Pages

Thursday, June 27, 2024

പൗലോ കൊയ്ലോയുടെ ഒരു ജീവിത കഥ

 

പൗലോ കൊയ്ലോയുടെ

ഒരു ജീവിത കഥ.


 

യാത്രികനും, അന്വേഷകനുമായി

അലഞ്ഞു തിരിഞ്ഞ ജീവിത കാലത്ത്, ഗ്രീസിലെ ഒരു ഗ്രാമത്തിലെത്തിയ പൗലോ കൊയ്ലോയ്ക്

നന്നായി വിശന്നു. കൈവശം പണം ഇല്ല.

ഭക്ഷണം ഇരക്കുവാൻ അഭിമാനം അനുവദിക്കുന്നില്ല.

ഒടുവിൽ ഒരു ഹോട്ടലിൽ കയറി വെള്ളം ചോദിച്ചു. കടയുടമ അദ്ദേഹത്തിൻ്റെ മുഖത്തേക്കു നോക്കി.......

എന്നിട്ട് ഒരു പ്ലേറ്റ് നിറയെ ഭക്ഷണം നൽകി......

 

പൗലോ കഴിക്കാൻ വിസമ്മതിച്ചു.

കടക്കാരൻ നിർബന്ധിച്ചു കഴിപ്പിച്ചു...

എൻ്റെ കൈയ്യിൽ പണമില്ല!

"ഞാൻ ഭക്ഷണം

വിലയ്ക്കല്ല നൽകിയത്

വിശപ്പിനാണ്........

കടക്കാരൻ പറഞ്ഞു.

പൗലോ കരഞ്ഞു കൊണ്ട് മനുഷ്യനെ ആലിംഗനം ചെയ്തു.

കാലം കടന്നു പോയി..

പൗലോ ലോകം അറിയുന്ന എഴുത്തുകാരനായി

കോടീശ്വരനായി.

ഒരിക്കൽ പൗലോ അന്നത്തെ ചായക്കടക്കാരനെ ഓർത്തു...... അദ്ദേഹത്തെ കാണണമെന്ന ആഗ്രഹത്താൽ പഴയ ഗ്രാമത്തിലെത്തി

ഗ്രാമം അവിടെയില്ല പകരം ഒരു പട്ടണം.

ചായക്കടയും കാണാനില്ല.....!

അന്വേഷണത്തിൽ വർഷങ്ങൾക്കു മുൻപ് അയാൾ നൂറു കിലോമീറ്റർ അകലെയുള്ള ഒരു കുഗ്രാമത്തിലേക്കു പോയി എന്നും, കൃഷിക്കാരനായിഎന്നും, ഇന്ന് ജീവനോടെയുണ്ടോ എന്ന് അറിയില്ല എന്നും അറിഞ്ഞു.

പൗലോ ഗ്രാമത്തിലേക്കു തിരിച്ചു.. ഒടുവിൽ പഴയ ചായക്കടക്കാരനെ കണ്ടു പിടിച്ചു,

പഴയ സംഭവം ഓർമ്മിപ്പിച്ചു.

ഇപ്പോൾ എനിക്ക് ധാരാളം പണം ഉണ്ട് ഞാൻ എങ്ങനെ അങ്ങയെ സഹായിക്കണം.......പൗലോ ചോദിച്ചു!

പുഞ്ചിരി തൂകി കൈ കൂപ്പി അദ്ദേഹം പറഞ്ഞു;

അങ്ങയുടെ നല്ല മനസിനു നന്ദി,

അങ്ങയുടെ വളർച്ചയിൽ ഞാൻ സന്തോഷിക്കുന്നു.

എന്നെ തേടി വന്നതിനും നന്ദി.

എന്നാൽ എൻ്റെ സഹായത്തിനു പകരം സഹായം ചെയ്യാൻ അങ്ങേയ്ക്കു കഴിയില്ല.

ഞാൻ അങ്ങയെയല്ല

അങ്ങയുടെ വിശപ്പിനെയാണ് സഹായിച്ചത്.

അങ്ങ് അന്ന് അനുഭവിച്ച

വിശപ്പ് എനിക്ക് ഇന്നില്ല,

അതുകൊണ്ട് അതുപോലെ എന്നെ സഹായിക്കുവാൻ അങ്ങേക്കു കഴിയില്ല

എന്നോടു ക്ഷമിക്കുക...!

അദ്ദേഹത്തിൻ്റെ വാക്കുകൾ പൗലോയുടെ ഹൃദയത്തിൽ തട്ടി

പാദങ്ങളിൽ പൗലോ നമസ്ക്കരിച്ചു മടങ്ങി..

സഹായം എന്നത്, വ്യക്തിക്കല്ല ഒരു അവസ്ഥയ്ക്കാണ് നൽകുന്നത്.

അതിനാൽ സഹായം നൽകിയ വ്യക്തിയെ അതേ അവസ്ഥയിൽ സഹായിക്കുവാൻ ഒരിക്കലും നമ്മുക്കാവില്ല.

അതിനാൽ ഒരാൾ സഹായം ചോദിച്ചിട്ടല്ല സഹായിക്കേണ്ടത്, ആവശ്യമുള്ളവൻ്റെ അവസ്ഥ അറിഞ്ഞു സഹായിക്കുന്നതിലാണ് മഹത്വം .......

അത്തരത്തിൽ ലഭിയ്ക്കുന്ന ഒരു സഹായവും തിരിച്ചു നൽകി കടം വീട്ടുവാൻ കഴിയുന്നതുമല്ല. മാതൃത്വത്തിനു പകരം എന്ത് പകരം നൽകി കടം തീർക്കും...... പിച്ച വച്ച നാൾ മുതൽ മുന്നിലും പിന്നിലും കവചം തീർത്തു പോറ്റി വളർത്തിയ പിതൃത്വത്തിന് എന്തു പകരം നൽകി കടം വീട്ടും....!

ശിലയെ ശില്പമാക്കിയ

കരവിരുതു പോലെ, നമ്മളെ നമ്മളാക്കിയ പ്രകൃതിക്ക് എന്തു പകരം നൽകി കടം വീട്ടും.......

എല്ലാ കടങ്ങളും തീർക്കാൻ ഒരു വഴിയേയുള്ളു, നന്ദിയുടെ വഴി, കൃതജ്ഞതയുടെ വഴി....

കടപ്പാട്

Prof. John Kurakar

No comments: