Pages

Monday, August 7, 2023

ആധൂനിക യാക്കോബായകാരൻ വെറുതെ ദുഖിക്കുന്നു..

 

ആധൂനിക യാക്കോബായകാരൻ

വെറുതെ ദുഖിക്കുന്നു..



പാത്രിയാർക്കീസ് വിഭാഗത്തിനു അവരുടെ കൈവശം ഇരിക്കുന്ന  പള്ളി നിലനിർത്താൻ ആര് പിന്തുണ നൽകുന്നോ അവർക്ക് പിന്തുണ നൽകാൻ അവർ ആഗ്രഹിക്കുന്നു പോൾ. അതിൽ തെറ്റൊന്നുമില്ല. പക്ഷെ അവർ എങ്ങനെ സഹായിക്കും?  ആർക്കും സഹായിക്കാനാവില്ല. ഒരു യാക്കോബായക്കാരൻ  എഴുതുന്നു

" എന്റെ ഉള്ളിൽ ഒരു അഗ്നി പർവതം നീറി  പുകയുകയാണ്.... എനിക്ക് ഒരു സമാധാനം ആര് തരുന്നോ അവർക്കാണ് എന്റെ പിന്തുണ....ചിലപ്പോൾ ഇത് വായിക്കുന്നവന് തോന്നാം ഇയാൾക്ക് വട്ടാണെന്ന്"

പിണറായി സർക്കാരിനോട് ഒരു വാക്ക് പറയുന്നു...എന്നോടും എന്റെ സഭയോടും ഒരു മനസ്സലിവ് കാണിക്കണം "ഇത് ഒരു അപേക്ഷയോ യാചനയോ കരച്ചിലോ നിലവിളിയോ എന്തും ആയി കണ്ടോ, " വായിക്കുന്നവർക്ക് സങ്കടം തോന്നും. മലങ്കര സഭ ഒന്നേയുള്ളൂ എന്ന് കോടതി വിധിച്ചിരിക്കുകയാണ്. അത് മലങ്കര ഓർത്തഡോൿസ്സഭയാണ്. യാക്കോബായ എന്നത് ഓർത്തഡോൿസ്സഭയുടെ വിളിപ്പേര് മാത്രം. കഴിഞ്ഞ ഏതാനം തലമുറകളിൽ ഓർത്തഡോൿസ്വിരോധം നിഷ്കളങ്കരായ യാക്കോബായ  വിശ്വാസികളിൽ കുത്തി നിറയ്ക്കാൻ നേതൃത്വം ബോധപൂർവം ശ്രമിച്ചതാണ് ദുരന്തത്തിന് കാരണം. ഒരാളിന്റെ മെത്രാൻ മോഹം ഒരു വിഭാഗത്തെ. മുഴുവൻ കണ്ണീരിലാഴ്ത്തി. പള്ളി പൊളിച്ചു നിരത്തും എന്നു പറഞ്ഞ മെത്രാന്റെ പള്ളിയും ഓർത്തഡോൿസ്വിഭാഗത്തിന് മടക്കി കൊടുത്തു. ജനിച്ചു വീണ വിശ്വാസത്തിൽ ജീവിക്കാനും ഒടുവിൽ വിശ്വാസത്തിൽ തന്നെ മണ്ണിൽ അലിഞ്ഞു ചേരാനും ഉള്ള ഒരു മിനിമം ആഗ്രഹം മാത്രമേ ഞങ്ങൾആവശ്യപ്പെടുന്നുള്ളു എന്നവർ പറയുന്നു. ഏതായാലും വിശ്വാസത്തിൽ വ്യത്യാസമില്ലാത്തത്  മഹാഭാഗ്യം. 60 ലധികം പള്ളികളിൽ വിധി നടപ്പിലാക്കി കഴിഞ്ഞു. പുത്തൻ കുരിശ് പള്ളിയിലും വിധി നടപ്പിലാക്കി.ഇപ്പോൾ പുത്തൻകുരിശ് പള്ളിയിലെ സമാധാന അന്തരീക്ഷം തകർക്കുവാൻ ഗൂഢശ്രമം  നടക്കുകയാണ്. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ  ഒരു വിഭാഗം ആധുനിക യാക്കോബായക്കാർ സംഘം ചേർന്ന് പളളി സെമിത്തേരിയിൽ പ്രവേശിക്കുകയും സെമിത്തേരിയുടെ കവാടത്തിൽ സ്ഥാപിച്ച ഗേറ്റ് പൊളിച്ചു നീക്കി സംഘർഷം സൃഷ്ടിച്ചു.തുടർന്നുണ്ടായ   സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.അവരെ വടവുകോട് ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുത്തൻകുരിശ് പള്ളിയിൽ നിലവിലുള്ള സമാധാന അന്തരീക്ഷം തകർക്കുവാൻ യാക്കോബായ വിഭാഗം നടത്തുന്ന അക്രമങ്ങൾ ബഹുമാനപ്പെട്ട  കോടതികളോടുള്ള വെല്ലുവിളിയും കേരള ഗവൺമെൻറ് സെമിത്തേരി ഓർഡിനൻസിനോടുളള അവഗണനയാണ് എന്ന് ഇടവക വികാരി ഫാ. ജിത്തു മാത്യു ഐക്കരകുന്നത്ത് അറിയിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പി സ്ഥലം സന്ദർശിച്ച് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചു.

സഭ യോജിക്കുന്നതിൽ ഒരു ഒരു ചെറിയ വിഭാഗം പാത്രിയാർക്കീസ്കാർക്ക്  താല്പര്യമില്ല. വിധി കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാനാണ് അവർ ശ്രമിക്കുന്നത്.അനേകം നാശനഷ്ടങ്ങാണ് പാത്രിയർക്കീസ് വിധ്വംസ വിഭാഗം പുത്തൻകുരിശു പള്ളിയിലുംമറ്റ് ചില പള്ളികളിലും മുൻകാലങ്ങളിൽ ചെയ്തിട്ടുള്ളത്.മാമോദിസ തോട്ടി അടിച്ചു പൊട്ടിച്ചു കഷണങ്ങളകളാക്കി.പള്ളിയുടെ മുൻപിൽ ജെസിബി കൊണ്ട് മന്തി കിടങ്ങുകൾ ഉണ്ടാക്കുക.

തുടങ്ങി  പലതും ഇവർ ചെയ്തിട്ടുണ്ട്. സഭ യോജിച്ച് പോകണമെന്ന് പരിശുദ്ധ അന്ത്യോക്യാ പാത്രിയാർക്കീസ് പറഞ്ഞാലും കുറെ പേർ മാറി നിൽക്കും. എല്ലാം അധികാരമാണല്ലോ?

പ്രൊഫ. ജോൺ കുരാക്കാർ

No comments: