Pages

Monday, December 25, 2023

നവകേരളസദസ്സ് സമാപിച്ചു -നൂതനമായ ഒരു ജനസമ്പർക്ക പരിപാടി

 

നവകേരളസദസ്സ് സമാപിച്ചു -നൂതനമായ ഒരു ജനസമ്പർക്ക പരിപാടി



36 ദിവസംകൊണ്ട്, 136 മണ്ഡലങ്ങളിലെ സന്ദർശനം പൂർത്തിയാക്കി നവകേരള സദസ്സ് സമാപിച്ചു , ഒരു ബസിൽ  ഇത്രയും  മന്ത്രിമാർ  പോയതും  വന്നതും  പുതുമ നിറഞ്ഞതായിരുന്നു . ഒരു മാസക്കാലം  ഒരു പൊതുപരിപാടിയിലും  പങ്കെടുപ്പിക്കാതെ  മുഖ്യമന്ത്രിക്കൊപ്പം കൊണ്ടുപോകാൻ കഴിഞ്ഞത്  ഒരു നേട്ടം  തന്നെയാണ് . നവകേരളബസ്സും  മന്ത്രിമാരും  ഒരു  കാഴ്ച്ച തന്നെയായിരുന്നു . മലയാളികൾ  ശരിക്കും ആസ്വദിച്ചു .

ജനം  ചോദിക്കുന്നു എന്തിനായിരുന്നു നവകേരളസദസ്സ്? എന്തുനേട്ടമാണ് ഇതുകൊണ്ട്  നാടിനുണ്ടായത്? അല്ലെങ്കിൽ, ആർക്കാണ് അതുകൊണ്ട് എന്തെങ്കിലും നേട്ടമുണ്ത്? നൂതനമായ ഒരു ജനസമ്പർക്ക ആശയമെന്നമട്ടിൽ സംസ്ഥാനസർക്കാർ ആവിഷ്കരിച്ച്, നവംബർ 18-ന്കാസർകോട് നിന്ന്  തുടക്കമിട്ട  നവ കേരള  ബസ്സ്  മലയാളികൾക്ക്  ശരിക്കും ഇഷ്ടമായി .നവകേരളസദസ്സ് ശനിയാഴ്ച തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിച്ചപ്പോൾ കുറെ ചോദ്യങ്ങളാണ്ബാക്കിയാകുന്നത്. ജനങ്ങൾക്ക്  ഓർത്ത് ,ഓർത്ത്  ചിരിക്കാനുള്ള  വക  ഇവിടെ കിട്ടിക്കഴിഞ്ഞു

‘‘കേന്ദ്രം കേരളത്തോടുകാണിക്കുന്ന വിവേചനം ജനങ്ങളെ അറിയക്കേണ്ടതുണ്ട്. ഒപ്പം നമ്മുടെ നാട് ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു, ഇനി മുന്നോട്ട് എന്തെല്ലാമുണ്ട് തുടങ്ങിയ കാര്യങ്ങളും അവതരിപ്പിക്കും’’ -നവകേരളസദസ്സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ ക്രോഡീകരിച്ചത് ഇങ്ങനെയാണ്. ‘ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാരിനുള്ള താക്കീതാണിത്എന്നാണ് വട്ടിയൂർക്കാവിലെ സമാപനപ്രസംഗത്തിലും മുഖ്യമന്ത്രി പറഞ്ഞത്. അപ്പോൾ, കിട്ടാത്ത കേന്ദ്രഫണ്ടിനെപ്പറ്റി ജനങ്ങളോട് പരിദേവനംപറയാൻവേണ്ടിയാണോ സംസ്ഥാന മന്ത്രിസഭയൊന്നടങ്കം മുപ്പത്താറുദിവസം നാടുചുറ്റിയത് എന്ന ചോദ്യമാണുയരുന്നത്.അതുപോലെ, ഒരു വികസനദർശനം ആവിഷ്കരിക്കുകയും അതിലടങ്ങിയ ഉദാത്തലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയുമെന്നത് ഏതൊരു ജനകീയഭരണകൂടവും സ്വാഭാവികമായി ചെയ്യേണ്ട കാര്യംമാത്രമാണ്. അത്ജനസമക്ഷം അവതരിപ്പിക്കാൻ ഭരണസംവിധാനത്തെയപ്പാടെ ദിവസങ്ങളോളം നാടിളക്കി എഴുന്നള്ളിക്കേണ്ട ആവശ്യമെന്തായിരുന്നു? പിടികിട്ടാത്ത ചോദ്യങ്ങളാണിതൊക്കെ. ആസന്നമായ ലോക്സഭാതിരഞ്ഞെടുപ്പിന് സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയ രാഷ്ട്രീയമുന്നൊരുക്കമായിരുന്നു ഇത് എന്നേ കരുതാനാകൂ.  ചില പൗര പ്രമുഖരെ പ്രഭാതഭക്ഷണത്തിന്ക്ഷണിക്കുകയും സംവദിക്കാൻ അവസരംനൽകുകയും ചെയ്തു . ഇതിൽ പരാതിക്കാർ ആര് ?‘‘പരാതികൾ പരിപാടിയുടെഭാഗമായിവരുന്ന ഒരു കാര്യംമാത്രമാണ്. പരാതികൾ സ്വീകരിക്കലല്ല പ്രധാനകാര്യം.’’ പാലായിലെ പ്രസംഗത്തിൽ കോട്ടയം എം.പി. തോമസ് ചാഴികാടൻ മണ്ഡലത്തിന്റെ ആവശ്യങ്ങൾ നിരത്തിയതിൽ നീരസംപ്രകടിപ്പിക്കവേയാണ്മുഖ്യമന്ത്രി വിശദീകരണംനൽകിയത്.പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ രക്ഷാപ്രവർത്തകർ  ക്രൂരമായി  ആക്രമിച്ചു .യാത്രയിലുടനീളം പ്രതിഷേധപ്രകടനങ്ങളായിരുന്നു .സകല സർക്കാർസംവിധാനങ്ങളും ഉപയോഗിച്ചും എതിർസ്വരങ്ങളെ തല്ലിയൊതുക്കിയും നടത്തിയ യാത്രകൊണ്ട് കേരളത്തിനും ഇവിടത്തെ ജനങ്ങൾക്കും ഇതുവരെ എന്തെങ്കിലും പ്രയോജനമുണ്ടായോ? ഫയലിലും മറ്റും കുരുങ്ങിക്കിടക്കുന്ന ജനകീയപ്രശ്നങ്ങൾക്കു പരിഹാരം കാണുകയാണു പരിപാടിയുടെ മുഖ്യലക്ഷ്യങ്ങളിലെ‍‍ാന്ന് എന്നു കരുതിയ ജനത്തിനാണു തെറ്റിയത്. എത്രത്തോളം പരാതികൾ പരിഹരിക്കാനായി? പൗരപ്രമുഖരായാലേ മന്ത്രിമാരെ കാണാൻപോലും കഴിയൂ എന്നു തിരിച്ചറിഞ്ഞ പാവം ജനമല്ലേ സദസ്സിലൂടെ യഥാർഥത്തിൽ തോറ്റുപോയത്?

പതിനായിരക്കണക്കിനു പരാതികളിൽ മുക്കാൽ പങ്കും ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്.മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കേണ്ട ഗൺമാൻ, അകമ്പടിവാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിപ്പൊളിക്കുന്നതും കണ്ടു.പാർട്ടി അണികൾ നിയമം കയ്യിലെടുത്തത് ഭാവികേരളത്തെക്കുറിച്ച് ആശാവഹമായ സൂചനയാണോ നൽകുന്നത് ? ഭയാനക സാമ്പത്തികപ്രതിസന്ധിയിലേക്കു സംസ്ഥാനത്തെ തള്ളിവിട്ട മുഖ്യമന്ത്രിയും മന്ത്രിമാരും കോടികൾ ചെലവിട്ടു നടത്തിയ നവകേരള സദസ്സും ആഡംബര ബസ് യാത്രയും സർക്കാരിന്റെ കെട്ടുകാഴ്ചയായി മാത്രമേ ജനങ്ങൾക്കു കാണാൻ കഴിയുകയുള്ളൂ . സദസ്സുകൊണ്ട് നവകേരളത്തിനും സാധാരണക്കാർക്കും എന്തു ഗുണമുണ്ടായെന്ന ചോദ്യം  വരും നാളുകളിൽ  അടുത്ത തെരഞ്ഞെടുപ്പ് വരെ  ജനം ചോദിച്ചുകൊണ്ടേയിരിക്കും .സർക്കാർ  ഇതിനൊക്കെ  മറുപടി പറയേണ്ടിവരും .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: