Pages

Sunday, August 13, 2023

കൂരാക്കാരൻ കുടുംബത്തിന്റെ വൈദീക പാരമ്പര്യവും കുടുംബാഗങ്ങൾ സ്ഥാപിച്ച പള്ളികളും. പ്രൊഫ്. ജോൺ കുരാക്കാർ

 

കൂരാക്കാരൻ കുടുംബത്തിന്റെ

വൈദീക പാരമ്പര്യവും കുടുംബാഗങ്ങൾ സ്ഥാപിച്ച പള്ളികളും.

പ്രൊഫ്. ജോൺ കുരാക്കാർ



 

കുറവിലങ്ങാട്  ശങ്കുരിക്കൽ വലിയ വീടിന്  1705 ഉണ്ടായ ഒരു പ്രധാന ശാഖയാണ് കൊട്ടാരക്കര കൂരാക്കാരൻ വലിയവീട്. കുടുംബസ്ഥാപകനായ കുറവിലങ്ങാട്  ശങ്കുരിക്കൽ  വലിയ വീട്ടിലെ ശ്രി. മാത്തന് കൊട്ടാരക്കര രാജാവ് നൽകിയ സ്ഥാനപേരാണ് "കൂരാക്കാരൻ " എന്ന് ചരിത്രം രേഖപെടുത്തിയിരിക്കുന്നു. "കൂരാക്കാരൻ " എന്ന സ്ഥാനനാമം തലമുറകളായി  പേരിനോടൊപ്പവും വീട്ടുപേരായും ഉപയോഗിച്ച് വരുന്നു. തലമുറകളിലൂടെ കൈമാറി വന്ന ഒരു ഉന്നതമായ പൈതൃകം കുടുംബത്തിനുണ്ട്.

കുടുംബത്തിലെ പൂർവികരായ  വൈദീകർ  ജീവിത വിശുദ്ധിയുടെയും മതസഹിഷ്ണതയുടെയും മഹനീയ മാതൃകകളാണ് കാട്ടിയിട്ടുള്ളത്. പ്രക്ഷിത വേലയിൽ അതീവ താല്പര്യം ഉണ്ടായിരുന്ന തന്റെ സഹോദരൻ ചാണ്ടപിള്ള  കാത്തനാരോടൊപ്പമാണ് ശ്രി മാത്തൻ കൊട്ടാരക്കരയിൽ എത്തിയത്. കുറവില്ലങ്ങട്ടെ ആദ്യാത്മീക പാരമ്പര്യം ഉള്ള ഇവർ കൊട്ടാരക്കരയിൽ ഒരു പള്ളി സ്ഥാപിക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയും അന്ന് കൊട്ടാരക്കരയിൽ ഉണ്ടായിരുന്ന നസ്രാണി പ്രമുഖരോടൊത്തു പരിശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി കൊട്ടാരക്കര രാജാവിന്റെ സഹായത്തോടെ കൊട്ടാരക്കരയിൽ പള്ളിയുണ്ടായി. ചരിത്രമുറങ്ങുന്ന പള്ളി ഇന്ന് മാർതോമ്മസഭയുടെതാണ്.

(പള്ളിയുടെ ഫോട്ടോ )

 

നാലാം തലമുറയിലെ വലിയവീട്ടിലെ ചാണ്ട പിള്ള കാത്തനാർ കേരളത്തിനകത്തും പുറത്തും അറിയപ്പെട്ടിരുന്ന വൈദീകനായിരുന്നു "സഞ്ചാരി അച്ചൻ " എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.എളിയവരെ സ്നേഹിക്കുന്ന പുരോഹിതൻ എന്ന പേരിൽ പ്രസിദ്ധനായിരുന്നു

മൂലകുടുംബമായ കുറവിലങ്ങാട് വലിയ വീടുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയിരുന്നു. കുറവിലങ്ങാട് മർത്ത മറിയം പള്ളിയിലെ എല്ലാ പ്രധാന സന്ദർഭങ്ങളിലും ക്ഷണിക്കപെട്ട വ്യക്തിയായി ചാണ്ട പിള്ള കാത്തനാർ പങ്കെടുക്കുമായിരുന്നു. കൊട്ടാരക്കര വലിയവീടും കുറവില്ലങ്ങാട് വലിയവീടും തമ്മിലുള്ള ബന്ധം നഷ്ടപ്പെടാതെ നിലനിർത്താൻ അദ്ദേഹം പരിശ്രമിച്ചിരുന്നു.1902 ലാണ് അദ്ദേഹം അന്തരിച്ചത്.

അഞ്ചാം തലമുറയിൽ പടിഞ്ഞാറെവീട്ടിലെ  ചാണ്ട പിള്ള കാത്തനാർ മതപണ്ഡിതമായിരുന്നു. കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.1903 സ്ഥാപിതമായ

കുറ്റിയിൽ ഭാഗം ഓർത്തഡോൿസ്പള്ളിയിലാണ് അദ്ദേഹം അന്ത്യാവിശ്രമം കൊള്ളുന്നത്. കൊച്ചുവീട്ടിൽ ചാണ്ട പിള്ളയും പിതൃസഹോദരൻ ചാണ്ട. പിള്ള കത്തനാരുടെ പുത്രൻ ചോനാച്ചനും കൂടി കുടുംബ സ്വത്തായ കുറ്റിയിൽ ഭാഗം പുരയിടത്തിൽ സ്ഥാപിച്ച പള്ളിയാണ് കുറ്റിയിൽ ഭാഗം പള്ളി.

(പള്ളിയുടെ ഫോട്ടോ )

കുടുംബ വഴക്കിനെ തുടർന്ന് 35 വർഷം പൂട്ടിക്കിടന്നു.   സമയത്താണ് ഐപള്ളൂർ ശാലേം  സെന്റ് ജോർജ് ഓർത്തഡോൿസ്പള്ളി, ഉളിയനാട് പള്ളി, പടിഞ്ഞാറത്തെരുവ് പള്ളി, കരിക്കം പള്ളി തുടങ്ങിയവ സ്ഥാപിതമായത്.

ഏഴാം തലമുറയിലെ പടിഞ്ഞാറേവീട്ടിൽ കൂരാക്കാരൻ കൊച്ചുമാത്തൻ ഗീവർഗ്ഗീസ്, ചീക്കൽ കൊച്ചുതൊമ്മൻ ഉമ്മൻ, കവിളയിൽ കോശി എന്നിവരുടെ നേതൃത്വത്തിൽ 1937   ഐപ്പള്ളൂ ശാലേം.

സെന്റ് ജോർജ് ഓർത്തഡോൿസ്പള്ളി സ്ഥാപിച്ചു. പടിഞ്ഞാറേവീട്ടിൽ കൊച്ചുമാത്തൻ  ചാണ്ടപിള്ള ഐപ്പള്ളൂർ കുരിശടിക്ക് ആവശ്യമായ സ്ഥലം സ്റ്റേറ്റ് ഹൈവേ യുടെ ഭാഗത്ത്  ദാനമായി നൽകി.

(ഐപ്പള്ളൂർ പള്ളി, കുരിശ്ശടി ഫോട്ടോ )

കുറ്റിയിൽ ഭാഗം പള്ളി പൂട്ടിയതിനെ തുടർന്ന്  ചെക്കലിഴികത്ത്  ശാലേം വീട്ടിൽ ചാക്കോ സാർ ഉളിയനാട് Bethel orthodox പള്ളിക്കുവേണ്ടി 40 സെന്റ് പുരയിടം ദാനമായി നൽകുകയും പള്ളി സ്ഥാപിക്കുകയും ചെയ്തു.

( ഉളിയനാട് പള്ളി ഫോട്ടോ

 

ആറാം തലമുറയിലെ ഫാദർ അലക്സാണ്ടർ കോർ എപ്പിസ്കോപ്പാ (വലിയവീട്ടിലച്ചൻ )മലങ്കര കാത്തോലിക്ക സമുദായത്തിലെ പ്രമുഖരായ വൈദീകരിൽ ഒരാളായിരുന്നു. ഓർത്തഡോൿസ്സഭയിലെ വൈദീകനായിരുന്ന അദ്ദേഹം മലങ്കര കത്തോലിക്കാ സഭയിലേക്ക് മാറുകയായിരുന്നു. നിരവധി സ്ഥാനമാനങ്ങളും ബഹുമതികളും  ലഭിച്ചിട്ടുണ്ട്. വലിയ വീട്ടിലച്ചന്റെ പരിശ്രമഫലമായി മലങ്കര കാത്തോലിക്ക സമുദായത്തിന് 50 പരം പള്ളികൾ ഉണ്ടായി. കരിക്കം മർത്ത മറിയം പള്ളി  അച്ചൻ സ്ഥാപിച്ചത് തന്റെ സ്വന്തം പുരയിടത്തിലാണ്.

(കരിക്കം മാർത്ത മറിയം പള്ളിഫോട്ടോ.

മുഖത്തല സെന്റ് ജൂഡ് ഹൈസ്കൂൾ സ്ഥാപിക്കാൻ പ്രധാന പങ്ക് വഹിച്ചത് വലിയവീട്ടിലച്ചനാണ്. അഞ്ചൽ സെന്റ് ജോൺസ് കോളേജും ആശുപത്രിയും  സ്ഥാപിക്കാൻ സ്ഥലം വാങ്ങിയതും അവ സ്ഥാപിച്ചവരിൽ പ്രമുഖനും വലിയവീട്ടിലച്ചനായിരുന്നു. വലിയവീട്ടിലച്ചനെ മലങ്കര കാത്തോലിക്കാർക്കും കിഴക്കെതെരുവിനും ഒരിക്കലും മറക്കാ.നാവില്ല.

(ഫോട്ടോ. കിഴക്കെത്തെരുവ്

കാത്തോലിക്ക പള്ളി

കിഴക്കേ തെരുവിൽ കാത്തോലിക്കാ പള്ളി ഉണ്ടാകുന്നതിനുവേണ്ടി 1705

കൂരാക്കാരൻ വലിയവീട്ടിൽ ശ്രി. മാത്തൻ സ്ഥാപിച്ച ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കുടുംബത്തിന്റെ തറവാടായ വലിയവീട് മലങ്കര കാത്തോലിക്ക സമുദായത്തിന് എഴുതി കൊടുത്ത ശേഷം 1962 വലിയവീട്ടിലച്ചൻ കരവാളൂർ വലിയവീട്ടിൽ താമസമാക്കി.1986 നവംബർ 15 ന് വലിയവീട്ടിലച്ചൻ  അന്തരിച്ചു.ശവസംസ്കാരം കിഴക്കെത്തെരുവ് വലിയവീട്ടിൽ കുടുംബ വക കുറ്റിയിൽ ഭാഗം സെമിത്തേരിയിൽ  സാംസ്ക്കരിച്ചു.

ഏഴാം തലമുറയിലെ അറപ്പുരയിൽ കൂരാക്കാരൻ ചാക്കൊച്ചന്റെ രണ്ടാമത്തെ പുത്രൻ റവ. . സി കുര്യൻ മാർതോമ്മ സഭയിലെ പ്രമുഖനായ ഒരു വൈദീകനായിരുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തും വിവിധ ഇടവകകളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള വെരി റവ . സി കുര്യൻ മാർത്തോമാ സഭാ സെക്രട്ടറി, വികാരി ജനറൽ, എന്നീ ഉന്നത പദവികൾ വഹിക്കുകയും പല വികസൻപരിപാടികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. കൂരാക്കാരൻ കമ്മ്യൂണിറ്റി ഹാളിന്റെ ക്യൂദാശ 2017 ഓഗസ്റ്റ് 15 ന് നിർവഹിച്ചത്  . സി കുര്യൻ അച്ചനായിരുന്നു 2018 അദ്ദേഹം അന്തരിച്ചു

വൈദീക ശ്രേഷ്ടരാൽ അനുഗ്രഹീതമാണ് ഇന്നും കുടുംബം കൊട്ടാരക്കര പുത്തൻവീട്ടിൽ (നീലാവിളപുത്തൻവീട് ) കൂരാക്കാരൻ ശ്രി. കെ. ജോണിന്റെ യും ശ്രീമതി ചിന്നമ്മ ജോണിന്റെയും സീമന്ത പുത്രൻ റവ ഫാദർ വർഗ്ഗീസ് ജോൺ ഓർത്തഡോൿസ്സഭയിലെ ചെന്നൈ ഭദ്രാസനത്തിലെ ഒരു പ്രമുഖ വൈദീകനാണ്. അച്ചന്റെ മാതാവ് ശ്രീമതി ചിന്നമ്മ ജോൺ കൂരാക്കാരൻ വിമൻസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. ആതുരസേവന രംഗത്ത് പ്രശംസനീയമായി പ്രവർത്തിക്കുന്ന ശ്രീമതി ചിന്നമ്മ ജോൺ ഇതിനകം ഗാന്ധിഭവൻ  പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അഗതി മന്ദിരങ്ങളിൽ 3500ലധികം വരുന്ന അശരണർ അമ്മച്ചിക്ക് മക്കളെപ്പോലെയാണ്. പത്തനാപുരം ഗാന്ധിഭവൻ, വിളക്കുടി സ്ബെഹതീരം, കലയപുരം സങ്കേതം, സ്നേഹ ഭവൻ, ആശ്രയ തുടങ്ങിയ നിരവധി കേന്ദ്രങ്ങളിൽ ശ്രീമതി ചിന്നമ്മ ജോൺ സഹായവുമായി ആഴ്ച്ചതോറും പോകാറുണ്ട്. കേരളത്തിന്റെ മദർ തെരസാ എന്നറിയപ്പെടുന്ന അമ്മച്ചി നവതിയുടെ നിറവിലാണ്.

ചെങ്ങമനാട്  വലിയ വീട്ടിലെ എട്ടാം തലമുറയിലെ ശ്രി. കൂരാക്കാരൻ കോശിയുടെ  സീമന്തപുത്രൻ റവ ഫാദർ അലക്സാണ്ടർ മലങ്കര കാത്തോലിക്ക സഭയിലെ ഇന്ന് അറിയപ്പെടുന്ന ഒരു വൈദീകനാണ്. ഇപ്പോൾ സുൽത്താൻ ബേത്തെരി രൂപതയിലെ ഇടവകകളിൽ സേവനം അനുഷ്ടിക്കുന്നു.. മലങ്കര മാർതോമ്മ സഭയിലെ ഇന്ന് അറിയപ്പെടുന്ന ഒരു വൈദീകനാണ്. റവ ജോർജ് വർഗ്ഗീസ്. ഇദ്ദേഹം കൂരാക്കാരൻ അറപ്പുരയിൽ കുടുംബാഗമാണ്. കൂരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ  രക്ഷധികാരിയായിരുന്ന ശ്രി. . സി തോമസിന്റെ സഹോദര പുത്രനാണ് ജോർജ് വർഗ്ഗീസ് അച്ചൻ. കൊട്ടാരക്കരയിലെ സാംസ്കാരിക ആദ്ധ്യ ത്മീക മണ്ഡലങ്ങളിൽ തലമുറകളായി അതുല്യ സംഭാവനകൾ നൽകിവരുന്ന കുടുംബമാണ് കൂരാക്കാരൻ വലിയവീട്ടിൽ കുടുംബം.

_------------------------------------

No comments: