Pages

Thursday, January 4, 2024

നവി മുംബൈയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം

 

നവി മുംബൈയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം



നവി മുംബൈയിലെ പാവനെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷന്റ കീഴിൽ പ്രവർത്തിക്കുന്ന കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത് .കനത്ത കറുത്ത പുകകൊണ്ട് പ്രദേശം മൂടിയിരിക്കുകയാണ്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒന്നിലധികം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

രാസവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴരയോടെയാണ് തീ ശ്രദ്ധയിൽപെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തീ ആളിപ്പടർന്നയുടൻ തൊഴിലാളികൾ കമ്പനിയിൽ നിന്ന് ഇറങ്ങിയോടിയതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഏതാനും ദിവസം മുമ്പ് തലോജയിലെ ഒരു കെമിക്കൽ കമ്പനിയിലും സമാനമായ രീതിയിൽ തീപടർന്നിരുന്നു.

 

പ്രൊഫ്.ജോൺ കുരാക്കാർ

 

No comments: