ഇന്നത്തെ ശിശുക്കളാണു
നാളത്തെ വയോജനങ്ങൾ
ഇന്നത്തെ ശിശുക്കളാണു
നാളത്തെ വയോജനങ്ങൾ എന്ന്
എല്ലാവരും മനസിലാക്കണം.രണ്ടാം
ശൈശവത്തിൽ എത്തിനിൽക്കുന്ന വയോജനങ്ങളോടുള്ള
സമീപനത്തിൽ മാറ്റം അനിവാര്യമാണ്.
വയോജനങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ
10 – 15 വര്‍ഷത്തിനിടയില്‍ ക്രമാതീതമായ വര്ദ്ധനവാണ് കാണപ്പെടുന്നത്.
കേരളത്തിന്റെ
ജനസംഖ്യയുടെ ഏതാണ്ട് 12.6% ആണ്
വയോജനങ്ങളുടെ എണ്ണമെന്ന് കണക്കാക്കപ്പെടുന്നു.
ഈ എണ്ണം പ്രതിവര്ഷം 2.3% മായി
വര്ദ്ധിച്ചു
വരികയാണ്. മാതാപിതാക്കളുടെയും
മുതിര്ന്ന
പൗരന്മാരുടെയും
ക്ഷേമവും സംരക്ഷണവും സംബന്ധിച്ച
നിയമം നിലവില്‍ വന്നത്
2007 ലാണ്.വയോജന സംരക്ഷണ
നിയമം സംബന്ധിച്ച് അവരെ
ബോധവല്ക്കരിക്കുന്നതിനും
അത് വഴി വയോജനങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം
ഉണ്ടാക്കിയെടുക്കുന്ന തിനും
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിയണം.വയോജനങ്ങളോടുള്ള
സമീപനത്തിൽ മാറ്റം വേണ്ടതല്ലേ?കേരളത്തിനു
പ്രായമേറുകയാണ്. 2036 ആകുമ്പോൾ ദക്ഷിണേന്ത്യൻ
സംസ്ഥാനങ്ങളിൽ അഞ്ചുപേരിൽ ഒരാൾ
60 വയസ്സിനു മുകളിലുള്ളവരായിരിക്കുമെന്നു
വ്യക്തമാക്കി, ഐക്യരാഷ്ട്രസംഘടന
പോപ്പുലേഷൻ ഫണ്ടിന്റെ റിപ്പോർട്ട്
ഈയിടെ പുറത്തുവന്നിരുന്നു.
കേരളത്തിൽ മുതിർന്നവരുടെ ജനസംഖ്യ
22.8 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്.
ഈ സാഹചര്യം അഭിമുഖീകരിക്കാൻ
കേരളം സജ്ജമാണോ എന്ന്
ചിന്തിക്കണം? വയോജനസൗഹൃദമാണോ നമ്മുടെ
സംസ്ഥാനം? അരക്ഷിതരായ മുതിർന്ന
പൗരന്മാർക്കുവേണ്ട പരിരക്ഷയും പരിഗണനയും
നൽകുന്നതിൽ കേരളം എത്രത്തോളം
ശ്രദ്ധിക്കുന്നുണ്ടെന്ന ആത്മപരിശോധന
നടത്തുന്നത് നല്ലതാണ്.വയസ്സ്
ആഘോഷിച്ച് മൂലയ്ക്കിരുത്തേണ്ടവരല്ല
മുതിർന്നവർ.
ജീവിതപരിചയം കൊണ്ടും
അനുഭവസമ്പന്നത കൊണ്ടും പക്വത
നേടിയ അവരെ ജീവിതത്തിൽ
സജീവമായി പങ്കെടുക്കാനാണ് അനുവദിക്കേണ്ടത്.
വാർധക്യത്തെപ്പറ്റിയുള്ള പരാജയബോധം
നിറഞ്ഞ പരമ്പരാഗതചിന്തയിൽനിന്നു
പുറത്തുകടക്കാൻ അവർ തന്നെ
ശ്രമിക്കുകയും വേണം.
കേരളത്തെ എങ്ങനെ
കൂടുതൽ വയോജനസൗഹൃദമാക്കാമെന്ന്
അടിയന്തരമായി സമൂഹം ചിന്തിക്കണം.
മുതിർന്ന പൗരന്മാർക്ക് ആശുപത്രികളിലും
പൊതുസ്ഥലങ്ങളിലും സർക്കാർ ഓഫിസുകളിലും
മുൻഗണനയും സൗകര്യവും ഏർപ്പെടുത്തണമെന്നും
ആവശ്യമുയരുകയുണ്ടായി. വയോജനങ്ങളുടെ
ശാരീരിക, മാനസിക ആരോഗ്യം
സംരക്ഷിക്കുന്നതിന് ആവശ്യമായ
ചികിത്സ ഉറപ്പാക്കുകയും വേണം.
ട്രെയിൻ യാത്രയ്ക്ക് മുതിർന്ന
പൗരന്മാർക്കു നൽകിയിരുന്ന ഇളവു
പുനഃസ്ഥാപിക്കണമെന്നും ബസ്,
വിമാനയാത്രകളിലും പ്രത്യേക പരിഗണന
നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രായമായവർ സമൂഹത്തിനു
ഭാരമാണെന്ന കാഴ്ചപ്പാട് മാറണം.
വയോജനമന്ദിരങ്ങളും
ഡേകെയർ കേന്ദ്രങ്ങളും തുടങ്ങണമെന്നുമുള്ള
ആവശ്യങ്ങൾ സർക്കാർ ശ്രദ്ധിക്കേണ്ടതാണ്.കേരളം
എത്രയുംവേഗം വയോജന സൗഹൃദതലത്തിലേക്ക്
എത്തുകതന്നെ വേണം.ജീവിതസായന്തനത്തിൽ
ഒറ്റപ്പെട്ടുപോകുന്നവരിൽ ആത്മവിശ്വാസം
ഉറപ്പാക്കി, ആനന്ദഭരിതവും ശാന്തവുമായ
ജീവിതം സാധ്യമാക്കുന്നതിന്
സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്.
മുതിർന്ന പൗരന്മാർ നാടിന്റെ
വിലപ്പെട്ട സ്വത്താണെന്നു തിരിച്ചറിഞ്ഞുള്ള
കരുതലും സ്നേഹവുമാണ് അവർ
അർഹിക്കുന്നത്. ജീവിതസന്ധ്യയിലെത്തിയവർക്കു
ശാന്തിയും സുരക്ഷയും നൽകുന്നതോളം
വലിയ കടംവീട്ടലില്ലെന്നു
സമൂഹം മറക്കാൻ പാടില്ല.
പ്രൊഫ. ജോൺ
കുരാക്കാർ
No comments:
Post a Comment