Pages

Tuesday, June 18, 2024

മലങ്കര സഭയുടെ പള്ളികളിലെ അനധികൃത കയ്യേറ്റം കോടതി ഒഴിപ്പിക്കുന്നു---പ്രൊഫ. ജോൺ കുരാക്കാർ

 

മലങ്കര സഭയുടെ പള്ളികളിലെ അനധികൃത കയ്യേറ്റം കോടതി ഒഴിപ്പിക്കുന്നു


.

അറുപതിലകം പള്ളി  കയ്യേറ്റം കോടതി ഇതിനകം ഒഴിപ്പിച്ചു. കയ്യേറ്റ ചരിത്രം പുതുതലമുറ അറിയണം.1972 ചെറുവള്ളി സിഎം തോമസ് കത്തനാർ മലങ്കര സഭ അറിയാതെ ഒളിച്ചു ബോംബെയിൽ പോയി കുപ്പായം മാറി ചുമന്ന കുപ്പായം ഇട്ട് തിരികെ വന്നു മലങ്കര സഭയുടെ പള്ളികളിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി അവിടെയുണ്ടായിരുന്ന വൈദികരെ മർദ്ദിച്ചു പുറത്താക്കി പള്ളികൾ പിടിച്ചെടുത്തു. മുൻപ് അദ്ദേഹം വികാരിയായിരുന്ന പുത്തൻകുരിശ് പള്ളിയിൽ കയറി സ്ഥിരതാമസമാക്കി. 2002 പുത്തൻകുരിശ് ആസ്ഥാനമായി ഒരു സൊസൈറ്റി ഉണ്ടാക്കി. യാക്കോബ എന്ന പേര് നൽകി സൊസൈറ്റിയുടെ മറവിൽ മലങ്കര സഭ മൊത്തം പിടിച്ചടക്കാൻ ശ്രമിച്ചു. കോടതിയിൽ കേസിനു പോയി 8 നിലയിൽ പൊട്ടി എന്ന് മാത്രമല്ല സുപ്രീംകോടതി സൊസൈറ്റിയുടെ ഭരണഘടന റദ്ദാക്കുകയും കൂടി ചെയ്തു.

പിടിച്ചുപറിച്ച പള്ളികളും സ്വത്തു വകകളും തിരികെ കൊടുക്കേണ്ടി വന്നപ്പോൾ പൊതുസമൂഹത്തെ പറ്റിക്കാൻ ഇട്ട പേരാണ് "പള്ളിപിടുത്തം" എന്നത്. യഥാർത്ഥത്തിൽ കട്ടതും മോഷ്ടിച്ചതും

സിഎം തോമസ് കത്തനാരുടെ കൂടെ  നിന്നവരാണ്. അദ്ദേഹം ഇപ്പോൾ ശ്രേഷ്ഠ കതോലിക്ക എന്നാണ് അറിയുന്നത്. വസ്തുത കളൊക്കെ പുതുതലമുറയിലെ പലർക്കും അറിയില്ല.വ്യാജ പ്രചരണങ്ങളിൽ പുതുതലമുറ അകപ്പെടരുത്. രാഷ്ട്രീയ സ്വാധീനം കൊണ്ട് പരമോന്നത കോടതിയുടെ വിധിയെ മറികടക്കാനാവില്ല.ആരെ കൂട്ടുപിടിച്ചാലും കട്ടമുതൽ ഒരുനാൾ തിരിച്ചു കൊടുക്കേണ്ടിവരും അത് കാലത്തിൻറെ കാവ്യനീതിയാണ്.

പള്ളികളിൽ നിന്ന് ഒരാളെപ്പോലും മലങ്കര ഓർത്തഡോൿസ്സഭ ഇറക്കിവിടില്ല.എല്ലാവർക്കും അതാത് പള്ളികളിൽ തുടരാം ഭരണഘടനയും സുപ്രീംകോടതി വിധികളും അനുസരിച്ചാവണം എന്ന് മാത്രം. കോടതിവിധിയിൽ പറയുന്നതുപോലെ സമാന്തര ഭരണം അനുവദിക്കാൻ സാധിക്കില്ല.പുതുതലമുറയിൽ പെട്ട കുട്ടികൾ വ്യാജ പ്രചരണങ്ങളിൽ വീണുപോകരുത്.

 

പ്രൊഫ. ജോൺ കുരാക്കാർ

No comments: