സർക്കാർ ആശുപത്രികളിൽ
മരുന്നിന് ക്ഷാമം
കേരളത്തിൽ ലക്ഷക്കണക്കിനാളുകളുടെ ആലംബവും പ്രതീക്ഷയുമാണ് സർക്കാർ മെഡിക്കൽ കോളജുകളും ജില്ലാ താലൂക്ക് ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും. എന്നാൽ, ഡോക്ടർമാർ പരിശോധന കഴിഞ്ഞു നൽകുന്ന മരുന്നിന്റെ കുറിപ്പടിയുമായി നെട്ടോട്ടമോടാനാണ് രോഗികളുടെ വിധി. ഒരു ഒപി ടിക്കറ്റിന്റെ ചെലവിൽ ചികിത്സ എന്ന ഭാരം പൂർണമായും ഇറക്കിവയ്ക്കാൻ കഴിഞ്ഞിരുന്ന അവരിപ്പോൾ പല മരുന്നുകളും പുറത്തുനിന്നു വാങ്ങേണ്ട സ്ഥിതിയിലാണ്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്നുണ്ടെന്ന് അധികാരികൾ അവകാശപ്പെടുമ്പോൾതന്നെയാണ് ജീവൻരക്ഷാമരുന്നുകൾപോലും കിട്ടാതെ പാവപ്പെട്ടവരടക്കമുള്ള രോഗികൾ വലയുന്നത്; അതും പകർച്ചപ്പനിയടക്കം പല രോഗങ്ങളും ജനജീവിതത്തെ പൊറുതിമുട്ടിക്കുന്ന ഈ വേളയി അധികാരികളും ൽ.
അധികൃതർ എത്ര മറച്ചുവയ്ക്കാൻ ശ്രമിച്ചാലും, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിൽ മരുന്നുക്ഷാമം കൂടിവരികതന്നെയാണ്. മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദ ചികിത്സാ വിഭാഗങ്ങളിൽ ആവശ്യമുള്ള മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ ലഭ്യമാകുന്നുള്ളൂ. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള മരുന്നുകളും വേണ്ടത്രയില്ല. പ്രമേഹ രോഗികൾക്കുള്ള വിവിധയിനം മരുന്നുകളും പല ആശുപത്രികളിലും ലഭ്യമല്ല. രക്താതിമർദം, കൊളസ്ട്രോൾ എന്നിവയ്ക്കുള്ള മരുന്നുകളും വിവിധ ആന്റിബയോട്ടിക്കുകളും അടക്കം മറ്റ് ഒട്ടേറെ മരുന്നുകൾക്കും ക്ഷാമമുണ്ട്.
മരുന്നുക്ഷാമം കേരളത്തിൽ പുതിയ കാര്യമൊന്നുമല്ല. മരുന്നു കമ്പനികൾക്കു പണം കൊടുക്കുന്നില്ലെങ്കിൽ അവർ വിതരണം മരവിപ്പിക്കുന്നതും സ്വാഭാവികം. എന്നാൽ, വ്യക്തമായ റിപ്പോർട്ടുകളോടെ മരുന്നുക്ഷാമമുണ്ടെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ സർക്കാരും അധികാരികളും അസഹിഷ്ണുത കാണിക്കാൻ പാടില്ല മരുന്ന് ക്ഷാമം പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് ..
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment