Pages

Friday, June 21, 2024

ലോക സംഗീത ദിനം - ജൂൺ 21----പ്രൊഫ്. ജോൺ കുരാക്കാർ

 

ലോക സംഗീത ദിനം  - ജൂൺ 21




 

സംഗീതംഎല്ലാവര്ക്കും ജീവനാഡിയാണ് , സംഗീതത്തിന്  ഭാഷയോ  വര്ണവിവേചനമോ , പണ്ഡിത പാമര വിവേചനമോയില്ല , അത് മനുഷ്യ മനസ്സുകളെ  കീഴടക്കി വാഴുന്നു . 1976  അമേരിക്കൻ  സംഗീതജ്ഞനായ  ജോയൽ കൊയനാണ്  ആദ്യമായി സംഗീതാദിനം എന്ന ആശയം  അവതരിപ്പിച്ചത് . എന്നാൽ  6  വർഷങ്ങൾക്ക് ശേഷം  ഫ്രാൻസ്  ദിനം  സംഗീതാദിനമായി  ആചരിക്കാൻ തുടങ്ങി ,

സംഗീതം ഇഷ്ടമല്ലാത്തവരായി ആരുമില്ല. സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴുമെല്ലാം നമ്മൾ പാട്ട് കേൾക്കാറുണ്ട്. ഒരു മനുഷ്യ ജീവിതത്തിൽ എപ്പോഴും നിറയുന്ന സംഗീതത്തിനായി ഒരു ദിനം... അതാണ് ജൂൺ 21. ഫ്രാൻസിലാണ് ജൂൺ 21 സംഗീത ദിനമായി ആദ്യം ആചരിക്കാൻ തുടങ്ങിയത്. അന്ന് മുതൽ ലോകം മുഴുവൻ സംഗീത ദിനമായി ആചരിക്കാൻ തുടങ്ങി. എങ്കിലും സംഗീത ദിനമെന്ന ആശയം ആദ്യം മുന്നോട്ട്

1976 അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജോയൽ കോയന്റെ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. ഫെറ്റെ ഡെ മ്യൂസിക് എന്ന പേരിലാണ് ഫ്രാൻസിൽ ഇത് അറിയപ്പെട്ടിരുന്നത്. അങ്ങനെ 1982 മുതൽ ഫെത് മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ത്യയും. 'സംഗീതത്തിലൂടെ ലോകസമാധാനം' എന്നതാണ് അന്തർദേശീയ സംഗീത ദിനത്തിന്റെ ആദർശസൂക്തം 

മനസിനു ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ആത്മാവിനെ തൊട്ടുണർത്താൻ, പ്രണയം വിടർത്താൻ, ദുഃഖമകറ്റാൻ, എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന് നല്ലതാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വികാരങ്ങളെ നിയന്ത്രിക്കുന്നതിനും മാനസിക സന്തോഷത്തിനും തലച്ചോറിനും സംഗീതം നല്ലതാണ്.

 

മാനസിക സംഘർഷം കുറയ്ക്കും ഉത്കണ്ഠ കുറയ്ക്കാനും സംഗീതത്തിനാകും. കാൻസർ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ സംഗീതം ആസ്വദിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിൽ വേദന ശമിപ്പിക്കാനും സംഗീതത്തിന് സാധിക്കും. ഭാഷ കൊണ്ടല്ല മറിച്ച് ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും...!സംഗീതം ഈശ്വരന്റെ വരദാനമാണ്. അത് ലോകം മുഴുവനും സ്നേഹം കൊണ്ടു മൂടുന്നു. മനസിനു ശാന്തി നല്കാന്‍, ആത്മാവിനെ തൊട്ടുണര്ത്താന്‍, പ്രണയം വിടര്ത്താന്‍, ദുഃഖമകറ്റാന്‍, സംഗീതത്തിന്റെ സപ്തസ്വരവിശുദ്ധിക്ക് കഴിയും. 

സംഗീതം ആഗോള ഭാഷയാണ്. എവിടെ സംഭാഷണം പരാജയപ്പെടുന്നുവോ അവിടെ സംഗീതം ആരംഭിക്കുന്നു.വികാരങ്ങളുടെ സ്വതസിദ്ധമായ മാധ്യമമാണത്. വാക്കുകള്കൊണ്ട് വിവരിക്കാനാവാത്ത വികാരങ്ങളുടെ ഹൃദയാഴങ്ങളെ അത് പ്രതിഫലിപ്പിക്കുന്നു.വേദനകളെ സംഗീതത്തിന്റെ മാസ്മരലഹരി കൊണ്ട് സാന്ത്വനിപ്പിച്ച പൂര്വ്വികരായ എല്ലാ സംഗീതജ്ഞര്ക്കും പ്രണാമം. സപ്തസ്വരവിസ്താരത്താല്സംഗീതത്തിന്റെ ആത്മാവ് കണ്ടറിഞ്ഞ എല്ലാ സംഗീത പ്രണയികള്ക്കും ദിനത്തില്സ്നേഹത്തിന്റെ ഒരിതള്പ്പൂവ്.1975 ഒക്ടോബര്ഒന്ന് മുതലാണ് അന്തര്ദ്ദേശീയ സംഗീത ദിനം ആചരിച്ചു തുടങ്ങിയത്. ലോക ജനതയ്ക്കിടയില്സമാധാനവും സൌഹൃദവും നിലനില്ക്കാന്വേണ്ടിയാണ് യുനെസ്കോ ദിനാചരണത്തിനു തുടക്കമിട്ടത്.പ്രമുഖ സംഗീതജ്ഞനായ യഹൂദി മെനൂഹിന്അന്തര്ദ്ദേശീയ മ്യൂസിക് കൌണ്സിലിന്റെ അധ്യക്ഷനായിരിക്കെ ആദ്ദേഹവും ബോറിസ് യാരുസ്റ്റോവ്സ്കിയും ചേര്ന്നായിരുന്നു യുനെസ്കോയുടെ അംഗരാജ്യങ്ങളോട് ഒക്ടോബര്ഒന്നിന് സംഗീത ദിനം ആചരിക്കാനുള്ള നിര്ദ്ദേശം നല്കിയത്.ജീവരാശിയെയാകെ ആസ്വാദനത്തിന്റെ രസചരടിൽ ചേർത്തുനിർത്തുന്ന ലോകഭാഷയാണ് സംഗീതം. വാക്കുകൾ നിസ്സഹായമായിപ്പോകുന്ന സമയത്തും സംഗീതത്തിന് മനുഷ്യ വാഞ്ഛകളെ പ്രതിഫലിപ്പിക്കാനാകുന്നു.ദുഃഖവും സന്തോഷവും സമരവും കലാപവും സംഗീതത്തിന്റെ മാസ്മരികതയിലൂടെ കാലദേശങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് അനാവരണം ചെയ്യപ്പെടാറുണ്ട്.

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: