Pages

Saturday, December 23, 2023

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം 54 -മാത് വാർഷിക മഹാസമ്മേളനവും കുടുംബചരിത്രം രണ്ടാം പതിപ്പ് പ്രകാശനവും നടത്തി

 

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം 54 -മാത്  വാർഷിക മഹാസമ്മേളനവും കുടുംബചരിത്രം  രണ്ടാം പതിപ്പ് പ്രകാശനവും നടത്തി









കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം 54 -മാത്  വാർഷിക മഹാസമ്മേളനവുംകുടുംബചരിത്രം  രണ്ടാം പതിപ്പ് പ്രകാശനവും  2023  ഡിസംബർ 23  ശനിയാഴ്ച്ച  കൊട്ടാരക്കര  കിഴക്കേത്തെരുവ്  കുരാക്കാരൻ  കമ്മ്യൂണിറ്റി ഹാളിൽ  രാവിലെ 10  മണി മുതൽ നടത്തി . മൂന്ന്  സമ്മേളനങ്ങളാണ്  നടന്നത്

കുരാക്കാരൻ  വലിയ വീട്ടിൽ കുടുംബയോഗത്തിൻറെ 54 -മാത്  വാർഷിക  10  15  ന്  കുരാക്കാരൻ  ബിസിനസ്സ്  യോഗം നടത്തി . 11 ,20  ന്  വാർഷിക  പൊതുയോഗം ,ഉച്ചക്ക്  1 .10 ന്  പ്രവർത്തക സമ്മേളനം .

പ്രവർത്തക സമ്മേളനത്തിൽ  പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു . ശ്രി ജേക്കബ് മാത്യു  കുരാക്കാരനാണ്  പുതിയ ജനറൽ സെക്രട്ടറി .

വാർഷിക മഹാസമ്മേളനം  കേരള  മുൻ പോലീസ്  മേധാവി  ശ്രി ജേക്കബ് പുന്നൂസ് IPS  ഉത്ഘാടനം ചെയ്തു . തിരുവനന്തപുരം ആർച്ച് ഡയോസിസ്  പി ,ആർ    റവ ,ഫാദർ  ബോവസ് മാത്യു  കുടുംബ ചരിത്രംരണ്ടാം പതിപ്പിൻറെ  പ്രകാശനം  നടത്തി . യോഗത്തിൽ  കുടുംബയോഗം   പ്രസിഡന്റ്  പ്രൊഫ്. ഡോ

ജേക്കബ് തോമസ്  അദ്ധ്യക്ഷത വഹിച്ചു . മുൻ പ്രസിഡന്റ്  ശ്രി .ബാബു കുരാക്കാരൻ (തിരുവനന്തപുരം) മുഖ്യപ്രഭാഷണം  നടത്തി . കുടുംബാംഗങ്ങൾ  രാവിലെ 10  മണിക്ക് മുൻപായി  സമ്മേളന  നഗറിൽ എത്തി  പേര് രജിസ്റ്റർ ചെയ്തുതുടങ്ങി . നൂറിലേറെ കുടുംബാംഗങ്ങൾ  കുടുംബചരിത്ര  പുസ്തക  രജിസ്ട്രേഷൻ  കൗണ്ടറിൽ  ചരിത്രപുസ്തകത്തിന്  രജിസ്റ്റർ ചെയ്തിരുന്നു .പ്രൊഫ്. ജോൺ കുരാക്കാർ  സ്വാഗത പ്രസംഗം നടത്തി , ബിസിനസ്സ് യോഗത്തിൽ  ശ്രി. ജേക്കബ് മാത്യു കുരാക്കാരൻ , കുരാക്കാരൻ സന്തോഷ് ജേക്കബ് , ശ്രി പി.എം  ജി .കുരാക്കാരൻ  എന്നിവർ പ്രസംഗിച്ചു , സമ്മേളനത്തിൽ വച്ച്  ചിന്നമ്മ ജോൺ  അമ്മച്ചിയെ  പൊന്നാട അണിയിച്ച് ആദരിച്ചു .  ശ്രി ജേക്കബ് പുന്നൂസ് IPS ,ഫാദർ ബോവസ്  മാത്യു ,പ്രൊഫ്. ജോൺ കുരാക്കാർ , ശ്രി  ജേക്കബ് മാത്യു കുരാക്കാരൻ ,ശ്രി  ജേക്കബ് .വി  കുരാക്കാരൻ  എന്നിവരെ  കുടുംബയോഗം  memento നൽകി  ആദരിച്ചു .ശ്രിമതി  ദീപാ ജേക്കബ്  അവതാരകയായി  പ്രവർത്തിച്ചു . കുടുംബചരിത്ര  പുസ്തക  രജിസ്ട്രേഷൻ  നടത്തിയ  എല്ലാവർക്കും  ചരിത്ര പുസ്തകം  വിതരണം ചെയ്തു .

 

വാഹനം  പാർക്കു ചെയ്യുന്നതിന്  വിപുലമായ  ക്രമീകരണംങ്ങളാണ്   ഏർപെടുത്തിയിരുന്നത് പൊതുസമ്മേളനത്തെ തുടർന്ന്  പ്രവർത്തക സമ്മേളനവും  നടത്തുന്നതാണ്ഫാദർ  . പങ്കെടുക്കുന്ന എല്ലാവർക്കും  ഉച്ചഭക്ഷണത്തിന്  ശേഷം  2  മണിയോടുകൂടി  മഹാസമ്മേളനം  സമാപിച്ചു .

 

സ്നേഹപൂർവം ,സെക്രട്ടറി

No comments: