ഗാസയിൽ നിന്ന്
വീണ്ടും വിലാപം -15
ഇസ്രായേൽ -ഹമാസ് യുദ്ധം
രാണ്ടാം ഘട്ടത്തിൽ യുദ്ധം കടുപ്പിച്ച് ഇസ്റായേൽ .വെടിനിര്‍ത്തല്‍ അവസാനിച്ച് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധം കടുപ്പിച്ച് ഇസ്രായേല്‍. വടക്കന്‍ ഗാസയില്‍ അവശേഷിക്കുന്നവര്‍ കൂടി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടു. അതേസമയം, ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാനുള്ള ചര്ച്ചകളും പുരോഗമിക്കുകയാണ്.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഖത്തറില്‍ വച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇസ്രായേലി ഉദ്യോഗസ്ഥരും ഹമാസ് നേതാക്കളും എത്തിയിട്ടുണ്ട്. അതിനിടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്സി, മൊസാദിലെ ഒരു സംഘത്തെ ഇസ്രായേല്‍ തിരിച്ചുവിളിച്ചു. ബന്ദികളെ വിട്ടയക്കുന്നതും ചര്ച്ചയാകും. അതിനിടെ ഹമാസ് ബന്ദികളാക്കിയവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്ട്ടുകളുണ്ട്.
അതേസമയം, ഗാസയിലേക്കുള്ളലികളുള്പ്പെടെ 105പേരെ ഹമാസ് മോചിപ്പിച്ചു. 136 പേരാണ് ഹമാസിന്റെ കസ്റ്റഡിയില്‍ ഇനിയുള്ളത്. ഇതില്‍ 10 പേര്‍ 75ന് മുകളില്‍ പ്രായമുള്ളവരാണ്.കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖാന് യൂനിസിലെയടക്കം 400ലധികം ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലബനനിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ദമാസ്കസിലും ഇസ്രായേല്‍ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്ട്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment