Pages

Monday, September 4, 2023

സുഹൃദ്ബന്ധങ്ങളെ ജീവവായുപോലെ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് പ്രൊഫ. ജോൺ കുരാക്കാർ.

 

സുഹൃദ്ബന്ധങ്ങളെ ജീവവായുപോലെ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്  പ്രൊഫ. ജോൺ കുരാക്കാർ.

സൗമ്യവും ദീപ്തവുമായ പെരുമാറ്റം.  ആചാരപരവും ആഭിജാത്യജനകവുമായ പ്രകൃതം ഇതാണ് പ്രൊഫ. ജോൺ കുരാക്കാർ സാറിന്റെ പ്രധാന സവിശേഷത. കൂടാതെ സൗഹൃദക്കൂട്ടായ്മകളുടെ നടുനായകത്വം.  ജീവകാരുണികനും വിദ്യാഭ്യാസവിചക്ഷണനും ഗ്രന്ഥകാരനും വിനയാന്വിതനും സുഹൃദ്ബന്ധങ്ങളെ ജീവവായുപോലെ കാത്തുസൂക്ഷിക്കുന്നയാളുമൊക്കെയാണ് പ്രൊഫ. ജോൺ കുരാക്കാർ സർ. എഴുപതുകളുടെ അവസാന കാലഘട്ടങ്ങളിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്.   അദ്ദേഹം കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയോസ് കോളേജിലും ഈയുള്ളവൻ ചെങ്ങമനാട് മാർ പിലെക്സിനോസ് മെമ്മോറിയൽ .റ്റി. യിലും ജോലി ചെയ്യുകയായിരുന്നു. കോളേജിൽവച്ച്  വച്ച് നടന്ന നിരവധി മീറ്റിംഗുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. സാമുഹ്യപ്രവർത്തകനും പ്രബന്ധകാരനുമൊക്കെയായി പത്രത്താളുകളിൽ കുരാക്കാർ സാർ നിറഞ്ഞുനിന്നിരുന്നു.

തിളക്കമുള്ള ജീവിതചര്യകളായിരുന്നു അദ്ദേഹത്തിന്റെത്. പരസ്പരവിശ്വാസത്തിലധിഷ്ഠിതമായിരുന്നു അദ്ദേഹത്തിൻ്റെ പ്രവൃത്തികൾ.  നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ എക്കാലത്തും  കുരാക്കാർ സാർ ശ്രദ്ധിച്ചിരുന്നു. ഒരു ഉന്നത കുടുംബത്തിലെ അംഗമാണ്  കുരാക്കാർ  സാർ. ഏതാണ്ട് നാനൂറോളം വീടുകൾ  ഉൾപ്പെട്ടതാണ് പ്രസിദ്ധമായ കുരാക്കാരൻകുടുംബം.  ജോൺ സറിന് 7 സഹോദരന്മാരുണ്ട്.  അതിൽ ശ്രീ. ജേക്കബ് കുരാക്കാർ ശ്രീ. ബോബി കുരാക്കാർ കൂടാതെ അദ്ദേഹത്തിൻ്റെ മറ്റ് അനുജന്മാരും ഞാനുമായി പരിചയക്കാരാണ്.   അതുപോലെ വൈസ്മെൻ ഇൻറർനാഷണലിൻ്റെ മുൻ ലഫ്റ്റനൻ്റ് റീജിയനൽ ഡയറക്ടറും ജോൺ  കുരാക്കാർ സാറിൻറെ കസിൻ ബ്രദറുമായ ശ്രീ. ജേക്കബ് മാത്യു കുരാക്കാരനും  ഞാനുമായി ഏറെ അടുപ്പമുണ്ട്.  മുൻമന്ത്രി  R. ബാലകൃഷ്ണപിള്ള സറുമായി 1980 നിയമസഭാസാമാജികതെരഞ്ഞെടുപ്പിൽ മത്സരിച്ച അഡ്വ. തോമസ് കുരാക്കാരൻ കുടുംബാംഗമാണ്.  വൈദ്യരംഗത്ത് കേരളത്തിൽ അറിയപ്പെട്ടിരുന്ന പുനലൂർ ജയഭാരതം വൈദ്യശാലയുടെ സ്ഥാപകനും മുൻ പുനലൂർ മുനിസിപ്പൽ ചെയർമാനുമായിരുന്ന പി തോമസ് വൈദ്യർ കുരാക്കാരൻ കുടുംബക്കാരനാണ്.  വൈദ്യരുടെ മക്കളായ വൃന്ദാവനം സ്റ്റാർ ഹോട്ടലുടമ Er. P. T മോഹൻ ബാബുവും ഭാരത് നഴ്സിംഗ് ഹോം ഉടമയുമായും മറ്റുമായി ഞാൻ വളരെ അടുപ്പത്തിലുമാണ്. വൈദ്യരുടെ ജ്യേഷ്ഠൻ്റെ മക്കളായ  ഭാരത് ട്രേഡിംഗ് കമ്പനിയുടമ ശ്രീ. പി ജി ചാക്കോയും കുളത്തൂപ്പുഴയിലെ ഭാരത് നഴ്സിംഗ് ഹോം ഉടമ ഡോ. രാജൻ  പ്രസാദും ഏറെ നാളായി എൻ്റെ പരിചയക്കാരാണ്.  കോവിഡ് കാരണം അകാലത്തിൽ പൊലിഞ്ഞുപോയതും കുരാക്കാരൻ കുടുംബക്കാരനുമായിരുന്ന പ്രിയ സഹപ്രവർത്തകൻ കളീക്കൽ സാബു എനിക്ക്    എക്കാലവും വിങ്ങുന്ന ഓർമ്മയാണ്. അതുപോലെ കരിക്കത്തിൽ എസ്സാർ പമ്പുടമ പിണറുവിളയിൽ ശ്രീ. രാജൻ ബാബുവും ഇതേ കുടുംബക്കാരനും പ്രിയപ്പെട്ടയാളുമാണ്.

ഇങ്ങനെ പ്രൊഫ. ജോൺ  കുരാക്കാർ സറിൻ്റെ കുടുംബമായകുരാക്കാരൻകുടുംബാംഗങ്ങളുമായി ഞാൻ വളരെ നല്ല സ്നേഹബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നു.എന്നോടൊപ്പം താമസിച്ച് 107-ാം വയസ്സിലേക്ക് കുതിക്കുന്ന അച്ഛൻ ശ്രീ M. R. പരമേശ്വരനെ പിന്തുടർന്ന് ആയുരാരോഗ്യത്തിൽ വിജയശ്രീലാളിതനാവാൻ സപ്തതിവർഷത്തിൽ അങ്ങയ്ക്ക് എല്ലാവിധയാശംസകളും നേർന്നുകൊണ്ട്, സ്നേഹപൂർവ്വം.

എം.പി. വിശ്വനാഥൻ

No comments: