പരിശുദ്ധ മാർത്തോമ ശ്ലീഹായുടെ മലങ്കര ശ്ലൈഹീക സിംഹാസനത്തിന്മേൽ ആരൂഡനായിരുന്ന രണ്ടാം മാർത്തോമായുടെ 327 മത് ഓർമ്മ പെരുന്നാൾ
കുറവിലങ്ങാട് പള്ളി ഇടവകയിലെ പകലോമറ്റം തറവാട്ടിൽ നിന്നുള്ള രണ്ടാം മാർത്തോമായെ, ഒന്നാം മാർത്തോമായും അബ്ദുൽ ജലീൽ മാർ ഗ്രിഗോറിയോസും ചേർന്ന് 1670 ൽ നിരണം പള്ളിയിൽ വെച്ച് വാഴിച്ചു.
മാർത്തോമാ ഒന്നാമൻ തിരുമേനി ( വലിയ മാർത്തോമ്മാ ) കാലം ചെയ്തതിനെ തുടർന്ന് അനന്തിരവൻ കുടിയായിരുന്ന രണ്ടാം മാർത്തോമാ മലങ്കര സഭാ ഭരണം ഏറ്റെടുത്തു.
മാർ അന്ത്രയോസ് ബാവാ :
രണ്ടാം മാർത്തോമായുടെ കാലത്താണ് മാർ അന്ത്രയോസ് ബാവ മലങ്കരയിൽ എത്തിയത്. ഇദ്ദേഹം 1692 ൽ കാലം ചെയ്തു കല്ലട മർത്തമറിയം പള്ളിയിൽ കബറടങ്ങി.
യൽദോ മാർ ബസേലിയോസ് ബാവാ :
രണ്ടാം മാർത്തോമായുടെ കാലത്താണ് യൽദോ മാർ ബസേലിയോസ് ബാവയും യുഹാനോൻ എപ്പിസ്കോപ്പായും മലങ്കരയിൽ എത്തിയത്. 1685 ൽ, രണ്ടാം മാർത്തോമായും യൽദോ ബാവയും ചേർന്ന് യുഹാനോൻ എപ്പിസ്കോപ്പായെ കോതമംഗലം ചെറിയ പള്ളിയിൽ വെച്ച് മെത്രാപ്പോലീത്തായായി വാഴിച്ചു. 1685 ൽ മാർ ബസേലിയോസ് ബാവ കാലം ചെയ്തു. രണ്ടാം മാർത്തോമായും യുഹാനോൻ മാർ ഇവനിയോസ് മെത്രാപ്പോലീത്തായും ചേർന്ന് കോതമംഗലം ചെറിയ പള്ളിയിൽ അദ്ദേഹത്തെ കബറടക്കി. (1947 ൽ ഇദ്ദേഹത്തെ മലങ്കര സഭ പരിശുദ്ധനായി പ്രഖ്യാപിച്ചു.)
രണ്ടാം മാർത്തോമായുടെ പ്രാർത്ഥനയിൽ ദേശത്തിന് അനുഗ്രഹം :
1686 ലെ കഠിനമായ വേനൽ മൂലം നിരണം ദേശം വലഞ്ഞു. വരൾച്ചകൊണ്ട് കൃഷിയെല്ലാം നശിച്ചു. കന്നുകാലികൾ ചത്തു ഒടുങ്ങി. കിണറുകളും കുളങ്ങളും വറ്റി വരണ്ടു. ഈ അവസരത്തിൽ ചുറ്റുപാടുമുള്ള ജനങ്ങൾ നിരണം പള്ളിയിൽ താമസിച്ചിരുന്ന മാർത്തോമൻ തിരുമേനിയോട് തങ്ങൾ അനുഭവിക്കുന്ന വിഷമം അറിയിച്ചു. ജനങ്ങളുടെ വിഷമം മനസിലാക്കിയ മർത്തോമ്മൻ തിരുമേനി പള്ളിയുടെ മുറ്റത്ത് എല്ലാവരെയും ഒരുമിച്ചു കൂട്ടി പ്രാർത്ഥനകൾ ആരംഭിച്ചു. രണ്ടാം മാർത്തോമാ മുകളിലേക്ക് നോക്കി തന്റെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കെ പെട്ടന്ന് വലിയ ഇടിമിന്നലുകളോട് കൂടി മഴ പെയ്തിറങ്ങി. പിന്നീട് അന്ന് മുതൽ ഇന്നുവരെ നിരണം ദേശത്ത് ഒരു വരൾച്ച ഉണ്ടായിട്ടില്ല.
അന്ത്യവും കബറടക്കവും:
നിരണം ദേശത്തുണ്ടായ കഠിനമായ വേനൽ വരൾച്ചയിൽ നിന്നും മോചനം ലഭിക്കുവാൻ രണ്ടാം മാർത്തോമായും ജനങ്ങങ്ങളും നിരണം പള്ളിയുടെ മുറ്റത്ത് ഒത്തുകൂടി പ്രാർത്ഥനകൾ ആരംഭിച്ചു. രണ്ടാം മാർത്തോമാ മുകളിലെക്ക് നോക്കി തന്റെ ജനത്തിനുവേണ്ടി
പ്രാർത്ഥിച്ചുകൊണ്ടിരിക്കെ പെട്ടന്ന് വലിയ ഇടിമിന്നലുകളോട് കൂടി മഴ പെയ്തിറങ്ങി. അപ്രതീക്ഷിതമായ ഇടിമിന്നലിന്റെ ആഘാതത്തിൽ തിരുമേനി കാലം ചെയ്തു. അദ്ദേഹത്തെ നിരണം പള്ളിക്കുള്ളിൽ, മദ്ബഹായുടെ തെക്കുവശത്ത് കബറടക്കി. നിരണം ദേശത്തിനായി ജീവൻ നൽകിയ മർത്തോമ്മൻ തിരുമേനി എന്ന നാമത്തിൽ അദ്ദേഹത്തെ നിരണം ദേശക്കാരുടെ ഇടയിൽ അറിയപ്പെടുന്നു.
സഭാ ഭരണം:
പതിനാറു വർഷകാലം മലങ്കര സഭയെ മേയ്ച്ചു ഭരിച്ച പുണ്യ പിതാവായിരുന്നു രണ്ടാം മാർത്തോമാ. മാർത്തോമ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി ആസ്ഥാനമാക്കിയാണ് അദ്ദേഹം ഭരണം നിർവഹിച്ചത്.
മെത്രാൻ കണ്ടം:
രണ്ടാം മാർത്തോമായോടുള്ള മദ്ധ്യസ്ഥതയിൽ ഒരു ഭക്തൻ നിരണം പള്ളിക്ക് ദാനമായി നൽകിയതാണ് മെത്രാൻ കണ്ടം എന്നറിയപ്പെടുന്ന 5 ഏക്കർ 10 സെൻറ് സ്ഥലം.
Prof. John Kurakar
No comments:
Post a Comment