Pages

Wednesday, December 13, 2023

കാടും മനുഷ്യനും

 

കാടും  മനുഷ്യനും

 


കാടും മനുഷ്യനും  കാട്ടുജീവികളും  പ്രകൃതിയുടെ  ഭാഗമാണ് .വന്യമൃഗങ്ങളുടെ ആക്രമണത്തിന്ഇരയാവുന്ന  മനുഷ്യനെ കുറിച്ച്  നമുക്ക്  ചിന്തിക്കാം . മനുഷ്യന്നേരിടാവുന്ന ഏറ്റവും വലിയ ദുര്യോഗങ്ങളിലൊന്നാണ്  വന്യ മൃഗ ആക്രമണം .ഒരു ചെറുത്തുനിൽപ്പിനുപോലും സാധ്യതയില്ലാത്ത സമ്പൂർണമായ കീഴടങ്ങലാണത്. നമ്മുടെ വനാതിർത്തിഗ്രാമങ്ങളിലെ എത്രയോ മനുഷ്യർ ഈവിധം നിസ്സഹായരായി ദാരുണമരണത്തിന്കീഴ്പ്പെട്ടിരിക്കുന്നു. ദൗർഭാഗ്യപരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ്കഴിഞ്ഞദിവസം വയനാട്ടിലെ ബത്തേരിക്കടുത്ത് വാകേരിയിൽ നടന്നത്. വയലിൽ പുല്ലരിയാൻപോയ ക്ഷീരകർഷകൻ പ്രജീഷിനെ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ കൊന്നു. വയനാട്ടിൽ ഇക്കൊല്ലം ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 2023 ജനുവരി 12-ന് മാനന്തവാടി പുതുശ്ശേരിയിൽ തോമസ് എന്ന അമ്പതുകാരനെ ജനവാസമേഖലയിലിറങ്ങിയ പുലി കടിച്ചുകൊന്നിരുന്നു. ഇവരടക്കം ഏഴുപേരാണ് ജില്ലയിൽ കഴിഞ്ഞ എട്ടുവർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ മരിച്ചത്.വനാതിർത്തികളിലെ സാധുമനുഷ്യർ ഭീതിയുടെ നിതാന്തനിഴലിൽത്തന്നെ ജീവിക്കുകയും ജീവിതായോധനംതേടുകയും ചെയ്യേണ്ടിവരുന്നു.

വനത്തിൽ ആഹാരമില്ലാതെ  വരുമ്പോൾ  വന്യമൃഗങ്ങൾ  കാട് വിട്ടിറങ്ങുന്നു .വനത്തിൽ ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ കുറഞ്ഞതോടെ മാനുകൾ കാടുവിട്ടിറങ്ങുന്നു. മാനാണ് കടുവയുടെ പ്രധാന ഭക്ഷണം. അപ്പോൾ മാനിനുപിന്നാലെ കടുവയുമിറങ്ങും. മാത്രമല്ല, വയനാട്ടിൽ കാടിന്റെ പതിനായിരം ഹെക്ടറോളം തേക്കുതോട്ടമാണ്. ഇതിനുപുറമേ യൂക്കാലിത്തോട്ടങ്ങളുമുണ്ട്. ഇതെല്ലാം കാടിന്റെ ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്.  മനുഷ്യൻ കാട് കയ്യേറി  കൃഷി ഭൂമിയാക്കുമ്പോൾ  വന്യമൃഗങ്ങൾ  കാട് വിട്ട്  കൃഷിഭൂമിയിലേക്ക്  വരുന്നു .കാടിന്റെ ആവാസവ്യവസ്ഥ നിലനിർത്തുന്നതരത്തിലുള്ള സസ്യങ്ങൾ വെച്ചുപിടിപ്പിക്കുകയും മഞ്ഞക്കൊന്ന മുഴുവനായി നീക്കംചെയ്യുകയുമാണ് അടിയന്തരമായിവേണ്ട നടപടി. മഞ്ഞക്കൊന്ന നശിപ്പിക്കുന്നതിന് ഇപ്പോൾ ഉദ്യോഗസ്ഥർ അവലംബിക്കുന്നത് തൊലി ചെത്തി ഉണക്കുന്ന രീതിയാണ്. ഇത് അശാസ്ത്രീയമാണെന്നും വേരോടെ പിഴുതെറിയുന്നതേ ഫലവത്താകൂ എന്നും വിദഗ്ധർ പറയുന്നു.വയനാടിന്റെ നാലുഭാഗവും കാടുണ്ട്. വനവും തോട്ടങ്ങളുമെല്ലാം ഇടകലർന്നുകിടക്കുന്ന ഭൂമികയാണത്. ബന്ദിപ്പുർ, മുതുമല, നാഗർഹോളെ, കൊട്ടിയൂർ, ആറളം വന്യജീവിസങ്കേതങ്ങളോടെല്ലാം അതിർത്തിപങ്കിടുന്നു. സംസ്ഥാനാതിർത്തി കടന്നും വന്യമൃഗങ്ങൾ വയനാട്ടിലെത്തുന്നുണ്ട്. ജില്ലയിലെ 26 തദ്ദേശസ്ഥാപനമേഖലകളിൽ ഇരുപതിടത്തും വന്യമൃഗശല്യമുണ്ട്. മുപ്പതുവർഷംകൊണ്ട് 115 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചതായാണ്കണക്ക്.

വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജില്ലയിലുണ്ടായ കൃഷിനാശം കാൽകോടിക്കടുത്ത്. ജനുവരി മുതൽ ജൂലൈ വരെ 16.85 ഹെക്ടർ ഭൂമിയിലെ 34,29,590 രൂപയുടെ കൃഷിയാണ് വന്യമൃഗ ആക്രമണത്തിൽ മാത്രം നശിച്ചത്. ഇതിൽ കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ 83 കർഷകർക്കാണ് കൂടുതൽ നാശം സംഭവിച്ചത്. കൊടുവള്ളിയിൽ 9.88 ഹെക്ടർ സ്ഥലത്ത് 29.88 ലക്ഷം രൂപയുടെയും മുക്കത്ത് 5.26 ഹെക്ടർ സ്ഥലത്ത് 1. 45 ലക്ഷം രൂപയുടെയും കൃഷിനാശമുണ്ടായി.

ജില്ലയിൽ ഓരോ ദിവസവും വന്യജീവി ആക്രമണം മൂലമുള്ള നാശനഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിലാണ് ജില്ലയിൽ കർഷകർക്ക് കൂടുതൽ നഷ്ടം സംഭവിച്ചിട്ടുള്ളത്.  ജില്ലയിൽ   കൃഷിനാശം  കൂടുതൽ  ഉണ്ടാകുന്നു . വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു . വാഴ, ചേമ്പ്, ചേന, മരച്ചീനി, തെങ്ങ്, കവുങ്ങ്, വാഴ, ജാതി, കൊക്കോ, റബ്ബർ തുടങ്ങിയ വിളകൾക്കാണ് കൃഷിനാശം കൂടുതലും സംഭവിച്ചിട്ടുള്ളത്. വനാതിർത്തിയിൽ നിന്ന് ദൂരത്തുള്ള ഗ്രാമങ്ങളിൽ പോലും വന്യജീവി ആക്രമണം നിത്യസംഭവമാണെന്നും പരാതികളുണ്ട്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. വിളനാശത്തിന് പുറമെ വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, വീട് നാശം, കന്നുകാലി നാശം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവ സംഭവിച്ചവരും നിരവധിയാണ്. മൃഗങ്ങളുടെ ശല്യം രൂക്ഷമായ ഇടങ്ങളിൽ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പരിഹാരമാകാത്ത സ്ഥിതിയാണ്. നടപടിക്രമങ്ങൾ അനന്തമായി നീളുന്നതും കർഷകർക്ക് തിരിച്ചടിയാണ്. വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ച് അതിർത്തി പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തവരും കുറവല്ല.കൃഷി നാശം മാത്രമല്ല ഇവ ജനങ്ങളെ അക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസവും വടകരയിൽ കാട്ടുപന്നി കുറുകെ ചാടി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. പാവപെട്ട മനുഷ്യരുടെ  മരണം  കേരളത്തെ  നടുക്കിയിരിക്കുകയാണ് .ജീവികളിൽ   ഏറ്റവും കൂടുതൽ പരിഗണന  അർഹിക്കുന്നത്  മനുഷ്യൻ തന്നെയാണ് .കടുവയെ സംരക്ഷിക്കണമെന്ന ആശയത്തോട് വിയോജിപ്പില്ലെങ്കിലും മനുഷ്യജീവന്ഭീഷണിയാവുന്ന ഒറ്റയാൻകടുവകളെ വെറുതേവിടാനാകില്ല. വാകേരിയിലെ പ്രജീഷിനെ കൊന്ന കടുവയെ വെടിവെച്ചുകൊല്ലാൻ, ജനകീയപ്രതിഷേധത്തിനുശേഷമാണെങ്കിലും അധികൃതർ ഉത്തരവിട്ടത്നന്നായി. ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗശല്യം നേരിടുന്നതിന് ബഹുമുഖമായ കർമപദ്ധതിയുണ്ടാകണം. മനുഷ്യനാണ് അതിന്റെ കേന്ദ്രസ്ഥാനത്തുണ്ടാകേണ്ടത്. അതിൽക്കവിഞ്ഞ മറ്റൊരു പരിഗണനയും ഇക്കാര്യത്തിൽ ഉണ്ടായിക്കൂടാ .മനുഷ്യന് മാത്രമേ  പ്രകൃതിയെ  സംരക്ഷിക്കാൻ  കഴിയൂ . മനുഷ്യന്  നിലനിൽപ്പ് ഇല്ലാത്തിടത്ത്  എന്ത്  വന്യ ജീവി സംരക്ഷണം .

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: