Pages

Friday, June 28, 2024

സൈബര് ലോകത്ത് നിര്മിത ബുദ്ധി ഉയര്ത്തുന്ന ഭീഷണികൾ part ii-പ്രൊഫ്. ജോൺ കുരാക്കാർ

 

സൈബര് ലോകത്ത് നിര്മിത ബുദ്ധി ഉയര്ത്തുന്ന ഭീഷണികൾ

 


ആര്ട്ടിഫിഷ്യൽ ഇന്റലിജന്സ് സാങ്കേതിക വിദ്യകള് ഉപയോഗിക്കുന്ന സൈബര് ആക്രമണങ്ങള് ലോകത്തു വ്യാപകമായി കൊണ്ടിരിക്കുകയാണ് .സൈബർ  സുരക്ഷാ പിഴവുകള് ദുരുപയോഗം ചെയ്യുന്നതിനായി ഹാക്കര്മാര് നിരന്തരം പുതിയ വഴികള് തേടുകയാണ്. ഒന്നിലധികം ഇരകളെ ഒരേസമയം ലക്ഷ്യം വയ്ക്കാനും വിജയ സാധ്യത വര്ധിപ്പിക്കാനും ഇത് സഹായിക്കും. കംപ്യൂട്ടര് സിസ്റ്റങ്ങളിലെയും നെറ്റ്വര്ക്കുകളിലെയും ബലഹീനതകള് തിരിച്ചറിയാന് നിര്മിത ബുദ്ധി ഉപയോഗിക്കാം. തുടര്ന്ന് സെന്സിറ്റീവ് ഡാറ്റയിലേക്കോ സിസ്റ്റങ്ങളിലേക്കോ ആക്സസ് നേടുന്നതിനും സാധിക്കും.

യുക്രെയ്നിനെതിരായ യുദ്ധത്തില് റഷ്യന് സൈബര് കുറ്റവാളികളും സ്റ്റേറ്റ് സ്പോണ്സേഡ് ഹാക്കര്മാരും ഉപയോഗിക്കുന്ന തന്ത്രങ്ങളും സാങ്കേതികതകളും നടപടിക്രമങ്ങളും മൈക്രോസോഫ്റ്റ് ഇന്റലിജന്സില് നിന്നുള്ള സമീപകാല റിപ്പോര്ട്ടില് വ്യക്തമാക്കുന്നുണ്ട്. ഡാറ്റയിലെ പാറ്റേണുകള് വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഹാക്കര്മാര് വിപുലമായ അല്ഗോരിതങ്ങളില് ആര്ട്ടിഫിഷ്യൽ ഇന്റലിജന്സ് ഉപയോഗിച്ചേക്കാം.

സൈബര് ആക്രമണങ്ങള് തടയുന്നതിനുള്ള പുതിയ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നതിന് സുരക്ഷാ ഗവേഷകരും പ്രൊഫഷണലുകളും അത് ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും ആക്രമണാത്മകവും പ്രതിരോധാത്മകവുമായ പ്രവര്ത്തനങ്ങളില് എഐ കൂടുതല് പ്രബലമാകുമ്പോള് ഭാവിയില് കൂടുതല് വികസിതവും സങ്കീര്ണവുമായ സൈബര് ആക്രമണങ്ങള് ഉണ്ടായേക്കാം. സെന്സിറ്റീവ് സിസ്റ്റങ്ങളിലേക്കും ഡാറ്റയിലേക്കുമുള്ള അനധികൃത ആക്സസ് തടയാന് ഓര്ഗനൈസേഷനുകള് മള്ട്ടി-ഫാക്ടര് ഓതന്റിക്കേഷന് നടപ്പിലാക്കണമെന്ന് വിദഗ്ധര് അഭിപ്രായപ്പെടുന്നു.

 

വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും സൈബര് ആക്രമണങ്ങളില് എഐ ഉയര്ത്തുന്ന ഭീഷണികളെക്കുറിച്ച് അവബോധം വര്ധപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ നിയന്ത്രണ ചട്ടക്കൂടുകളും നൈതിക മാനദണ്ഡങ്ങളും സ്ഥാപിക്കുകയും വേണം. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സൈബര് ആക്രമണങ്ങള് കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ടൂളുകള്, ടെക്നിക്കുകള് എന്നിവ ഉപയോഗപ്പെടുത്തണം. ഐടി സെക്യൂരിറ്റി ടീമുകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു അവശ്യ സാങ്കേതികവിദ്യയായി നിർമിത ബുദ്ധി അതിവേഗം ഉയര്ന്നുവരുന്നുണ്ട്. സുരക്ഷാ ഭീഷണി മുന്നറിയിപ്പ് നല്കാനും മികച്ച സുരക്ഷാ വിശകലനം നടത്താനും സൈബര് സുരക്ഷാ പ്രൊഫഷണലുകളെ എഐ സഹായിക്കും

പലതരം രോഗങ്ങളെ നിലവിലുള്ള ഡാറ്റവച്ച് വിശകലനം അവയ്ക്ക് കഴിയുമെങ്കിലും ഒരിക്കലും ഡോക്ടർമാരെക്കാൾ മികച്ചതാവാൻ AIയ്ക്ക് കഴിയില്ല. കൂടാതെ സർഗ്ഗാത്മകത ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും അവയ്ക്ക് അത്ര എളുപ്പമല്ല. ചുരുക്കി പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റി അതിന്റെ ചരിത്രത്തെയും അതിന്റെ പ്രധാന ആശയങ്ങളേയും ഭാവിയേയും കുറിച്ച് വായനക്കാർക്ക് വ്യക്തമായ ധാരണ ഉണ്ടാക്കാൻ ഉതകുന്ന ഒരു പുസ്തകം.

ആധുനിക സാങ്കേതികവിദ്യകളില് വലിയൊരു വിഭാഗം പേരും ആശങ്കയോടെ കാണുന്ന ഒന്നാണ് നിര്മിത ബുദ്ധി അഥവാ ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്. കണ്ടും കേട്ടും തിരിച്ചറിയുക, തീരുമാനങ്ങളെടുക്കുക തുടങ്ങി മനുഷ്യന്റെ ബുദ്ധി ആവശ്യമുണ്ടെന്ന് കരുതുന്ന മേഖലകളില് നിര്മിത ബുദ്ധി ഇതിനകം തന്നെ പ്രവര്ത്തിക്കുന്നുണ്ട്. വൈകാതെ മനുഷ്യന്റെ സവിശേഷ സിദ്ധിയായി കരുതപ്പെടുന്ന ചിന്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള് യന്ത്രങ്ങള് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച ചെസ് താരത്തേയും പോക്കിമോന് ഗോ കളിക്കാരെയും തോല്പിച്ച നിര്മിത ബുദ്ധിക്ക് മനുഷ്യ ബുദ്ധിയേയും കവച്ചുവയ്ക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കില്ലേ എന്ന ചോദ്യം സജീവമായി ഉയരുന്നുണ്ട്. സ്വയം വിനാശകരമായേക്കാവുന്ന മനുഷ്യന്റെ കണ്ടുപിടുത്തങ്ങളില് നിര്മിത ബുദ്ധി താരതമ്യം ചെയ്യപ്പെടുന്നത് ആണവായുധങ്ങളുമായാണ്. പ്രകൃതിയെ തിരിച്ചുവരാനാവാത്തവിധം മാറ്റാനുള്ള ഇത്തരം ആയുധങ്ങളുടെ ശേഷിയാണ് ഏറ്റവും മാരകമായി ഇവയെ വിലയിരുത്തപ്പെടുന്നതിന് പിന്നില്. സമാനമായി തിരിച്ചുവരാനാകാത്ത വിധം യന്ത്രങ്ങളുടെ മേല്ക്കോയ്മയിലേക്ക് നിര്മിത ബുദ്ധിയിലുള്ള പരീക്ഷണങ്ങളെ മനുഷ്യരെ എത്തിക്കുമോ എന്ന് പേടിക്കുന്നവരും കുറവല്ല.

 

ആര്ട്ടിഫിഷ്യൽ ഇന്റലിജന്സ് കൊണ്ട് കുറെ നേട്ടങ്ങൾ ഉണ്ട്  അതിർക്കേല് കൂടുതൽ  കോട്ടങ്ങളും ഉണ്ട്

നിർമിത ബുദ്ധി നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യകൾ മനുഷ്യ തെറ്റുകൾ കുറയ്ക്കാൻ സഹായിക്കുന്നു.വിശ്രമമില്ലാതെ പ്രവർത്തിക്കാൻ ഇതിന് സാധിക്കുന്നതിനാൽ മുഴുവൻ സമയവും ഇത്തരം സാങ്കേതികളെ വിദ്യകളുടെ സേവനം ലഭ്യമാകും.മനുഷ്യ പ്രയ്തനങ്ങളിൽ നിന്ന് വിത്യസ്തായി ഒരിക്കലും വിരസത അനുഭവപ്പെടാത്തതിനാൽ, ഇത് ആവർത്തിച്ചുള്ള ജോലികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു.വിഷയങ്ങളെ അതിവേഗത്തിൽ അപഗ്രഥനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും കഴിയുന്നു. ഇനി നമുക്ക്  ദോഷങ്ങളെ കുറിച്ച്  ചിന്തിക്കാം .

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യകൾ നിർമിക്കുകയെന്നത് നിലവിലെ അവസ്ഥയിൽ ചെലവേറിയ പ്രോസസാണ്. മനുഷ്യന്റെ സർഗ്ഗാത്മകതയെ തനിപ്പകർപ്പാക്കാൻ ഇത്തരം മെഷനിറികൾക്ക് കഴിയില്ലെന്നത് ഒരു യാഥാർഥ്യമാണ്. എ.ഐയുടെ വരവോടെ തീർച്ചയായും ചില ജോലികൾ മാറ്റിസ്ഥാപിക്കപ്പെടും. ഇത് ചില മേഖലകളിൽ തൊഴിൽ സാധ്യതകളെ ഇല്ലാതാക്കും.

പല വിഷയങ്ങളിലും അമിതമായ ആശ്രത്വം ഗുരുതരമായ ഭവിഷ്യത്തുക്കളിലേക്ക് നയിക്കപ്പെടും

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: