നിര്മ്മിത ബുദ്ധി--അവസരങ്ങളുടെ ലോകം തുറക്കും പാർട്ട് III
മനുഷ്യനെ പോലെ ചിന്തിക്കുവാനും തീരുമാനങ്ങളെടുക്കുവാനും യന്ത്രങ്ങള്ക്ക് കഴിയുമോ? എന്ന് പലരും ചോദിക്കാറുണ്ട് . നിര്മ്മിത ബുദ്ധി (Artificial Intelligence) എന്ന വാക്ക് 'വിവേകമുളള യന്ത്രങ്ങളെ സൃഷ്ടിക്കുവാന് വേണ്ടിയുളള പഠന പ്രവര്ത്തനങ്ങളും അവയുടെ രൂപകല്പ്പനയും' സൂചിപ്പിക്കുന്നു. വിവേകമുളള യന്ത്രങ്ങള് അല്ലെങ്കില് AI Powered
computer systems, ചുറ്റുപാടില് നിന്നും, അനുഭവങ്ങളില് നിന്നും, പ്രവര്ത്തന സാഹചര്യങ്ങളില് നിന്നും കാര്യങ്ങള് പല ആവര്ത്തി സ്വീകരിക്കുകയും, പ്രോസസ്സ് ചെയ്യുകയും, അതുവഴി വിജയകരമായി നീങ്ങുവാനുളള പ്രവര്ത്തികള് നടപ്പില് വരുത്തുവാന് കഴിവുളളതും ആകുന്നു. അതായത് പഠിക്കുന്ന പ്രശ്ന പരിഹാരം കണ്ടെത്തുക എന്നതാണ് ഒരു എഐ സിസ്റ്റത്തിന്റെ അടിസ്ഥാന തത്ത്വം. മത്സരമാണ് നിലവില്.
നിര്മ്മിത ബുദ്ധിയുടെ ചരിത്രം തുടങ്ങുന്നത് 1950 കളോടെയാണ്. അമേരിക്കന് കമ്പ്യൂട്ടര് ശാസ്ത്രജ്ഞനായ ജോണ് മക്കാര്ത്തിയാണ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് എന്ന പേര് ഈ ശാസ്ത്ര ശാഖയ്ക്ക് നല്കിയത്. ഇന്നത്തെ ഡിജിറ്റല് യുഗത്തില് നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക യന്ത്ര സംവിധാനങ്ങളും നിര്മ്മിത ബുദ്ധിയുടെ സാങ്കേതികത്വം ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല് ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായി നിര്മ്മിത ബുദ്ധി വളര്ന്നിരിക്കുന്നു. ഗതാഗത മേഖലയില് വിപ്ലളവം സൃഷ്ടിക്കുന്ന driverless vehicle സ്വയം നിയന്ത്രിക്കുന്ന വാഹനത്തിന്റെ അടിസ്ഥാനം തന്നെ എഐ ആകുന്നു.
റീട്ടെയില്, ഓട്ടോമെബൈല്, ആരോഗ്യ മേഖലകള് തുടങ്ങി ബഹിരാകാശ ഗവേഷണം വരെ നീണ്ടു നില്ക്കുന്നതാണ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സാധ്യതകള്. അതുകൊണ്ടു തന്നെ എഐലെ വ്യവസായ നിക്ഷേപം അനുദിനം വര്ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും ഈ സാങ്കേതിക വിദ്യ തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും, തങ്ങളുടെ പൗരന്മാര്ക്കും എങ്ങനെ ഉപയോഗപ്പെടുത്തുവാന് കഴിയുമെന്ന് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രധാന ചാലക ശക്തിയായിട്ടാണ് നിര്മ്മിത ബുദ്ധിയെ കണക്കാക്കുന്നത്. മറ്റ് വ്യവസായ വിപ്ലവങ്ങളെ അപേക്ഷിച്ച് ഈ വിപ്ലവത്തിന്റെ പ്രത്യേകത അതിന്റേ വേഗത തന്നെയാണ്. ചരിത്രം ഇന്നുവരെ ദര്ശിച്ചിട്ടില്ലാത്ത വേഗതയിലാണ് സാങ്കേതിക വിദ്യകളുടെ വികസനവും വ്യാപനവും. സകലമാന മേഖലകളിലേയ്ക്കും അതു വ്യാപിച്ചു എന്ന് മാത്രമല്ല, ഈ മാറ്റങ്ങള് ഉല്പ്പാദനം, മാനേജ്മെന്റ്, ഭരണം എന്നീ മേഖലകളിലെ മുഴുവന് സംവിധാനങ്ങളെയും പരിവര്ത്തിപ്പിക്കാന് പര്യാപ്തമാണ് എന്നാണ് പുതിയ മാറ്റങ്ങള് സൂചിപ്പിക്കുന്നത്.
നിര്മ്മിത ബുദ്ധിസ്വകാര്യതയിലേയ്ക്കുളള കടന്നു കയറ്റമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കിലും, സമൂഹങ്ങള് മാധ്യമങ്ങള് വലിയതോതില് വ്യത്യസ്ത ആവശ്യങ്ങള്ക്കായി തിരശ്ശീലയ്ക്ക് പിന്നില് നിര്മ്മിത ബുദ്ധി ഉപയോഗിക്കുന്നുണ്ട്. ഗൂഗില് മുതലായ സെര്ച്ച് എന്ജിനുകളും നിര്മ്മിത ബുദ്ധിയുടെ സാധ്യതകളെ പരമാവധി ഉപയോഗിക്കുകയാണ്. നമ്മുടെ സ്ഥലം, പ്രായം തുടങ്ങിയ വ്യക്തിപരമായ വിവരങ്ങളും, അതോടൊപ്പം നാം മുന്കാലങ്ങളില് നടത്തിയ പരിശോധനകളും പഠിച്ച് നമ്മള് എന്താണ് തിരയുവാന് സാധ്യത എന്ന് പ്രവചിക്കാന് ഗൂഗിള് സെര്ച്ച് എന്ജിന് ശ്രമിക്കുന്നു.അങ്ങനെ എല്ലാ മേഖലകളെയും സ്വാധീനിച്ച് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ഒരു കൗതുക ശാസ്ത്രം എന്നതിനപ്പുറം നിത്യ ജീവിതത്തില് നാം അറിയാതെ തന്നെ സ്വാധീനം ചെലുത്തുന്ന ഒരു ശാസ്ത്ര ശാഖയായി മാറി കഴിഞ്ഞു.നിര്മ്മിത ബുദ്ധി നമ്മുടെ സ്കൂളുകളിലേയ്ക്കും ഒരു പഠന വിഷയമായി എത്തുകയാണ്. ചിലർ " നിർമ്മിത ബുദ്ധി മനുഷ്യനെ കീഴടക്കുമോ എന്ന് സംശയിക്കുന്നു ' ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്സ് ജോര്ജ് എഴുതുന്നു
ശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള് 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായി' ഇതിനെ കാണുന്നു.
നിര്മ്മിത ബുദ്ധി മനുഷ്യ കീഴടക്കുമോ?: ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്സ് ജോര്ജ് എഴുതുന്നു
ന്യൂറോ ലിങ്ക് ചിപ്പ് മനുഷ്യരുടെ തലച്ചോറില് പിടിപ്പിക്കാനാണ് ഉദ്ദേശ്യം. അതിലൂടെ ജൈവികമായ ബുദ്ധിയേയും യന്ത്രബുദ്ധിയേയും ഒരുമിപ്പിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാദം. തലയോട്ടിയില് രണ്ടു മില്ലിമീറ്റര് വലിപ്പമുള്ള ഒരു ദ്വാരമിട്ടാണ് ഇത് പിടിപ്പിക്കാന് അദ്ദേഹം ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്തയുമായി കൂടുതല് മുന്നോട്ടു പോകുന്നതിനു മുന്പ് ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു പരിശോധിക്കാം: നിങ്ങള്ക്ക് എത്ര നേരം നിങ്ങളുടെ സ്മാര്ട്ട്ഫോണ് അല്ലെങ്കില് മറ്റേതെങ്കിലും സ്മാര്ട്ട് ഉപകരണത്തെ പിരിഞ്ഞിരിക്കാന് സാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? ആ സമയത്ത് പല രീതിയിലും അപൂര്ണ്ണരാണ് എന്ന തോന്നല് ഉള്ളവരായിരിക്കും പലരും. വര്ഷങ്ങളായി സ്മാര്ട്ട്ഫോണ് ടെക്നോളജി ഉപയോഗിച്ചു വന്നവരില് പലരും സ്മാര്ട്ട്ഫോണ് അടുത്തില്ലെങ്കില് ഉല്ക്കണ്ഠാ രോഗങ്ങളിലേക്കു വീഴാന് സാധ്യതയുള്ളവരാണ്. അതായത്, നമ്മളും സ്മാര്ട്ട് ഉപകരണവും കൂടെ ചേരുമ്പോള് ഉള്ള ശക്തി, നമുക്കു തന്നെ ഇല്ല എന്ന് അംഗീകരിച്ചു കഴിഞ്ഞവരാണ് നമ്മളില് പലരും. 15 വര്ഷം മുന്പു ജീവിച്ചിരുന്ന ലോകത്തല്ല നമ്മള് ഇപ്പോള് ജീവിക്കുന്നത് എന്നതിനു കൂടുതല് തെളിവു വേണോ?
നിര്മ്മിത ബുദ്ധി മനുഷ്യബുദ്ധിയെ മറികടന്നു ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കുമത്രെ. എന്നാല്, യന്ത്ര ബന്ധിതമായ തലച്ചോറുള്ള മനുഷ്യര്ക്ക് നിര്മ്മിത ബുദ്ധിക്കൊപ്പം പിടിച്ചു നില്ക്കാനായേക്കുമെന്ന് അദ്ദേഹം പറയുന്നു. അതിലൂടെ മനുഷ്യര്ക്കും ആര്ട്ടിഫിഷ്യല് ഇന്റലിജന്സുമായി ലയിച്ചു പ്രവര്ത്തിക്കാനാകും. ഇത് അത്യന്തം പ്രാധാന്യമര്ഹിക്കുന്നു, എന്നാല്, ശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള് പറയുന്നത് അത്തരം ഒരു ഉപകരണം, യഥാര്ത്ഥത്തില് 'എഐ മഹാദുരന്തം' സംഭവിക്കുന്നതിനു മുന്പുതന്നെ മനുഷ്യരുടെ പണി തീര്ക്കുമെന്നാണ്. ശരിക്കും സംഭവിക്കുക 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായിരിക്കും' ഉണ്ടാകുക. തത്ത്വചിന്താപരമായ വിഘ്നങ്ങളും സാങ്കേതികവിദ്യയുടെ പരിമിതിയും ഒരേ പ്രാധാന്യത്തോടെ കാണണമെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കണക്ടികറ്റിലെ സൂസന് ഷ്നൈഡര് നിരീക്ഷിക്കുന്നത്. മലയാളികൾ നിർമ്മിതി ബുദ്ധിയെക്കുറിച്ച് കൂടുതൽ പഠിക്കുകയും അഭിപ്രായം പറയുകയും ചെയ്യേണ്ട കാലമായിരുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment