Pages

Tuesday, April 30, 2024

നാലാം മാർത്തോമാ

 

പരിശുദ്ധ മാർത്തോമ ശ്ലീഹായുടെ മലങ്കര ശ്ലൈഹീക സിംഹാസനത്തിന്മേൽ ആരൂഡനായിരുന്ന, ഭാഗ്യസ്മരണാർഹനായ നാലാം മാർത്തോമായുടെ 296 -ാം ഓർമ്മ പെരുന്നാൾ.

മൂന്നാം മാർത്തോമാ അപ്രതീക്ഷിതമായി കാലം ചെയ്തതിനെ തുടർന്ന് പിൻഗാമിയായി പകലോമറ്റം കുടുംബത്തിലെ തോമാ കത്തനാരെ മാർത്തോമാ നാലാമൻ എന്നാ പേരിൽ 1688 മാർ ഇവാനിയോസ് ഹിദായത്തുള്ള മണർകാട് പള്ളിയിൽ വെച്ച് വാഴിച്ചു.

"ഇന്ത്യ മുഴുവന്റയും പള്ളികൾക്ക് വേണ്ടി തോമ കാശ്ശിശായെ പരിശുദ്ധ റൂഹ പട്ടം കെട്ടി " എന്നാണ് മാർ ഇവാനിയോസിന്റെ പട്ടംകൊട പുസ്തകതിൽ രേഖപ്പെടുത്തിരിക്കുന്നത്

ജേക്കബ് കാന്റർ വിഷർ മാർത്തോമാ നാലാമനെപ്പറ്റി തൻ്റെ "letters from malabar" എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിരിക്കുന്നു :

" മലബാർ സ്വദേശിയാണ് മാർത്തോമാ മെത്രാൻ. അദ്ദേഹം നഗരങ്ങളിലേക്ക് വരുമ്പോൾ വാളുകളും പരിചകളും വഹിച്ച നിരവധി പടയാളികൾ അകമ്പടിയായി ഒപ്പമുണ്ടാകും. പട്ടു തുണിയിൽ കുരിശ് തുന്നിചേർത്ത ശിരോവസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു."

കർമയോഗി

കത്തോലിക്കാ ആർച്ച് ബിഷപ്പ് റൊബെയ്റോ മലങ്കര സഭയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മലങ്കര സഭ തന്റെ കീഴിലായിരിക്കണമെന്ന്

ആവശ്യപ്പെട്ടുക്കയം ചെയ്തു. അവസരത്തിൽ മാർത്തോമാ നാലാമൻ മലങ്കര സഭയെ ധിരമായി നയിക്കുകയും ഡച്ച് കമ്പനിയോട് ആർച്ച് ബിഷപ്പിനെതിരായി പരാതി നൽകുകയും ചെയ്തു. മലങ്കര സഭയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ആർച്ച് ബിഷപ്പിനെ ഡച്ച് കമ്പനി വിലക്കുകയും ചെയ്തു.

മാർ ഗബ്രിയേൽ

മാർത്തോമാ നാലാമൻ തിരുമേനിയുടെ കാലത്ത് ബാബിലോണിലെ ഏലിയാസ് പാത്രിയർക്കീസിന്റെ നിർദ്ദേശാനുസരണം AD 1705 മാർ ഗബ്രിയേൽ മലങ്കരയിൽ എത്തി. മാർ ഗബ്രിയേൽ മശിഹായിൽ രണ്ടു വർഗ്ഗമെന്നും രണ്ടു ക്നൊമ്മാ എന്നും പഠിപ്പിക്കുവാൻ തുടങ്ങി. മാർത്തോമാ നാലാമൻ മാർ ഗബ്രിയേലിന്റെ വേദശാസ്ത്രത്തെ ശക്തമായ എതിർത്തു.

പിൻഗാമി

മാർത്തോമാ നാലാമൻ തന്റെ പിൻഗാമിയായി പകലോമറ്റം കുടുംബത്തിലെ തോമാ കത്തനാരെ മാർത്തോമാ അഞ്ചാമൻ എന്നാ പേരിൽ കണ്ടനാട് പള്ളിയിൽ വെച്ച് വാഴിച്ചു.

സഭാ ഭരണം

ഇരുപതു വർഷകാലം മലങ്കര സഭയെ ധിരമായി നയിച്ച കർമയോഗിയായിരുന്നു മാർത്തോമാ നാലാമൻ. കണ്ടനാട് പള്ളിയിൽ നിന്നായിരുന്നു അദേഹം സഭയെ നയിച്ചത്. പ്രതികൂലമായ സാഹചര്യങ്ങളിൽ തെക്കും വടക്കുമുള്ള വിശ്വാസികളെ അദ്ദേഹം സത്യ വിശ്വാസത്തിൽ ഊട്ടിഉറപ്പിച്ചു.

അന്ത്യവും കബറടക്കവും

മാർത്തോമാ നാലാമൻ മുളന്തുരുത്തി പള്ളിയിൽ താമസിച്ചു വരവേ രോഗിയായി തീർന്നു. തുടർന്ന് കണ്ടനാട് പള്ളി പ്രധിനിധികൾ കണ്ടനാട് പള്ളിയിലേക്ക് കൊണ്ട് പോയി. 1728 മാർത്തോമാ നാലാമൻ കാലം ചെയ്തു കണ്ടനാട് പള്ളിയിൽ കബറടക്കി.


Prof. John Kurakar

 

No comments: