Pages

Friday, August 4, 2023

യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ

 

യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ



യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ  ഒക്ടോബർ 24 ന് പുത്തൻ കുരിശ് പാത്രിയർക്കാ സെന്ററിൽ വച്ച് നടത്തുന്ന വിവരം അറിഞ്ഞു. അസോസിയേഷനിൽ എത്ര പള്ളികൾ പങ്കെടുക്കും. പാത്രിയാർക്കീസിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള കേരളത്തിന്പുറത്തുള്ള പള്ളികൾ ഇതിൽ ഉൾപ്പെടുമോ? മലങ്കര ഓർത്തഡോൿസ്സഭയുടെ ഉടമസ്ഥതയിൽ ഉള്ളതും, സുപ്രീം കോടതി പരിശോധിച്ച് ശരിവച്ചതും, വിധിയോടൊപ്പം ചേർത്തിട്ടുള്ള ലിസ്റ്റ് അനുസരിച്ചുള്ള മണർകാട് ഉൾപ്പെടെയുള്ള 1664 പള്ളികൾ, മലങ്കര ഓർത്തഡോൿസ്സഭയുടേതാണ് എന്ന വസ്തുത വിസ്മരിക്കില്ല എന്ന് പ്രതീക്ഷിക്കാം.

കോടതി വിധി നിലനിൽക്കുകയാണ്, വിധി നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.

കോടതി വിധി മാറില്ല എന്ന് വിവരമുള്ള എല്ലാവർക്കും അറിയാം

"യാക്കോബായ" എന്നത്  ഓർത്തഡോൿസ്സഭയുടെ വിളി പേരാണ് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.  ഓരോ സഭകൾക്കും അവരവരുടെ ഉടമസ്ഥതയിലുള്ള പള്ളികളായിരിക്കുമല്ലോ അസോസിയേഷൻ അംഗങ്ങൾ.

യാക്കോബായ വിഭാഗത്തിലെ തന്നെ വിവരമുള്ളവർ പരസ്യമായി, "യാക്കോബായ എന്നൊരു സഭ ഇല്ല എന്നും, അതാണ് രാജ്യത്തിന്റെ നിയമം" എന്നും, പറയുമ്പോൾ പേരിലൊരു അസോസിയേഷൻ ശരിയോ? കോടതി പുറപ്പെടുവിച്ച വിധികൾക്കും നിരീക്ഷണങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാരിന് പോലും കഴിയില്ല, മാത്രമല്ല കോടതിയുടെ വിധി ഉടനടി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കേണ്ട കടമയും ഉണ്ട്".മലങ്കര സഭ ഒന്നേയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

എല്ലാവർക്കും കേരളത്തിൽ എന്തും ആകാമെന്ന് ഒരു തോന്നൽ ഉണ്ടായിട്ടുണ്ട്.

പൊഫ. ജോൺ കുരാക്കാർ

No comments: