ ഒരു കവിയുടേതാണ് ആരാണ് ആ കവി?
ഇടശ്ശേരി
മനുഷ്യനും മൃഗവും തമ്മിലുള്ള തീവ്ര ബന്ധം വിഷയമാക്കി ലളിതാംബിക അന്തർജനം രചിച്ച കഥ ഏത്?
മാണിക്കൻ
‘മറക്കുടക്കുള്ളിലെ മഹാ നരകം’ എന്ന നാടകത്തിന്റെ കർത്താവ് ആര്?
എം.ആർ.ബി
‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?
മലബാറിന്റെ പൂന്തോട്ടം
നായയെ കേന്ദ്രീകരിച്ച് ടി പത്മനാഭൻ രചിച്ച കഥ?
ശേഖൂട്ടി
സി വി രാമസ്വാമി അയ്യർ നിരോധിച്ച
തകഴി ശിവശങ്കരപ്പിള്ളയുടെ നാടകം ഏത്?
തോറ്റില്ല
കേരളവർമ്മ വലിയകോയിത്തമ്പുരാൻ ‘സരസകവി’ പട്ടം നൽകി അനുമോദിച്ച കവി?
മൂലൂർ എസ് പത്മനാഭപ്പണിക്കർ
‘ലൈല മജ്നു’ എന്ന പ്രശസ്ത പേർഷ്യൻ പ്രണയകാവ്യത്തിന്റെ രചയിതാവ് ആര്?
നിസ്സാമി
‘ഇവർ ലോകത്തെ സ്നേഹിച്ചവർ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് ആര്?
എം കെ സാനു
Post navigation
← Previous Post
Next Post →
4 thoughts on “സാഹിത്യ ക്വിസ് |Literature Quiz for Kerala PSC|മലയാള സാഹിത്യം |2023 |125 ചോദ്യോത്തരങ്ങൾ”
LAKSHMI MADHU31 DECEMBER 2022 AT 6:19 PM
രാമചരിതം എഴുതിയത് -ചീരമാൻ
Reply
ZAKARIYAAMBAVA9 OCTOBER 2023 AT 11:47 AM
രണ്ടാമൂഴം എന്ന് പ്രശസ്തമായ നോവലിൻറ്റെ രചയിതാവ്?
എംടി.വാസുദേവൻനായർ
" പിന്നിട്ട വഴികൾ" ഇതാരുടെ കൃതിയാണ്
No comments:
Post a Comment