Pages

Thursday, August 24, 2023

അഭി. അന്തോണിയോസ് തിരുമേനി ഇനി തന്റെ ഗുരുവിന്റെ. സമീപം അന്തിയുറങ്ങും

 

അഭി. അന്തോണിയോസ്

തിരുമേനി ഇനി തന്റെ ഗുരുവിന്റെ. സമീപം അന്തിയുറങ്ങും



പുരാതന സുറിയാനി സഭയിലെ താപസ ശ്രേഷ്ഠനായിരുന്ന ഊജിപ്തിലെ വിശുദ്ധ അന്തോണിയോസ് പിതാവിനെപ്പോലെ  മലങ്കര ഓർത്തഡോക്സ് സഭയിലെ    താപസ പിതാവായിരുന്ന  ഇടയന് വിട.ആഡംബരങ്ങൾ ക്രൈസ്തവ ജീവിതത്തിനു ഭൂഷണമല്ല എന്നു പറയുന്ന മേല്പട്ടക്കാരും പുരോഹിതവർഗ്ഗവും  മാതൃകയാക്കേണ്ട ഒരു ജീവിതം അഭിവന്ദ്യ  അന്തോണിയോസ് തിരുമേനിയുടേതാണ്.പുനലൂരിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു വളർന്ന W.A .ചെറിയാൻ എന്ന യുവാവ് സ്വമേധയാ പരിത്യാഗത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു .

സയാഹ്നത്തിൽ ഭദ്രാസന ഭരണമെല്ലാം ഒഴിഞ്ഞു പ്രാർത്ഥനയ്ക്കും ധ്യാനത്തിനും മാത്രമായി ശിഷ്ടായുസ്സു് നീക്കി വച്ചപ്പോൾ അദ്ദേഹം അരമനയുടെ സുഖ ശീതളിമ ആഗ്രഹിച്ചതേയില്ല.  സ്വയമേവ ദയറായുടെ പരിമിതികളിലേക്കും പരുപരുപ്പിലേക്കും  ഇറങ്ങിപ്പോവുകയായിരുന്നു  .  മല്ലപ്പള്ളിക്കടുത്തു ആനിക്കാടുള്ള തന്റെ ദയറയ്ക്കും പേരു കൊടുത്തത് "മാർ അന്തോണിയോസ് ദയറാ" എന്നാണ്. ലാളിത്യത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ .വേഷത്തിൽ ലാളിത്യം. വില കൂടിയ വസ്ത്രംധരിച്ചിരുന്നില്ല. സ്വര്ണാഭരണങ്ങൾ  വേണ്ടെന്നു വച്ചു .രുദ്രാക്ഷ മാല മാത്രം  ധരിച്ചു . ഭക്ഷണത്തിൽ മിതത്വവും ലാളിത്യവും .കഞ്ഞിയും പയറും കഴിച്ചു ജീവിക്കാനായിരുന്നു കൂടുതൽ താല്പര്യം ..ഉപവാസം മൂലം ശരീരം ശോഷിച്ച നിലയിൽ ആയിരുന്നല്ലോ ... തിരുമേനിയുടെ ഭാഷയും വളരെ ലളിതമായിരുന്നു . സാധാരണ മനുഷ്യനും കുഞ്ഞുങ്ങൾക്കും അനായാസം മനസ്സിലാവുന്ന രീതിലായിരുന്നു പ്രസംഗം . വിശുദ്ധർമരിക്കുന്നില്ല എന്നതിനാൽ മാർ അന്തോണിയോസ് തിരുമേനിക്കും മരണമില്ല."എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും"(Daniel 12:3)"

പരിഭവങ്ങളില്ലാതെ ഔദ്യേഗിക ജീവിതവും സഭാസേവനവും ഒരാൾക്ക് എങ്ങനെ ഇത്ര കൃത്യതയോടെ നിർവ്വഹിക്കാൻകഴിയും എന്നതിന് ഉദാകരണമാണ് തിരുമേനി.ജീവിത വിശുദ്ധിയാൽ  ,ലളിത ജീവിതം നയിച്ച് സഭയ്ക്കും സമൂഹത്തിനും എന്നും മാതൃകയായിരുന്ന സ്വന്തമായി പാസ്പോർട്ട് ഇല്ലാത്ത ,ഒരിക്കൽപ്പോലും വിദേശയാത്ര പോകാത്ത തിരുമേനി എന്നും സഭയിലും സമൂഹത്തിലും ഒരു വ്യത്യസ്തനായിരുന്നു പ്രിയപ്പെട്ട സഖറിയ മാർ അന്തോണിയോസ് തിരുമേനിക്ക് ആദരാജ്ഞലികൾ..

പ്രൊഫ. ജോൺ കുരാക്കാർ

No comments: