Pages

Monday, May 20, 2024

ആത്മജ്ഞാന സ്പന്ദനങ്ങൾ.

 

ആത്മജ്ഞാന സ്പന്ദനങ്ങൾ.


കാളീക്ഷേത്രത്തിലിരുന്ന്                                                                                                         ഈശ്വരധ്യാനം നടത്തിയതിന്റെ ഫലമായി കാളീദേവി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു. അനുഗ്രഹം അയാളെ പണ്ഡിതനും കവിസാമ്രാട്ടുമായി രൂപാന്തരപ്പെടുത്തി. കാളിയുടെ അനുഗ്രഹം സിദ്ധിച്ചതിനാൽ 'കാളിദാസൻ' എന്ന പേരും സ്വീകരിച്ചു.  ഐതിഹ്യം വെളിവാക്കുന്നത്, വാല്മീകിയെയും ശ്രീബുദ്ധനെയും പോലെ അദ്ദേഹവുംജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ ഒരു പുനർജന്മത്തിന് വിധേയനായി എന്നാണ്.

ഭാരതീയ മഹാകവിയായ കാളിദാസന്റെ ബാല്യ, കൗമാരാദി  കാലത്തെക്കുറിച്ചോ,ജനന സ്ഥലത്തെക്കുറിച്ചോ, മാതാപിതാക്കളെക്കുറി ച്ചോ ഐതിഹ്യങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അറിയൂ. ഉജ്ജയിനിയോ അതിന്റെ പ്രാന്തപ്രദേശങ്ങളോ ആണ് കാളിദാസന്റെ ജന്മസ്ഥലമെന്നാണ് പൊതുവേയുള്ള പണ്ഡിതമതം. കാളിദാസ കൃതികളിൽ ഉജ്ജയിനി നഗരത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.ബി സി ഒന്നാം ശതകം മുതൽ ഡി അഞ്ചാം ശതകം വരെയുള്ള പല കാലങ്ങൾ കാളിദാസന്റെ ജീവിത കാലമായി പല ഗവേഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു കളിദാസൻ.മേഘദൂതം,

കുമാരസംഭവം,രഘുവംശം,മാളവികാഗ്നിമിത്രം, വിക്രമോർവ്വശീയം, അഭിജ്ഞാനശാകുന്തളം, എന്നിവ കാളിദാസന്റെ പ്രധാന രചനകളാണ്. നിരവധി വിദേശ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യ കാളിദാസ കൃതിയാണ് 'അഭിജ്ഞാന ശാകുന്തളം'.

സിംഹളദേശത്ത് വച്ചായിരുന്നു കാളിദാസന്റെ മരണം എന്നാണ് ഐതിഹ്യം.

ചെറുപ്പത്തിൽ കാളിദാസൻ അഹങ്കാരിയായായിരുന്നെന്നുള്ള ഒരു

കഥയെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒരുദിവസം കാളിദാസൻ ദാഹിച്ചുവലഞ്ഞു ചുറ്റും വെള്ളമന്വേഷിച്ചു.   അകലെയല്ലാതെ ഒരു സ്ത്രീ, കിണറ്റിൽ നിന്ന് വെള്ളം കോരുന്നത് കണ്ട അദ്ദേഹം അവളുടെ അടുത്തുചെന്ന് കുറച്ചു വെള്ളം ചോദിച്ചു. വെള്ളം കൊടുക്കാമെന്ന് അവൾ സമ്മതിച്ചു.പക്ഷേ അതിനു മുൻപ് ഒന്നു പരിചയപ്പെടുത്തൂ, അവൾ ആവശ്യപ്പെട്ടു.അദ്ദേഹം കരുതി,ഒരു സാധാരണ ഗ്രാമീണ യുവതി, കാളിദാസൻ ആരാണെന്ന് അറിയേണ്ടതില്ലല്ലോ.അതുകൊണ്ട് പറഞ്ഞു, ഞാനൊരു വഴിയാത്രക്കാരൻ മാത്രം. ലോകത്തിൽ ആകെ രണ്ട് യാത്രക്കാരെ ഉള്ളൂ. സൂര്യനും ചന്ദ്രനും. അവർ നിത്യവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോൾ പിന്നെ താങ്കൾ ആരാണ്, അവൾ ചോദിച്ചു. ശരി,എങ്കിൽ ഞാനൊരു അതിഥിയാണ്, കാളിദാസൻ പറഞ്ഞു. യുവത്വവും സമ്പത്തും ആണ് ഭൂമിയിലെ രണ്ട് അതിഥികൾ.രണ്ടും ശാശ്വതമല്ല. അതുകൊണ്ട് അവർ മാത്രമാണ് അതിഥികൾ,യുവതി പറഞ്ഞു. എങ്കിൽ ഞാൻ സഹനശീലനായ ഒരു വ്യക്തിയാണെന്നായി  കാളിദാസൻ.  അപ്പോൾ യുവതി പറഞ്ഞു, ഭൂമിയിൽ സഹനശീലരായി രണ്ടുപേരേ ഉള്ളൂ. ഒന്നാമത്തേത് ഭൂമി, രണ്ടാമത്തേത് വൃക്ഷം. നിങ്ങൾ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും, മരത്തിൽ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു.മാത്രമല്ല നിങ്ങളെ നിലനിർത്താനുള്ള ശുദ്ധവായുവും ഫലങ്ങളും ധാന്യവും അവ ലഭ്യമാക്കുകയും ചെയ്യുന്നു. ഇതുകേട്ട് കാളിദാസൻ ആകെ അമ്പരന്നു.  അദ്ദേഹം പറഞ്ഞു,എന്നാൽ

ഞാൻ ഒരു മർക്കടമുഷ്ടിക്കാരനാണ്, ഒരു ദുർവാശിക്കാരൻ. അപ്പോൾ യുവതി പറഞ്ഞു, അങ്ങനെ ദുശാഠ്യമുള്ള രണ്ടു വസ്തുക്കളെയുള്ളൂ, നഖവും മുടിയും. രണ്ടും എത്ര വെട്ടിയാലും അവ  വളർന്നുകൊണ്ടേയിരക്കും

ഇത്രയും സമയം

ശാന്തത കൈവിടാതിരുന്ന കാളിദാസൻ കുപിതനായി പറഞ്ഞു, എങ്കിൽ ഞാനൊരു വിഡ്ഢിയാണ്. അപ്പോൾ ഉറക്കെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു,രണ്ടു വിഡ്ഢികൾ മാത്രമേ ലോകത്തിലുള്ളു.  അറിവില്ലാതെ ഭരിക്കുന്ന രാജാവും രാജാവിന് സ്തുതി പാടുന്ന പ്രജയും. കാളിദാസന് മനസ്സിലായി അവൾ തന്നെ, സാമർത്ഥ്യത്തിലും ബുദ്ധിയിലുംപിറകിലാക്കിയെന്ന്.  അദ്ദേഹം അവളുടെ കാൽക്കൽ വീണു. സാക്ഷാൽസരസ്വതീദേവി

തന്റെ മുന്നിൽ അവതരിച്ചിരിക്കുന്നതായി കാളിദാസൻതിരിച്ചറിഞ്ഞു.അറിവിന്റെയും ബുദ്ധിയുടെയും ദേവി കാളിദാസനോട് പറഞ്ഞു, "കാളിദാസാ, നീ ബുദ്ധിമാനാണ്,എങ്കിലും നീ നിന്നെത്തന്നെ തിരിച്ചറിയുമ്പോൾ മാത്രമേ നീ ഒരു മനുഷ്യനാകു. ആത്മജ്ഞാനമില്ലാത്ത

വൻ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല.

ആദ്യം മനുഷ്യനാകാൻ  പഠിക്കണം. സ്വയം തിരിച്ചറിഞ്ഞാലേ നന്മയുള്ളവനാകു". അനുഭവം കാളിദാസന്റെ മനസ്സിൽ ആത്മജ്ഞാനത്തിന്റെ  ( Know thyself : Science of self-awareness) നന്മവെളിച്ചം ഉദയം ചെയ്യാൻ കാരണമായി.

പരുന്ത് നമുക്ക് നൽകുന്നപാഠവും

ആത്മജ്ഞാനത്തിൻന്റേ

താണ്. മഴപെയ്യുമ്പോൾ പക്ഷികൾ സ്വന്തം  മാളങ്ങളിൽ ചേക്കേറി മഴയിൽ നിന്നും രക്ഷപ്പെടും. എന്നാൽ സ്വന്തം കഴിവ് തിരിച്ചറിയുന്ന പരുന്ത്, മഴമേഘങ്ങൾക്കും മേലേ  പറന്നുയർന്ന് മഴയെ തോൽപ്പിച്ച് ഏകാഗ്രതയോടെ പറക്കുവാൻ അതിന് കഴിയുന്നു.

ഒരിക്കൽ പരുന്ത് താഴ്ന്നു പറക്കുന്നത് കണ്ട് കാക്കയ്ക്ക് ഒരു മോഹം. പരുന്തിനെ ഒന്നു  കൊത്തിയാലോ.  കാക്ക പറന്നു ചെന്ന് പരുന്തിന് ഒരു കൊത്തു കൊടുത്തു.പരുന്ത് പ്രതികരിച്ചില്ല. കാക്ക വീണ്ടുംകൊത്തി.

അപ്പോഴും പ്രതികരണം ഇല്ലാതിരുന്നതുകൊണ്ട് കാക്ക കരുതി പരുന്തിന് തന്നെ പേടിയാണെന്ന്.

തന്റെ കഴിവിൽ അമിതവിശ്വാസം തോന്നിയ കാക്ക പരുന്തിന്റെ മുകളിൽ കയറി നിന്ന് അതിന്റെ തലക്കിട്ടൊരു കൊത്തു കൊടുത്തു.  പരുന്ത് പതുക്കെ മുകളിലേക്ക് പറന്നുയർന്നു. കുറേ ഉയരത്തിൽ എത്തിയപ്പോൾ കാക്കയ്ക്ക് ശ്വാസം കിട്ടാതെ താഴേക്ക് വീണു ചത്തു.പരുന്ത് കാക്കയുടെ കൊത്തുകൊണ്ട് ആദ്യം പ്രതികരിച്ചിരുന്നെങ്കിൽ മറ്റു കാക്കുകളെല്ലാം കൂടി വന്ന് പരുന്തിനെ ആക്രമിച്ച് അപായപ്പെടുത്തിയേനെ. എന്നാൽ പരുന്ത് ക്ഷമയോടെ പ്രശ്നത്തെ നേരിട്ടു. തന്റെ വഴി ഉയർച്ചയിലേക്കുള്ളതാണെന്നും കാക്ക തനിക്കൊരു തടസ്സമേ അല്ലെന്നും ക്ഷമയോടെ തിരിച്ചറിയുന്ന നിമിഷം മുതൽ പരുന്തിന്റെ യാത്ര വിജയത്തിലേക്കാണ്.നമ്മൾ ആരെയും ചെറുതാക്കാൻ സമയം ചെലവഴിക്കേണ്ടതില്ല.  നമ്മുടെ ക്ഷമയിലും ആത്മവിശ്വാസത്തിലും സഹിഷ്ണുതയിലും മറ്റുള്ളതിനൊന്നും,  സ്വാഭാവികമായി പ്രസക്തി ഇല്ലാതാകും. എന്തും ഏതും പെട്ടെന്ന് കരസ്ഥമാക്കുക, നിമിഷനേരത്തിൽ ചെയ്തു തീർക്കുക, ഞൊടിയിടകൊണ്ട് ലക്ഷ്യത്തിലെത്തിച്ചേരുക അതിനുവേണ്ടി എന്ത് അസാന്മാർഗിക വഴികളും തേടുക, ഇതൊക്കെയായി വർത്തമാനകാലത്തിലെ നാട്ടുനടപ്പ്.എന്നാൽ ആലോചനാമൃതമായ തിരഞ്ഞെടുപ്പുകളാണ് അന്തിമവിജയം കൈവരിക്കുന്നത് എന്നതിന് എത്രയോ ജീവിക്കുന്ന തെളിവുകളാണ് നമ്മുടെ മുന്നിലുള്ളത്.

കൊക്ക് കുളക്കരയിൽ ഉറക്കം ഭാവിച്ചിരിക്കും. ഓരത്തേക്ക് മീൻ പൊന്തി വരുന്നത് കണ്ടാൽ പിന്നെ ഒറ്റ നിമിഷം കൊണ്ട് കുത്തിയെടുത്ത് പറന്നകലും. അതാണ്  അവന്റെ കഴിവ്.

ബൈബിളിലെ സാംസന്റെ കഥയിൽ തലമുടിയായിരുന്നു സാംസന്റെ ശക്തി മുഴുവൻ. ശത്രുക്കൾ അയാളെ ചതിയിൽപ്പെടുത്തി തലമുണ്ഡനം  ചെയ്തു നഗ്നനാക്കി കാരാഗ്രഹത്തിൽ അടച്ചു.  തന്റെ മുടി വേണ്ടുവോളം വളരും വരെ അയാൾ ക്ഷമയോടെ, ആത്മവിശ്വാസത്തോടെ കാത്തിരുന്നു. അതിനുശേഷംഒരുദിവസം കൊട്ടാരത്തെ

താങ്ങിനിർത്തിയിരുന്ന സ്തംഭങ്ങൾ അയാൾ ഞെരിച്ചു തകർത്തു. എല്ലാം നിലംപൊത്തി, ശത്രുക്കൾ ഒന്നടങ്കം നശിച്ച് നാമാവശേഷമായി.

ആത്മജ്ഞാനത്തിന്റെ

അത്യപൂർവ്വ വകഭേദങ്ങൾ.

13--05--2024.

 

ഡോ.പി.എൻ.ഗംഗാധരൻ നായർ.

No comments: