Pages

Sunday, December 3, 2023

ഗാസയിൽ നിന്ന് ഉയരുന്ന വിലാപം -12

 

ഗാസയിൽ നിന്ന്

ഉയരുന്ന വിലാപം -12



ഹമാസിന്റെ ഹിറ്റലർ ഏതു തുരങ്കത്തിൽ?

യാഹ്യ സിന്വര്എന്ന ഹമാസിന്റെ കുട്ടി ഹിറ്റ്ലര്എന്നറിയപ്പെടുന്ന അനിഷേധ്യനേതാവ്  ഏത് തുരങ്കത്തിലാണ് ഒളിച്ചിരിക്കുന്നത്? രഹസ്യതുരങ്കം തകര്ത്ത്, യാഹ്യ സിന്വറെ വധിക്കുന്നതുവരെ ഇസ്രയേല്സേന ഹിംസ തുടര്ന്നുകൊണ്ടിരിക്കുമെന്ന് ജൂത രാഷ്ടം പറയുന്നു

ഇസ്രയേല്പ്രധാനമന്ത്രിയുടെ മുറിയില്ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്. ഇതില്കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ഫോട്ടോയില്എക്സ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്ഒരാളുടെ മാത്രം പടത്തില്ഇനിയും ചുവന്ന എക്സ് അടയാളം വരയ്ക്കാന്കഴിഞ്ഞിട്ടില്ല. കാരണം ഇയാളെ കൊലപ്പെടുത്താന്കഴിഞ്ഞിട്ടില്ല. അതാണ് യാഹ്യ സിന്വര്‍.

പണ്ടൊരിയ്ക്കല്തടവുകാരനായി പിടിക്കപ്പെട്ട് ഇസ്രയേല്ജയിലില്കഴിഞ്ഞിട്ടും പിന്നീട് ആയിരം പലസ്തീന്തടവുകാരെ മോചിപ്പിച്ച കൂട്ടത്തില്യാഹ്യ സിന്വറും ഉണ്ടായിരുന്നു. ഹമാസ് തടവുകാരനായി പിടിച്ച ഒരു ഇസ്രയേല്സൈനിക മേധാവിയെ മോചിപ്പിക്കുന്നതിന് പകരമായാണ് ആയിരം പലസ്തീന തടവുകരെ വിട്ടയയ്ക്കാന്ഇസ്രയേല്തീരുമാനിച്ചത്. മോചനത്തിന് ശേഷം 2017ലാണ് യാഹ്യ സിന്വര്ഹമാസിന്റെ നേതാവായത്. കഴിഞ്ഞ കുറെ നാളുകളായി യാഹ്യ സിന്വര്ഇസ്രയേല്നേതാക്കളെ വിശ്വസിപ്പിച്ചിരുന്നത് ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്ത്തല്ആഗ്രഹിക്കുന്നു എന്നുമാണ്. തുടര്ച്ചയായുള്ള യാഹ്യ സിന്വറിന്റെ സമാധാനത്തെക്കുറിച്ചുള്ള വര്ത്തമാനം വര്ഷങ്ങള്കഴിഞ്ഞപ്പോള്ഇസ്രയേല്നേതാക്കള്വിശ്വസിച്ചുപോയി. പക്ഷെ വാസ്തവത്തില്ഇസ്രയേലിനെ ആക്രമിക്കാനുള്ള ഒരു പാളാത്ത പദ്ധതി അതിവ രഹസ്യമായി ആസൂത്രണം ചെയ്യുകയായിരുന്നു യാഹ്യ സിന്വര്‍.

നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യാഹ്യ സിന്വറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള കഴിവ് അപാരമാണ്. അതുപോലെ തന്നെ അദ്ദേഹം ഹമാസിന്റെ യുവാക്കളെ ഭാഷ അടക്കം പഠിപ്പിച്ചു. പിന്നീട് 18000 ചെറുപ്പക്കാരെ ഇസ്രയേലി വര്ക്ക് പെര്മിറ്റ് എടുപ്പിച്ച് ഇസ്രയേലിലേക്ക് അയച്ചു. ഇവര്ഇസ്രയേലില്സംശയമില്ലാത്തവിധം ജോലി ചെയ്ത് താമസിച്ച് പോന്നു. അതിനിടെ ഇസ്രയേലില്താമസിക്കുന്ന പലസ്തീനികളുമായി ഇവര്കൂട്ടായി. ഇവിടുത്തെ പ്രാദേശിക സമുദായങ്ങളുടെ ജീവിതരീതികള്കൃത്യമായി അടയാളപ്പെടുത്തി. രണ്ടു വര്ഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിര്ത്തി മുറിച്ച് കടന്ന് ഒക്ടോബര്ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്ത് കൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരക്കണക്കിന് ഇസ്രയേലികള്കൊല്ലപ്പെട്ടു.

ഇതിന് പ്രതികാരം ചെയ്ത ഇസ്രയേല്ഇതിനോടകം 13000 ഗാസക്കാരെ വധിച്ചുകഴിഞ്ഞു. പക്ഷെ അവരുടെ ലക്ഷ്യം ഇസ്രയേലിന്റെ മണ്ണില്ആക്രമണം നടത്തിയ യാഹ്യ സിന്വറിനെയാണ്. ഹമാസിന്റെ ഹിറ്റ് ലര്ഏത് ടണലിനുള്ളില്ഒളിച്ചാലും വെടിവെച്ച് കൊല്ലണമെന്നതാണ് ഇസ്രയേലിന്റെ തിട്ടൂരം. പക്ഷെ ഇത്രയും വലിയ ആക്രമണം ഇസ്രയേലിന്റെ മണ്ണില്അഴിച്ചുവിട്ടിട്ടും വീമ്പിളക്കാന്യാഹ്യ സിന്വര വന്നില്ല. അതാണ് അയാളുടെ ബുദ്ധി. ആളാവനല്ല, കൃത്യമായി ആസൂത്രണം ചെയ്തത് പ്രവര്ത്തിച്ചുകാണിക്കുക എന്നത് മാത്രമാണ് യാഹ്യ സിന്വറുടെ ലക്ഷ്യം. കുറുക്കനെ വെടിവെച്ച് കൊല്ലാതെ ഇസ്രയേല്സേന പിന്വാങ്ങുമെന്ന് തോന്നുന്നില്ല. ഗാസയിലെ ഏതോ ഒരു തുരങ്കത്തിനുള്ളില്ഒളിച്ചിരിക്കുന്ന ഹമാസിന്റെ കുട്ടി ഹിറ്റ്ലറെ വെടിവെച്ച് കൊല്ലാതെ ഇസ്രയേല്ദൗത്യം അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസവും ബെഞ്ചമിന്നെതന്യാഹു പറഞ്ഞിരുന്നു. അൽഷിഫ ആശുപത്രി

ഹമാസിന്റെ ആയുധശാലയാണെന്ന് തുരങ്കത്തിലേക്ക് ഡ്രോൺ പറത്തി  ഇസ്രായേൽ സേന തെളിയിച്ചു. ഒരു മുസ്ലീം പള്ളി ആയുധകേന്ദ്രം മാത്രമല്ല അത് റോക്കറ്റ് നിർമ്മാണ ശാലകൂടിയാണ്. അതും ഇസ്രായേൽ തകർത്തു. ഒക്ടോബർ 7 ലെ ആക്രമണത്തിന് നേതൃത്വം നൽകിയത്

യാഹ്യ സിന്വര്എന്ന ഹമാസിന്റെ കുട്ടി ഹിറ്റ്ലര്എന്നറിയപ്പെടുന്ന ഹമാസിന്റെ അനിഷേധ്യനേതാവാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്നു.

പലസ്തീനിലെ ഹമാസ് നിയന്ത്രണ പ്രദേശങ്ങളിലേക്ക് (Hamas Controlled Property) കടന്നു കയറിയ ഇസ്രായേൽ സേന ഹമാസ് കേന്ദ്രങ്ങൾ തകർത്ത് ഭീകരരെ തിരഞ്ഞുപിടിച്ചു വക വരുത്തുകയാണ്. പലസ്തീൻകാരോട് (Palastinies) ഗാസയുടെ വടക്കുനിന്നും തെക്കുഭാഗത്തേക്ക് മാറാൻ ഇസ്രായേൽ സേന (Israel Army) ആവശ്യപ്പെട്ടിരുന്നു. ഇസ്രായേൽ സൈനികർ ഭീകരരെ തിരഞ്ഞുപിടിച്ചു നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഹമാസ് പ്രവർത്തകരുടെ ജീവൻ രക്ഷാമാർഗ്ഗമായ തുരങ്ക ശൃംഖലയിൽ കനത്ത ബോംബ് ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. 24 മണിക്കൂറിനുള്ളിൽ ഗാസയിലെ 130 ഭൂഗർഭ തുരങ്കങ്ങൾ ഇസ്രായേൽ തകർത്തു. ഹമാസ് നേതാവ് യഹ്യ സിൻവാർ താമസിക്കുന്ന ബങ്കർ ഇസ്രായേൽ സേന വളഞ്ഞിരിക്കുകയാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: