കേരളത്തിന്റെ സാമ്പത്തിക
സ്ഥിതി പരിതാപകരം
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരം. സർക്കാരിനെ വലയ്ക്കുന്ന സാമ്പത്തികപ്രതിസന്ധി സംസ്ഥാനത്തിന്റെ വികസനപദ്ധതികളെ ബാധിക്കുമെന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
പെൻഷൻ കുടിശിക
കൊടുക്കാൻ പണമില്ല ,ക്ഷേമപെൻഷൻ പോലും കൊടുക്കാൻ പണമില്ല .തങ്ങളുടെ വകുപ്പുകൾക്ക് പണംകിട്ടാതെ മുന്നോട്ടുപോകാനാകില്ലെന്ന് രണ്ടുമന്ത്രിമാർ
പറഞ്ഞിരിക്കുന്നു .
സപ്ലൈകോക്ഷേമ പെൻഷൻ ക്ക് സർക്കാർ നൽകാനുള്ള 1524 കോടി രൂപയിൽ ഒരുഭാഗം ഉടൻ നൽകിയില്ലെങ്കിൽ പൊതുവിതരണം സ്തംഭിക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ യോഗത്തിൽ പറഞ്ഞത്. ഇതിനെ അനുകൂലിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ കുടിശ്ശിക തീർക്കണമെന്നും ആവശ്യപ്പെട്ടു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപെട്ടതിനു കാരണത്തിൽ നിന്ന്
കേന്ദ്ര സർക്കാരിന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല . ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറിക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ശമ്പളം കൊടുക്കാൻ പോലും കടപത്രം ഇറക്കേണ്ടി വന്നത് പിണറായി സർക്കാരിന്റെ പിടിപ്പുകേട്
തന്നെയാണ് . സാമ്പത്തിക സ്ഥിതി പരിതാപകരമായിട്ടും ധൂർത്ത് കുറയ്ക്കാത്ത സർക്കാർ ജനങ്ങളെ മോഹന വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ്. വെള്ളത്തിനും വെളിച്ചത്തിനും വില കൂട്ടിയിട്ടും വീടിന് ഉൾപ്പെടെ നികുതി കൂട്ടിയിട്ടും കരകയറാൻ പറ്റാത്ത വിധം കേരളം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ നികുതി വിഹിതവും മറ്റ് സഹായങ്ങളും യഥാസമയം കേന്ദ്രം കേരളത്തിന് നൽകണം .ജൂൺ വരെ മാത്രം 14,957 കോടി രൂപ കേരളം കടമെടുത്തു.കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് സേവനമേഖലയാണെന്നു പറയാം.കടമെടുത്ത് ,കടമെടുത്ത് ഇനി കടമെടുക്കാൻ
കഴിയാത്ത സ്ഥിതിയിലാണ്
കേരളം . കേന്ദ്ര വിഹിതം
കിട്ടിയില്ലെങ്കിൽ
ജീവനക്കാർക്ക്
ശമ്പളം പോലും കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് , വരവറിയാതെ ചെലവാക്കിയാൽ
ഇതുപോലെയാകും .ധനകാര്യമാനേജ് മെന്റിൻറെ വീഴ്ചകളും
കേരളത്തെ ദുരിതത്തിലാക്കി . നവകേരള ബസ്സും സമ്മേളനങ്ങളും കടക്കെണി കൂട്ടി . സാമ്പത്തിക പ്രതിസന്ധി നേരിടാൻ
സർക്കാരിന് കഴിയട്ടെ
എന്ന് ആശംസിക്കുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment