ഇനിയും അസ്തമിക്കാത്ത വായന
അപൂര്വ്വ വസ്തുവായി മാറാതിരിക്കാന്‍
വായനാദിനങ്ങള്‍ കാരണമാകട്ടെ.
പ്രൊഫ്. ജോൺ കുരാക്കാർ
എല്ലാ വർഷവും ജൂൺ 19 നാണ് ദേശീയ വായനാ ദിനം ആചരിക്കുന്നത്. മലയാളിയ്ക്ക് വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി. എൻ. പണിക്കരുടെ ചരമ ദിനമാണ് ജൂൺ 19 .1996 മുതൽ കേരള സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.
കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് പി.എൻ. പണിക്കർ ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിക്കുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947-ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ ഇതിന്റെ പേര് തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958-ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു. 1981 മുതൽ 1984 വരെയുള്ള 5 വർഷങ്ങളിലായി കൊട്ടാരക്കരയിലെ
വിവിധപഞ്ചായത്തുകൾ
കേന്ദ്രമാക്കി
150 ജനബോധന കേന്ദ്രങ്ങൾ സ്ഥാപിച്ച ഏതാണ്ടു നാലായിരത്തിലധികം
ഗ്രാമീണരെ
അക്ഷരലോകത്തേക്ക് നയിക്കാൻ ഈ ലേഖകന്
കഴിഞ്ഞിട്ടുണ്ട്
, ധാരാളം
വിദ്യാർത്ഥികളും
യുവജനങ്ങളും
എന്നോടൊപ്പം
പ്രവർത്തിച്ചിട്ടുണ്ട് . ജോർജ് മാങ്ങോട്ട് ,ബാബു ചെറുശ്ശേരി,മാത്യു ജോർജ് , ശ്രിമതി രത്നമണി { മാതാ ഗുരുപ്രിയ } എന്നിവർ എന്നോടൊപ്പം പ്രഫവർത്തിച്ചവരാണ് , ഫാദർ
പ്രൊഫ്. വി വര്ഗീസ് ,ഡോ .ശിവദാസൻ പിള്ള,ഡോ . ജോഷി , അഡ്വ ജയപ്രകാശ് .കാൻഫെഡ് സെക്രട്ടറി ശ്രി പി എൻ പണിക്കർ
എന്നിവർ
വിവിധ യോഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് ' ശ്രി പി .എൻ പണിക്കർ . വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ നിരക്ഷരതാനിർമാർജ്ജനത്തിനായി ജാഥ നടത്തി . വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1981 മുതൽ ഈ ലേഖകൻ നിരക്ഷരതാനിർമാർജ്ജനത്തിനായി
പ്രവർത്തിച്ചു വരുന്നു '.എഴുത്ത് പഠിച്ച്
കരുത്ത് നേടുക, വായിച്ച് വളരുക , പട്ടിണിയായ മനുഷ്യാ നീ
പുസ്തകം
കയ്യിലെടുത്തോളു , പുത്തനൊരു ആയുധമാണ്
നിനക്ക്
പുസ്തകം ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് കേരളത്തിലുടനീളം
സഞ്ചരിച്ച്
സാക്ഷരതയുടെ മഹത്വം ലോകത്തെ അറിയിച്ചു .
പുതു തലമുറയ്ക്ക്
പുസ്തകം വായനയില്‍ കമ്പം കുറയുമ്പോഴും പലര്ക്കും പുസ്തകങ്ങള്‍ ഗൃഹാതുരമായ ഓര്മ്മയുടെ ഭാഗമാണ്. ജ്ഞാന, വിജ്ഞാന സമ്പാദനത്തിന് ഒരുകാലത്ത് മുഖ്യ സ്രോതസായിരുന്ന വായന അങ്ങനെ വേഗം മറക്കാവുന്നതുമല്ലല്ലോ.കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞ ഈ അക്ഷരങ്ങളില്കൂടിയും പുസ്തകങ്ങളുടെ ഓര്മ്മ പുതുക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാകാം. വായനയ്ക്ക് പുതിയ മുഖങ്ങള്‍ വരികയും പുസ്തകങ്ങള്ക്ക് പകരക്കാരുണ്ടാകുകയും ചെയ്തെങ്കിലും വായനയ്ക്കോ വായനാദിനത്തിനോ പ്രാധാന്യം കുറയുന്നില്ല.
വായനാദിനമായ 19ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും രാവിലെ പ്രത്യേക അസംബ്ളി വിളിച്ചുകൂട്ടി വായനയുടെ മഹത്വം മനസിലാക്കിക്കുന്നതിനായി മഹത് ഗ്രന്ഥങ്ങളിലെ പ്രസക്തഭാഗങ്ങള്‍ കൂട്ടായി പാരായണം ചെയ്ത് വായിച്ചുവളരുക പ്രതിജ്ഞയെടുക്കും. അതോടൊപ്പം ശ്രേഷ്ഠരായ അധ്യാപകര്ക്ക് പ്രണാമം അര്പ്പിക്കുന്ന ഗുരുവന്ദനം പരിപാടി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സ്കൂള്‍ തലത്തിലും സംഘടിപ്പിക്കും.പുസ്തകം എന്നാല്‍ പാഠപുസ്തകങ്ങള്‍ എന്നതില്‍ കവിഞ്ഞ് ഒരു സങ്കല്പം വിദ്യാര്ത്ഥികള്ക്ക് ഇല്ലാതായി തുടങ്ങിയിട്ട് കാലമേറെയായി. എങ്കിലും, വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും അസ്തമിക്കാത്ത വായന അപൂര്വ്വ വസ്തുവായി മാറാതിരിക്കാന്‍ വായനാദിനങ്ങള്‍ കാരണമാകട്ടെ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment