Pages

Monday, September 4, 2023

സ്നേഹഭാവത്തിന്റെ സമൂർത്ത പ്രതീകമാണ് പ്രൊഫ. ജോൺ കുരാക്കാർ

                                      സ്നേഹഭാവത്തിന്റെ

സമൂർത്ത പ്രതീകമാണ് 

പ്രൊഫ. ജോൺ കുരാക്കാർഓരോ വ്യക്തിയുടെയും കാലാനുഗത വളർച്ചയ്ക്കും സമൂഹത്തിലെ വ്യാപരതയ്ക്കും അടിസ്ഥാന വൈ വിശിഷ്ടതയും രൂപം പ്രാപിക്കുന്നത് സഹജരോടുള്ള കളങ്കരഹിതമായ അടുപ്പവും സൗഹൃദവും സ്നേഹവും ക്കൊണ്ടാണ്. നിലയിൽ പരമമായ സ്നേഹത്തിന്റെ സഹകരണത്തിന്റെവിശ്വാസത്തിന്റെ സമൂർത്തമായ വ്യക്തിത്വ പ്രതീകമാണ്  പ്രൊഫ.ജോൺ കുരാക്കാർ.

അറിവ്, വിവേകം, പക്വത, വിജ്ഞാനംസർവ്വോപരി ആരോടും വിനീത വിധേയത്വത്തോടെ യുള്ള പെരുമാറ്റം ഇതെല്ലാം ജോൺ കുരാക്കാർ സാറിൽ കാണാവുന്ന വൈവിദ്ധ്യമായ സ്വഭാവസത് ഗുണങ്ങളാണ്. അക്ഷരങ്ങളേയും പ്രപഞ്ച ശാസ്ത്ര ബോധത്തേയും ഇത്രയേറെ സ്നേഹിക്കുന്ന ആദരിക്കുന്ന ചുരുക്കം പേരിൽ ഒരാൾ.വിദ്വേഷ ഭാവങ്ങളുടെനിഴൽ പോലും വ്യക്തി ജീവിതത്തിൽ ഉണ്ടാകുന്നത് തീരെ ഇഷ്ടപ്പെടാത്ത മനുഷ്യസ്നേഹിയെന്നു പറയുന്നതിൽ അനൗച്യത്തിത ഇല്ല.

സപ്തതി ആഘോഷം ഒരു മനുഷ്യായുസിന്റെ ടേണിംഗ് പോയിന്റാണ്. സപ്തതി കഴിഞ്ഞു രണ്ടു മൂന്നു വയസ് പിന്നിട്ട ഞാനെന്നവ്യക്തിയുടെ ജീവിതാനുഭവങ്ങൾ

ഉറപ്പിക്കാം.. കാലം തെളിച്ച് തരുന്ന കർമ്മകാണ്ഡ

ങ്ങളിലൂടെയുള്ള യാത്ര എപ്പോഴും കർമ്മ പൂരിത മായിരിക്കും. കർമ്മം

ത്യാഗ നിർഭരമായ യാഗമാണ്. വിശ്വാസത്തിന്റെ ധർമ്മത്തിന്റെ സഹിഷ്ണതയുടെ പൂരിതമായ യാഗം. നശ്വരതയേക്കാൾഅനശ്വരതയുടെ ചക്രവാള സീമയാണ്.ഇവിടെ , ഉത്തുംഗമായ ശ്രേണിനമുക്കായ് അനുഗ്ര ഹാ വചസുകളായി ദൈവം കല്പിക്ക പ്പെടും. സമർപ്പണ മനോഭാവം ഉടലെടുക്കും. തുടർന്നു ജീവിതം പരിപോഷിക്കപ്പെടുംഇതാണ് പ്രൊഫ: ജോൺ കുരാക്കർ എന്ന വ്യക്തിത്വത്തെ ഞാൻ കാണുന്നത്.

പരീക്ഷണങ്ങൾ ഒന്നല്ല. നിരവധി. എല്ലാം അഗ്നിപരീക്ഷണ ങ്ങൾ . ഒന്നിൽ കൂടി മറ്റൊന്നിലേക്കുള്ള പരീക്ഷണങ്ങൾ മറികടക്കാനുള ജോൺ കുരാക്കാർ സാറിന്റെ മാനസാനിദ്ധ്യം ദൈവ സാനിദ്ധ്യത്തിന്റെ സാക്ഷിപത്രം. നേത്രങ്ങളിലൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർ മണികൾക്കപ്പുറം

ഹൃദയധമനികൾ തുടിക്കുന്നത് അകക്കണ്ണാൽ കണ്ടു സമാശ്വാസത്തിന്റെ ദീപ പ്രകാശത്താൽ ദൈവ സാനിദ്ധ്യം ഉറപ്പിക്കുകയായിരുന്നു.

ഇവിടെയാണ് ഒരു നല്ല മനസിന്റെ ധന്യത കാണപ്പെടുന്നത്.

അനേകമനേകം മനസുകളിൽ ഗുരുവായി , സ്നേഹിതനായി , സഹോദരനായി, വഴി കാട്ടിയായി ജീവിതം പകർന്നു നൽകിയ എന്റെ ആദരണിയനായ പ്രൊഫ. ജോൺ കുരാക്കാർ സാറിന്

ആയുരാരോ ഗ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

വിശുദ്ധ ബൈബിളി ലെ ഒരു ദൈവവാക്യം കൂടി സൂചിപ്പിക്കട്ടെ!

"യാത്രയാകും നീ ഒരിക്കൽ

വന്നണയും എന്നരികിൽ

പ്രപഞ്ച നാഥന്റെയരികിൽ

എനിക്കായി കൊണ്ടു വരുന്നത് സ്വീകരിപ്പാൻ മാലാഖമാരോ  ടൊപ്പം ഇടയ പുത്രനും ഉണ്ടാകും"

നന്മകൾ വിതച്ചാൽ  കൊയ്യുന്നതും നൂറ് മേനി യോടെ നന്മകൾ.

ആശംസകളോടെ

പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്

                             ചെയർമാൻ NRI കൗൺസിൽ ഓഫ് ഇന്ത്യാ

No comments: