Pages

Wednesday, August 9, 2023

പ്രൊഫ. ജോൺ കുരാക്കാർ സാർ എന്റെ ഗുരു നാഥൻ, എന്റെ വഴി കാട്ടി.

 

പ്രൊഫ. ജോൺ കുരാക്കാർ സാർ എന്റെ ഗുരു നാഥൻ, എന്റെ വഴി കാട്ടി.



പ്രൊഫ. ജോൺ കുരാക്കാർ സാർ എന്റെ ഗുരു നാഥനും എന്റെ വഴി കാട്ടിയുമാണ്.കൊട്ടാരക്കര കോളേജിൽ ഏതാണ്ട് 4 വർഷക്കാലത്തോളം എൻ്റെ മലയാളം അധ്യാപകനായ ശ്രീ. കുരാക്കാർ സാറിനെ കുറിച്ച്, വെറും ഒരു ശിഷ്യനായ എൻ്റെ വാക്കുകൾക്കും അപ്പുറമാണ് സാർ ഇന്ന് കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്.ഞാൻ സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്ന ഓരോ വാക്കിനും എൻ്റെ ഗുരുനാഥൻ്റെ കയ്യൊപ്പുകൾ ഉണ്ടാകും. അദ്ദേഹത്തിൻ്റെ ഗുഡ് മോണിംഗ് ഡോക്ടർ എന്ന ആത്മകഥ, ഇന്ന് സമൂഹത്തിൽ രോഗാതുരരായി കഴിയുന്ന ഓരോ വ്യക്തികൾക്കും ഒരു പുതിയ ജീവിതത്തിലേക്ക് പടവുകൾ ചവിട്ടി കയറാനുള്ള പ്രചോദനമാണെന്നുള്ള കാര്യത്തിൽ തർക്കിവിതർക്കങ്ങൾ ഇല്ല. തന്നെ കീഴ്പ്പെടുത്തിയ അനാരോഗ്യത്തേ, തൻ്റെ മനസ്സും ശരീരവും കൊണ്ട് നേടിയ ആത്മവിശ്വാസത്തിലൂടെ ദൂരെ നിർത്താൻ കാട്ടിയ ചേതനയെ അദ്ദേഹം തൻ്റെ ഗ്രന്ഥത്തിലൂടെ മറ്റുള്ളവർക്ക് പകർന്നു നൽകുന്നു. തീർച്ചയായും സാർ സമൂഹത്തിന് ഒരു പ്രചോദനമായി ഇനിയും നമ്മോടൊപ്പം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഒപ്പം സാറിന് എല്ലാവിധ ആയുരാരോഗ്യ സുഖ്യങ്ങളും നേരുന്നു

മെനു ജോൺ

(തെക്കേടത്ത് പാറ്റൂർ)

No comments: