Pages

Sunday, December 17, 2023

ജേക്കബ് പുന്നൂസ് IPS

 

ജേക്കബ് പുന്നൂസ് IPS

 


ജേക്കബ് പുന്നൂസ് ഐപിഎസ് കേരളത്തിന്റെ മുൻ ഡിജിപിയും സംസ്ഥാന പോലീസ് മേധാവിയുമാണ്. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ജോയിന്റ് എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം, കോഴിക്കോട് സോണൽ ഐജി, ഇന്റലിജൻസ് ഐജി, അഡീഷണൽ ഡിജിപി (പരിശീലനം), ഇന്റലിജൻസ് ഡിജിപി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വിജിലൻസ് ഡയറക്ടറായിരുന്നു. 2008 നവംബർ 26 ന് അദ്ദേഹം കേരളത്തിലെ ക്രമസമാധാന ഡിജിപിയായി നിയമിതനായി.ഇന്ത്യൻ പോലീസ് സർവീസിലും കേരളാ പോലീസിലും 35 വർഷത്തിലധികം സേവനമനുഷ്ഠിച്ച ശേഷം 2012 ഓഗസ്റ്റ് 31-ന് അദ്ദേഹം വിരമിച്ചു.

2018 ജനുവരി 31-ന് അദ്ദേഹം പുഷ്പഗിരി മെഡിക്കൽ കോളേജിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി.അദ്ദേഹം തിരുവനന്തപുരത്തെ മേജർ ആർക്കിപാർക്കിയിലെ പാസ്റ്റ റൽ കൗൺസിലിന്റെ സെക്രട്ടറിയാണ്.1975 ഐപിഎസ് ബാച്ചിലെ അംഗമായിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണർ,ഇന്റലിജൻസ് ഡി.ജി.പി ,

വിജിലൻസ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിരുന്നു

.മൃദു ഭാവേ ദൃഢ കൃത്യേ’; കേരള പൊലീസിന്റെ ആപ്തവാക്യം .മൃദുവായി സംസാരിക്കുകയും സൗമ്യമായി ഇടപെടുകയും ചെയ്യുന്നതിനൊപ്പം എത്ര കഠിനമായ ഔദ്യോഗിക കർത്തവ്യവും ദൃഢമനസ്സോടെ ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് പുന്നൂസ് IPS.മറ്റ് സംസ്ഥാനങ്ങളിലെ  പോലീസ്കാരുമായി  താരതമ്യം  ചെയ്യുമ്പോൾ  കേരള പോലീസ് മുൻപന്തിയിലാണ്

100% പെര്ഫെക്ടായി  പോലീസിൽ ആർക്കും ജോലി ചെയ്യാൻ കഴിയില്ല . നമ്മുടെ പോലീസ്കാർക്ക്  സത്യസന്ധമായി  ജോലി ചെയ്യാൻ  തടസ്സം  സൃഷ്ടിക്കുന്നത്  രാഷ്ട്രീയക്കാരാണ് . പോലീസ് ഡിപാർട്മെന്റിൽ  ഒത്തിരി മാറ്റങ്ങൾ  അനിവാര്യമാണ് , നമ്മുടെ പോലീസ് വകുപ്പിൽ  ക്രിമിനലുകൾ ഉണ്ട് .അവരെ  നിർത്താൻ  പലപ്പോഴും  പോലീസ് മേധാവികൾക്ക്  പോലും  കഴിയുന്നില്ല .അഹങ്കാരവും   ക്രൂരതയും മാത്രം ഉള്ള  ധാരാളം  പോലീസുകാർ  നമ്മുടെ സേനയിലുണ്ട് ."രാഷ്ട്രീയക്കാർക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന ശ്രി .ജേക്കബ്  പുന്നൂസിനെ  പോലുള്ള  പോലീസ്  മേധാവികൾ  ഇന്ന്  വളരെ കുറവാണ് .

 

പ്രൊഫ്, ജോൺ കുരാക്കാർ

 

No comments: