കൊട്ടാരക്കരയുടെ
സാംസ്കാരിക ചരിത്രം
വയലേലകൾ, കാട്,
മലകൾ, തോടുകൾ,സമതലങ്ങൾ
തുടങ്ങി വൈവിധ്യമായ ഭൂപ്രകൃതിയാണ്
കൊട്ടാരക്കരയുടെ സൌന്ദര്യം.മീൻ
പിടിപാറ കൊട്ടാരക്കരയുടെ പ്രകൃതി
സൗന്ദര്യത്തിന്റെ പ്രതീകമാണ്.സെൻറ്
ഗ്രീഗോറിയോസ് കോളേജ് ന്
സമീപമാണ് ഈ വിനോദ
സഞ്ചാരകേന്ദ്രം .കിഴക്കെതെരുവ് അറപ്പുര
ഭാഗം , ഐപ്പള്ളൂർ എന്നീ
പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീരുറവകൾ
മീൻ പിടിപ്പാറയിൽ എത്തുന്നതോടെ
ജലപ്രവാഗമായി മാറുന്നു കിലോമീറ്ററോളം
ദൂരം പാറക്കെട്ടുകൽക്കിടയിലൂടെയും
ഔഷധ ചെടികൾക്കിടയിലൂടെയും
ഒഴുകി, മീൻ പിടിപ്പാറയിൽ
എത്തുന്ന ജലം ഔഷധ
ഗുണമുള്ളതായി തീരുന്നു .സ്ഥല
വാസികൾ കുടിക്കുന്നതിന് ഈ
ജലം ഉപയോഗിക്കുന്നു .
മീൻ പിടിപ്പാറ
മനോഹരമായ ഒരു കാഴ്ച
തന്നെയാണ് കുട്ടികൾക്ക് ഇവിടെ
നീന്താനും വെള്ളത്തിലൂടെ മണിക്കൂറുകൾ
തെന്നി നീങ്ങാനുമുള്ള സൗകര്യമുണ്ട്
.കുളിമയുള്ള വെള്ളത്തിൽ മണിക്കൂറുകൾ
ചെലവഴിക്കുന്ന കുട്ടികൾ ധാരളമാണ്
.ടൂറിസം വകുപ്പ് ഏറ്റടുത്തു
ആധൂനിക സൗകര്യങ്ങൾ ഇവിടെ
ഒരുക്കിയിരിക്കുന്നു.
ഐതിഹ്യപെരുമയിലും
കൊട്ടാരക്കര മുന്നില്‍ തന്നെ.
കൊല്ലവർഷം ആറാം
ശതകത്തിന് മുൻപ് തന്നെ
കൊട്ടാരക്കര കോവിലകത്തിന്റെ ചരിത്രം
രേഖപ്പെടുത്തിയിട്ടുണ്ട്. വേണാട്ട്
രാജവംശത്തിന്റെ ഇളയ തായ്
വഴിയായിരുന്നെങ്കിലും ഇളയിടത്തിന്റെ
സാമ്രാജ്യം വിസൃതമായിരുന്നു. ഇന്നത്തെ
കൊട്ടാരക്കര, പത്തനാപുരം, നെടുമങ്ങാട്
എന്നീ താലൂക്കുകൾ ഉൾപ്പെട്ടിരുന്ന
ഈ നാട്ടുരാജ്യം കിഴക്ക്
ചെങ്കോട്ട വരെ ഉണ്ടായിരുന്നു.
രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന
നിലയില്‍ പ്രസിദ്ധനായ
കൊട്ടാരക്കര തമ്പുരാൻ ഈ
സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ
അംഗമായിരുന്നു. 1742 വരെ ഈ
പ്രദേശം എളയടത്ത് സ്വരൂപം
എന്ന നാട്ടുരാജ്യത്തിന്റെ
തലസ്ഥാനമായിരുന്നു. കൊട്ടാരക്കര എന്ന
സ്ഥലനാമത്തിന്റെ ഉത്പത്തിയെപ്പറ്റിയും
വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.
എളയിടത്ത് തമ്പുരാന്റെ കൊട്ടാരം
ഈ കരയിലായതിനാല് ഈ
പ്രദേശത്തിന് കൊട്ടാരം ഉളള
കര എന്ന അർത്ഥത്തില്‍ കൊട്ടാരക്കര എന്ന
പേര് ലഭിച്ചു. “കൊട്ടാരം
അക്കരെ” എന്ന് നദീ
മാർഗ്ഗം വന്നിരുന്നവർ പറഞ്ഞിരുന്നു
എന്നും അത് ലോപിച്ചാണ്
കൊട്ടാരക്കര ഉണ്ടായതെന്നും ചിലർ
പറയുന്നു. എന്നാല്‍ വയലിനപ്പുറത്തായി
കോഷ്ടഗാരപ്പുര (ധാന്യപ്പുര) ഉളളതിനാല്‍ കോഷ്ടഗാരം അക്കരെ
എന്ന പദം ലോപിച്ചാണ്
കൊട്ടാരക്കര ഉണ്ടായതെന്നും ചിലർ
വിശ്വസിക്കുന്നു.
കൊട്ടാരക്കരയുടെ പേരും
പെരുമയും ലോകം എമ്പാടും
എത്തിയത് ശ്രീ. മഹാഗണപതി
ക്ഷേത്ര മാഹാത്മ്യത്തിലൂടെയും
വിശ്വോത്തര കലയായ കഥകളിയിലൂടെയുമാണ്.
കിഴക്കേക്കര ക്ഷേത്രം അകവൂർ,
ഊമൻപളളി എന്നീ മനകളുടേതായിരുന്നു.
പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത്
രാജവംശത്തിന്റേതും .
പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിലെ
ശിവ പ്രതിഷ്ഠയ്ക്കുവേണ്ടി
താന്ത്രിക കർമ്മങ്ങൾ നടക്കുകയായിരുന്നു.
പറയിപെറ്റ പന്തിരുകുലത്തിലെ
പ്രസിദ്ധനായ ഉളിയന്നൂർ പെരുന്തച്ചനായിരുന്നു
ക്ഷേത്ര നിർമ്മാണത്തിന്റെ
മേല്നോട്ടം
വഹിച്ചിരുന്നത്. ക്ഷേത്രത്തിന് പുറത്ത്,
മന്ത്രങ്ങൾ കേട്ടുകൊണ്ടിരുന്ന
പെരുന്തച്ചൻ അടുത്തു കിടന്ന
പ്ലാവിന്റെ വേര് ഭാഗത്തിന്റെ
അവശിഷ്ടത്തില്‍ കൊത്തിയും
ചീകിയുമിരുന്നപ്പോൾ ഒരു
രൂപം ഉരുത്തിരിഞ്ഞ് വരുന്നതായി
കണ്ടു. ശില്പ്പം
പൂർണ്ണമായപ്പോൾ അതൊരു ഗണപതി
വിഗ്രഹമായിരുന്നു. ശിവനെ പ്രതിഷ്ഠിച്ച്
കഴിഞ്ഞ തന്ത്രികളോട് പെരുന്തച്ചൻ
പറഞ്ഞു “ ഈ ഗണപതിയെ
കൂടി പ്രതിഷ്ഠിക്കുക” തന്ത്രികൾ
വിസമ്മതിച്ചു. നിരാശനായ പെരുന്തച്ചൻ
ക്ഷേത്രത്തില്‍ നിന്നിറങ്ങി
കിഴക്കോട്ട് നടന്നു. മനവക
കിഴക്കേക്കര ശിവക്ഷേത്രത്തിലാണ്
ആ നടത്തം അവസാനിച്ചത്
. അവിടെ മേല്‍ ശാന്തി
ഉണ്ണിയപ്പം എന്ന നിവേദ്യം
തയ്യാറാക്കുന്ന തിരക്കിലായിരുന്നു.
പെരുന്തച്ചൻ ശാന്തിയോടായി ചോദിച്ചു.
തിരുമേനി, ഈ ഗണപതിയെക്കൂടി
ഇവിടെ ഇരുത്തിക്കൂടെ ? തിരുമേനി
സമ്മതിച്ചു . പെരുന്തച്ചൻ സ്ഥലം
നോക്കിക്കണ്ടു. കൊളളാം കൈലാസമാണ്
. ശിവനും കുടുംബവും . ഗണപതി
കൂടിയാകുമ്പോൾ പൂർണ്ണമാകും. പെരുന്തച്ചൻ
ഗണപതിയെ തെക്ക് കിഴക്കായി
പ്രതിഷ്ഠിച്ചു. പെരുന്തച്ചൻ പറഞ്ഞു.
തിരുമേനി, വൈശ്രവണന്റെ സദ്യക്ക്
പോകുന്നതിന് മുൻപുളള ഉണ്ണി
ഗണപതിയാണ്. നല്ല വിശപ്പുണ്ടാകും.
എന്താ നിവേദ്യം ? തിരുമേനി
പാഞ്ഞു. ഉണ്ണിയപ്പമായിക്കോട്ടെ
പെരുന്തച്ചൻ സമ്മതം മൂളി
. അദ്ദേഹം ആറേഴ് ഉണ്ണിയപ്പങ്ങൾ
കമ്പിയില്‍ കോർത്തു
ഒന്നിച്ച് ഒരു ഇലചീന്തില്‍ വച്ചു. പെരുന്തച്ചൻ
സ്വന്തം കൈ കൊണ്ട്
ഹൃദയ പൂർവ്വം ഗണപതിക്ക്
ആദ്യ നിവേദ്യം അർപ്പിച്ചു
“കൂട്ടപ്പം.” കൊട്ടാരക്കര ഗണപതിക്ക്
ഇന്നും പ്രിയപ്പെട്ട നിവേദ്യം
കൂട്ടപ്പമാണ്. അമ്പലപ്പുഴ പാല്പ്പായസം പോലെ,
ശബരിമല അരവണ പോലെ,
തിരുപ്പതിയിലെ ലഡു പോലെയും
പ്രശസ്തമാണ് കൊട്ടാരക്കര ഗണപതിയുടെ
ഉണ്ണിയപ്പം.
പതിനേഴാം നൂറ്റാണ്ടിലാണ്
കഥകളികലാ പ്രസ്ഥാനം രൂപം
കൊണ്ടത്. കഥകളിയുടെ ഉല്പത്തിയുടെ പിന്നിലും
ഐതിഹ്യം ഉണ്ട്. കോഴിക്കോട്
മാനവേദ സാമൂതിരി രൂപം
നല്കിയ
കൃഷ്ണനാട്ടത്തെപ്പറ്റി കേട്ടറിഞ്ഞ
കൊട്ടാരക്കര തമ്പുരാൻ , ഒരടിയന്തിരം
പ്രമാണിച്ച് കൃഷ്ണനാട്ടക്കാരെ
അയച്ചു തരണമെന്ന് അപേക്ഷിച്ചു.
കൃഷ്ണനാട്ടം കണ്ടു രസിക്കാനും
ആസ്വദിക്കാനും തക്ക കലാബോധം
തെക്കൻദിക്കിലുളളവർക്കുണ്ടോ എന്ന
പരിഹാസത്തോടെ തമ്പുരാന്റെ അപേക്ഷ
നിരസിച്ചു. അഭിമാന ക്ഷതമേറ്റ
തമ്പുരാൻ കൃഷ്ണനാട്ടത്തിന്
പകരം രാമനാട്ടം നിർമ്മിച്ച്
അവതരിപ്പിച്ചുകൊണ്ട് മറുപടി
നല്കി
. ഈ രാമനാട്ടമാണ് പില്ക്കാലത്ത് കഥകളിയായി
മാറിയത്. കേരളത്തിന്റെ പേരും
പെരുമയും ലോകത്തിന്റെ നാനാ
ഭാഗങ്ങളിലും എത്തിച്ച കലാരൂപമാണ്
കഥകളി.കഥകളിയുടെ പിതാവ്
കൊട്ടാരക്കര തമ്പുരാനാണന്നതിൽ
നമുക്കേവർക്കും അഭിമാനിക്കാം.
കൊട്ടാരക്കര മത
സൗഹാർദ്ദതയുടെ കേന്ദ്രമാണ്. വിവിധ
മതവിഭാഗങ്ങൾ ഒരുമയോടെ കഴിയുന്ന
സ്ഥലമാണ് കൊട്ടാരക്കര. കൊട്ടാരക്കരയുടെ
ഭരണ സാരഥ്യം വഹിച്ചിരുന്ന
ഇളയിടത്തു സ്വരൂപത്തിലെ നാടുവാഴിയും
ഇതര മതസ്ഥരോട് ഉദാരമായ
സമീപനമാണ് പുലർത്തിയിരുന്നത്.
പള്ളികൾ സ്ഥാപിക്കാൻ രാജാവ്
സഹായങ്ങൾ നൽകുകയും ചെയ്തു.
ഇളയിടത്തു സ്വരൂപത്തിലെ ഉയർന്ന
ഉയർന്ന ഉദ്ദ്യോഗങ്ങൾ പലതിലും
ക്രിസ്ത്യാണികളെ നിയമിക്കാനുള്ള വിശാലതയും
ആ രാജ്യസ്ഥാനം കാട്ടുകയുണ്ടായി.
കൊട്ടാരത്തിലെ മാനേജർ പദവി
ഒരു ക്രിസ്ത്യാനി പ്രമുഖന്
നൽകുന്നത് വരെ ആ
വിശാലത ചെന്നു നിന്നമാനേജർ
പദവി ദീർഘ കാലം
വഹിച്ചിരുന്നത് കുറവിലങ്ങാട്ടുകാരൻ
മാത്തനായിരുന്നു. നൂറ്റാണ്ടുകൾക്ക്
അപ്പുറത്ത് നിന്നും ഉടലെടുത്ത
ഈ മതസഹാർദ്ധതയുടെ സന്ദേശം
ഏറ്റെടുത്തുകൊണ്ട് ഇവിടുത്തെ ഹൈന്ദവനും
ക്രിസ്ത്യാനിയും മുസൽമാനും ഇന്നും
ഒരുമയോടെ കഴിയുന്നു എന്നതാണ്
ഈ നാടിന്റെ സുകൃതം
പ്രൊഫ്. ജോൺ
കുരാക്കാർ
No comments:
Post a Comment