വാർധക്യവും ദന്തരോഗങ്ങളും
ഡോ . മഞ്ജു കുരാക്കാർ ,
മാക്സിലോഫേഷ്യൽ സർജറി വകുപ്പ് ,
സിനഹഡ് ഡെന്റൽ കോളേജ് , പൂനെ
വാർധക്യത്തിൽ നഷ്ട പെടേണ്ട ഒന്നല്ല ദന്തങ്ങൾ . ശരിയായ പരിചരണം നൽകിയാൽ ഒരായുഷ്കാലം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കുന്ന ഒരവയവമാണ് പല്ലുകൾ .പല്ലുകളെയും വായിലെ മറ്റ് അവയവങ്ങളെയും കുട്ടിക്കാലം മുതല് വാര്ധക്യം വരെ ആരോഗ്യകരമായി സംരക്ഷിക്കുക വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് .വ്യക്തിപരമായ ദിനചര്യയും ആഹാരക്രമവും ശുചിത്വരീതികളും ദന്തപരിചരണവും ദന്തരോഗങ്ങളെ ഒഴിവാക്കുന്നതിനു സഹായകമാണ്. പല്ലിന്റെയും വായിലെ മറ്റ് ഭാഗങ്ങളുടെയും ആരോഗ്യം ഒരാളുടെ പൂര്ണആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന രോഗങ്ങൾ ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, രക്ത സംബന്ധമായ തുടങ്ങിയാലേക്കു വഴി തെളിക്കും .പ്രായമായവരിൽ ചെറുപ്പക്കാരേക്കാൾ 60 ശതമാനം പല്ലുകളിൽ കേടുകൾ ഉണ്ടാകുന്നവെന്ന പഠനങ്ങൾ കാണിക്കുന്നു . അതിനു കാരണങ്ങൾ ദന്തപരിചരണത്തിലുള്ള അശ്രദ്ധയും സമീകൃത ആഹാരക്രമത്തിലുള്ള അഭാവവുമാണ്, വാർധക്യസഹജമായ മറ്റ് അസുഖങ്ങളുടെ മരുന്നുകളുടെ പാർശ്വഫലമായി ഉമിനീർ ഉൽപാദനം കുറയുന്നു ഇത് പല്ലുകളുടെ കേടുകൾ വർധിക്കുന്നതിന് കാരണമാകുന്നു കേടുകൾ പല്ലു പുളിപ്പിനും പല്ലുവേദനക്കും ഇടവരുത്തുന്നു
പ്രമേഹ രോഗികളിൽ 86 ശതമാനം പേർക്കും മോണരോഗം കണ്ടുവരുന്നു . പ്രമേഹ രോഗികളിൽ മുറിവുകൾ ഉണങ്ങാൻ ബുദ്ധിമുട്ടാണ് .ഇത് മോണവീക്കം മോണപഴുപ്പ് ,അണുബാധ എന്നിവ ഉണ്ടാക്കുന്നു മോണ രോഗം കാരണം മോണ പല്ലിൽ നിന്ന് വിട്ട് ആടാൻ തുടങ്ങുന്നു ., പ്രമേഹം നിയന്ത്രിക്കുകയും ദന്തപരിചരണത്തിൽ ശ്രദ്ധിക്കുകയും ചെയ്താൽ മോണരോഗം തടയാൻ സാധിക്കും .
50 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ അവയവ തേയ്മാനം കാരണം പല്ലുകൾ ദുര്ബലമാകാൻ സാധ്യതയുണ്ട് ഇവർ ഭക്ഷണത്തിന് ഇടയിൽ കല്ലിലോ ,എല്ലിലോ കട്ടിയുള്ള ഏതിലെങ്കിലും കടിച്ചാൽ പല്ലുപൊട്ടാൻ സാധ്യതുണ്ട് .പല്ലു പൊട്ടിയാൽ അസഹനീയമായ വേദന അനുഭവപ്പെടും . പല കാരണങ്ങളാൽ പല്ലുകൾ നഷടപെട്ടാൽ മറ്റ് പല്ലുകൾ നിരതെറ്റാനും പല്ലുകൾക്കിടയിൽ വിടവുണ്ടായി ഭക്ഷണ പദാർത്ഥങ്ങൾ കുടുങ്ങാനും സാധ്യതുണ്ട് അങ്ങനെ എ പല്ലുകൾക്കും കേട് സംഭവിക്കുന്നു . നഷടപെട്ട പല്ലിന്റെ ഭാഗത്തേക്ക് എതിർവശത്തെ പല്ല് കേറിവരികയും ചവച്ചരയ്ക്കൽ പ്രക്രീയ താറുമാറാക്കുന്നു . ക്രമേണ എതിർവശത്തെ പല്ലും നഷടപെടുന്നു . ഒരു വശത്തെ പല്ലുകൾ ഇല്ലാതാകുമ്പോൾ ചവയ്ക്കാൻ മറുവശത്തെ പല്ലുകളെ മാത്രം ആശ്രയിക്കുന്നു . ഇതുമൂലം ആ വശത്തെ താടിയെല്ല് സന്ധി {T M J Joint ) ൽ പ്രവർത്തന വൈകല്യങ്ങൾ വരുത്തുന്നു
അമിതമായി അമ്ലതയുള്ള പാനീയങ്ങൾ ഉദാഹരണത്തിനു കോള കുടിക്കുന്നതും മറ്റും ആമാശദായത്തിൽ നിന്നും അമ്ലം പുളിച്ചു തികട്ടിവരും {Gastric acidity -GERD } ഈ ദ്രവങ്ങൾ സ്പർശിക്കുന്ന പല്ലിന്റെ ഭാഗങ്ങൾ ദ്രവിക്കാൻ സാധ്യതയുണ്ട് { Erosion }
പതിവായി പല്ലിറുമ്മുന്ന സ്വാഭാവമുള്ളവരിലും കട്ടിയുള്ള വസ്തുക്കൾ പതിവായി കടിക്കുന്നവരിലും പല്ലിന്റെ മുകൾ ഭാഗങ്ങളിൽ തേയ്മാനം സംഭവിക്കാം ( Attrition } ഇത് അസഹനീയമായ പുളിപ്പിനും കൂടുതൽ വേദനയ്ക്കും കാരണമാകുന്നു . Hard Brush ഉപയോഗിക്കുന്നവരിലും കട്ടിയുള്ള പൊടി {ഉമിക്കരി } ഉപയോഗിച്ച് പല്ല് തേയ്ക്കുന്നവരിലും പല്ലിന്റെ പുറം ഭാഗത്തുള്ള തേയ്മാനം കൂടുതലായി കാണ പെടുന്നു
{cervical abrasaion } ഇത് പല്ലു പുളിപ്പിനും,പല്ല് വേദനയ്ക്കും ,പൊട്ടാനും കാരണ}മാകുന്നു .
മാനസിക സംഘർഷമുള്ളവരിലും , ശരീരത്തിൽ ജലാംശം കുറയുന്നവരിലും ഉമിനീർ ഉത്പാദനം കുറയുന്നതായി കാണപ്പെടുന്നു ഈ അവസ്ഥയെ വായ ഉണങ്ങൽ { dry mouth] xerostomia എന്ന് വിളിക്കുന്നു . രക്തസമ്മർദ്ദം , അർബുദം , തുടങ്ങിയ അസുഖങ്ങളുടെ മരുന്ന് കഴിക്കുന്നവർക്ക് അതിന്റെ പാർശ്വഫലമായി ഉമിനീർ ഗ്രന്ഥികളിൽ മാറ്റങ്ങൾ സംഭവിക്കുന്നു വായിലെ ഡ്രൈനസ് കാരണം പല്ലുകളിൽ കേട് [tooth decay ], മോണവീക്കം ,വായ്ക്കുള്ളിൽ പുകച്ചിൽ ,വായ് പുണ്ണ് എന്നിവ ഉണ്ടാകുന്നു
വാത രോഗികളിൽ സന്ധി വേദന ഉണ്ടായാൽ ഉമിനീർ ഗ്രന്ഥികളുടെയും TMJ JOINT ന്റെ പ്രവർത്തന വൈകല്യങ്ങൾ വരുത്തുന്നു . ഇത് ദന്തപരിചരണം ശരിയായി നടത്താൻ തടസ്സമാകുന്നു .കൈമുട്ടിന്റെയോ തോളിന്റെയോ ചലനശേഷി കുറഞ്ഞവർക്ക് ദന്ത ശുചികരണത്തിനു സാധാരണ ടൂത്ത് ബ്രഷിനു .
പകരം റോട്ടറി ഇലക്ട്രിക്ക് ടൂത്ത് ബ്രഷുകൾ പ്രയോജനപ്പെടുത്താവുന്നതാണ് ,
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലുള്ള തകരാർ , അലര്ജി രോഗം, മാനസിക സമ്മർദ്ദം ,ഉത്കണ്ഠ ,വിറ്റാമിന്റെ അഭാവം, മരുന്നുകളുടെ പാർശ്വഫലം എന്നീ കാരണങ്ങളാൽ വായയ്ക്കുള്ളിൽ
പുകച്ചിലും എരിവും ചൂടും അസഹനീയമാകുന്നു .
മൂർച്ചയുള്ള പല്ലുകൾ തട്ടിയുണ്ടാകുന്ന കവിളിലെയോ നാവിലെയോ ഉണങ്ങാത്ത മുറിവുകൾ വായിലുള്ള ക്യാൻസറിന്റെ വികാസവുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു . പുകയില ,ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം വായിൽ വെള്ള പാടുകളോ , ചുവന്ന പാടുകളായോ പ്രത്യക്ഷപ്പെടാം. ഇത് വായിലെ അർബുദത്തിന് കാരണമാകാം
വെപ്പ് പല്ലുകളുടെ സംരക്ഷണം: വെപ്പ് പല്ലുകൾ ധരിക്കുന്ന മുതിർന്നവർ രാത്രിയിൽ വിശ്രമിക്കുമ്പോൾ പല്ലുകൾ ഊരി വെയ്ക്കണം. പല്ലിനു കീഴിലുള്ള മോണ ദിവസത്തിൽ ഒരിക്കലെങ്കിലും വൃത്തിയാക്കുകയും മസാജ് ചെയ്യുകയും ചെയ്യുന്നത് രക്തചംക്രമണം കൂട്ടുകയും അങ്ങനെ മോണയുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. വെപ്പ് പല്ലുകളുടെ കേടുപാടുകൾക്കെതിരെ ക്ലെൻസറുകളിൽ പല്ലുകൾ മുക്കിവയ്ക്കുന്നത് അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. അവ ക്ലെൻസറുകളിൽ വെയ്ക്കുന്നതിനു മുൻപും ശേഷവും വെള്ളത്തിൽ നന്നായി കഴുകുകയും വേണം.
ഉമിനീര് ഇല്ലായ്മ: വാർദ്ധക്യത്തിൽ ചില മരുന്നുകൾ കാരണം, ഉമിനീർ ഗ്രന്ഥികൾ മാറ്റങ്ങൾക്കു വിധേയമാകുന്നു. ഇത് ഉമിനീർ ഉത്പാദനം കുറയ്ക്കുന്നു. ഈ അവസ്ഥയെ സീറോസ്റ്റോമിയ എന്ന് വിളിക്കുന്നു. പ്രതിരോധ നടപടികളിൽ ഫ്ലൂറൈഡ് പ്രയോഗം, വായുടെ ശുചിത്വ നിർദ്ദേശങ്ങൾ, ഭക്ഷണ ഉപദേശം, കൃത്രിമ ഉമിനീർ എന്നിവ ഉൾപ്പെടുന്നു.
ഓറൽ ക്യാൻസർ: മൂർച്ചയുള്ള പല്ലുകളുടെ ഫലമായുണ്ടാകുന്ന വിട്ടുമാറാത്ത ഉരച്ചിൽ അധവ അൾസർ വായിലുള്ള ക്യാൻസറിന്റെ വികാസവുമായി പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അത് തിരുത്തേണ്ടത് പ്രധാനമാണ്. കൂടാതെ, വായിലോ, നാക്കിലോ കാണുന്ന കളർ വ്യത്യാസം, മുഴകൾ എന്നിവയ്ക്ക് ഡോക്ടറെ കാണണം.
കേടുകളില്ലാതെ വെളുത്ത, നിരയൊത്ത പല്ലുകള് എല്ലാവരുടേയും സ്വപ്നമാണ്. പലരിലും ഇത് അപ്രാപ്യമായിത്തന്നെ അവശേഷിക്കുന്നു. മധുരത്തിന്റേയും പുകയിലയുടേയും മറ്റു ലഹരിവസ്തുക്കളുടേയും അമിതോപയോഗം പല്ലുകളെ നശിപ്പിക്കുന്നു. എല്ലാ രോഗത്തിനുമെന്നപോലെ ദന്തചികിത്സയിലും സ്പെഷലൈസേഷന് ഉണ്ടെങ്കിലും വേദനയും കേടുപാടുകളും സംഭവിക്കുമ്പോള് മാത്രമേ പലരും പല്ലുകളേക്കുറിച്ചു ചിന്തിക്കാറുള്ളൂ എന്നതാണു സത്യം. ദന്തസംരക്ഷണത്തില് പ്രായത്തിനനുസരിച്ചു വ്യതിയാനം വരുത്തണമെന്നാണ് ആധുനികചികിത്സാ രംഗത്തെ കാഴ്ചപ്പാട്. ഓരോ പ്രായക്കാര്ക്കും വ്യത്യസ്ത തരത്തിലുള്ള ദന്തസംരക്ഷണരീതികളാണുള്ളത്.
No comments:
Post a Comment