Pages

Sunday, December 31, 2023

കലഹം തീരുന്നതുവരെ പരിശുദ്ധ പാത്രിയാർക്കീസ് കേരളത്തിൽ വരാതിരിക്കുന്നതാണ് നല്ലത്

 

കലഹം തീരുന്നതുവരെ പരിശുദ്ധ പാത്രിയാർക്കീസ് കേരളത്തിൽ വരാതിരിക്കുന്നതാണ് നല്ലത്



ഒരു രാജ്യത്തെ പരമോന്നത നീതിപീഠം നിരോധിച്ചിരിക്കുന്ന ഒരു ഒരു സഭാ വിഭാഗത്തിന്റെ പള്ളികൾ പരിശുദ്ധ പാത്രിയാർക്കീസ് വരാതിരിക്കുന്നതാണ് നല്ലത്. ഏതു രാജ്യത്തും അവിടുത്തെ പരമോന്നത കോടതിയുടെ വിധി രാജ്യത്തിന്റെ നിയമമാണ്. വിധി അനുസരിച്ചില്ലെങ്കിൽ അഴിക്കുള്ളിലായിരിക്കും സ്ഥാനം. ഇത് രാജ്യദ്രോഹമായി കരുതും.

റോമൻ കത്തോലിക്കാ പോപ്പോ, റഷ്യൻ, അർമേനിയൻ, എത്തിയോപ്യൻ ഓർത്തോഡോക്സ് നേതൃത്വമോ ഒക്കെ കേരളത്തിൽ സന്ദർശനത്തിന് വന്നിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും നേതൃത്വത്തെ ക്ഷണിച്ചു വരുത്താറുണ്ട്. പൊതുവേ സന്തോഷം പ്രസരിക്കുന്നു. ഇടയ്ക്കു ദലൈ ലാമ വരുന്നു, അദ്ദേഹത്തിനും വലിയ സ്വീകാര്യതയുണ്ട്. ഇതിലൊക്കെ അനുരോധ ഊർജ്ജമാണ് പ്രസരിക്കുക.

കലഹത്തിൻറെയും കാലുഷ്യത്തിൻറെയും സന്ദേശവുമായി സുറിയാനി സഭയുടെ പാത്രിയർക്കീസ് വന്നിട്ട് സ്വന്തം വില കളയുന്നത് എന്തിനാണ്? ക്രൈസ്തവരെ മൊത്തത്തിൽ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

2017 സുപ്രീം കോടതി വിധിയോടെ വെറുക്കപ്പെട്ട സന്ദർശനങ്ങൾ പിതാവ് ഉപേക്ഷിക്കണം. കുറഞ്ഞപക്ഷം, സ്ഥിതിഗതികളിൽ രണ്ടിലൊന്ന് മാറ്റം ഉണ്ടാകുന്നതുവരെയെങ്കിലും, സന്ദേഹങ്ങളുടെ കരിനിഴൽ പടർത്തുന്ന സന്ദർശനം ഒരു ക്രൈസ്തവ മേലധ്യക്ഷൻ ഉപേക്ഷിക്കണം.

ഓർത്തോഡോക്സ് സഭക്ക് നിയമപരമായി തടയിടാൻ കഴിയും. എന്നാൽ, മറിച്ച് ഏറെ ദുരനുഭവങ്ങൾ ഉണ്ടെങ്കിലും അവരതു ചെയ്യില്ല. അവനവൻറെ സ്ഥാന മഹിമ മനസ്സിലാക്കി . സുറിയാനി പാത്രിയർക്കീസ് സ്വയം എടുക്കേണ്ട തീരുമാനമാണത്.

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: