Pages

Thursday, August 24, 2023

അഭി സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി

 

അഭി സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി വിശുദ്ധിയും ലാളിത്യവും  മലങ്കര സഭക്ക് കാണിച്ചുകൊടുത്ത താപസശ്രേഷ്ഠൻ.



വിശുദ്ധിയും ലാളിത്യവും  മലങ്കര സഭക്ക് കാണിച്ചുകൊടുത്ത താപസശ്രേഷ്ഠനാണ് ഇന്ന് (2023 ഓഗസ്റ്റ് 20) കാലം ചെയ്ത അഭി സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി.കൊച്ചിയിലും കൊല്ലത്തും മൂന്ന് പതിറ്റാണ്ടിലേറെ ഭദ്രാസനാധിപൻ ആയിരുന്ന അഭി സഖറിയാസ് മാർ അന്തോണിയോസ് തിരുമേനി അജപാലന ജീവിതത്തിന്റെ ഏറ്റവും പരിശുദ്ധവും ലാളിത്യവും നിറഞ്ഞ മാതൃകയാണ്.മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാർ അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു.  വരുകയായിരുന്നു. കഴിഞ്ഞ 2022 നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്.

പുനലൂർ വാളക്കോട്സെന്റ് ജോർജ് ഇടവകയിലെ ആറ്റുമാലിൽ.   വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മഏബ്രഹാമിന്റെയും 6 മക്കളിൽ മൂത്ത മകനായ ഡബ്ല്യു..ചെറിയാൻ ആണ് സഖറിയാസ് മാർഅന്തോണിയോസ് ആയി മാറിയത്.1946 ജൂലൈ 19നു ജനനം. മുത്തച്ഛൻ ഡബ്ല്യു.സി.ചെറിയാനോടൊപ്പം തിരുവല്ല ആനപാമ്പാൽ എന്ന സ്ഥലത്തുനിന്നു പുനലൂരിലേക്കുകുടിയേറിയതാണു കുടുംബം.

തിരുവല്ലയിലെ വീട്ടുപേരാണ്ആറ്റുമാലിൽ വരമ്പത്ത്. അമ്മയുടെ കുടുംബം കൊട്ടാരക്കര പണ്ടകശാല ശാലയാണ്. പുനലൂരിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. 1962 എസ്എസ്എൽസി കഴിഞ്ഞു.1968 കൊല്ലംഫാത്തിമ മാതാ നാഷനൽ. കോളജിൽ നിന്നുധനതത്വശാസ്ത്രത്തിൽ ബിരുദം

നേടിയ ശേഷം കോട്ടയം പഴയസെമിനാരിയിൽ ദൈവശാസ്ത്ര.  പഠനം. മുൻ തലമുറകളിൽപുരോഹിതർ ഉണ്ടായിരുന്നതിനാൽ. ദൈവശാസ്ത്രം പഠിക്കണമെന്നതു കുട്ടിക്കാലം മുതലുള്ളആഗ്രഹമായിരുന്നു.

1974 ഫെബ്രുവരി 2നു.  പൗരോഹിത്യം സ്വീകരിച്ചു.പരിശുദ്ധ ബസേലിയോസ്മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ കൊല്ലം

ഭദാസനാധിപൻ ആയിരുന്നപ്പോൾഅദ്ദേഹത്തിന്റെ ശിഷ്യനായിപ്രവർത്തിച്ചു. പിന്നീട് കൊല്ലംകാദീശ, കുളത്തൂപ്പുഴ,നെടുമ്പായിക്കുളം എന്നിവിടങ്ങളിൽ

വികാരിയായി. 1991 ഏപ്രിൽ 30ന്എപ്പിസ്കോപ്പ് പദവിയിലേക്ക്.കൊച്ചി ഭദ്രാസനത്തിൽ 17വർഷത്തിലേറെ ഭരണച്ചുമതലവഹിച്ച ശേഷമാണു കൊല്ലത്തേക്കു.  സ്ഥലം മാറിയെത്തിയത്. തിരുമേനി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടില്ല.പാസ്പോർട്ട് പോലും ഇല്ല.നാട്ടിലോ മറുനാട്ടിലെ

സ്വീകരണങ്ങൾ ഏറ്റുവാങ്ങിയിട്ടില്ല. അത്യാവശ്യത്തിനു മാത്രം യാത്രകൾ. ഉപയോഗിച്ചിരുന്നത് സാധാരണ വാഹനം. ക്രൈസ്തവ സഭകളിലെ മറ്റ് തിരുമേനിമാർക്കും ഭരണ കർത്താക്കൾക്കും ഒത്തിരി കാര്യങ്ങൾ അന്തോണിയോസ്  തിരുമേനിയിൽ നിന്ന് പഠിക്കാനുണ്ട്. അമിത മോഹങ്ങൾ ഇല്ലാതെയും ലോകത്ത് ജീവിക്കാം എന്ന് കാട്ടിത്തന്ന സന്യാസി വര്യനാണ് തിരുമേനി.ഭക്തിയും വിശുദ്ധിയും സഹാനുഭൂതിയും ആത്മധൈര്യവും ചേർന്നിണങ്ങിയ ലാളിത്യത്തിന്റെ

അജപാലകനാണ്  തിരുമേനി.എപ്പോഴും നിറഞ്ഞ ചിരിയോടെ മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു. പരിശുദ്ധ മാത്യൂസ് ദ്വിതിയൻ ബാവ അന്നത്തെ കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മാർ കൂറിലോസ് തിരുമേനിയിൽ ആകൃഷ്ടനായി ദൈവത്തിൻറെ വഴി തിരഞ്ഞെടുത്തു.ദൈവത്തിൻറെ വിളി പൂർണ്ണമായി ഉൾക്കൊണ്ട് തൻറെ അജഗണങ്ങളെ പരിപാലിച്ചു. വിശ്രമ  ജീവിതത്തിനിടയിൽ സ്വർഗീയ സന്നിധിയിലേക്ക് പോയ സക്കറിയ മാർ അന്തോണിയോസ് തിരുമേനിപ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമേ.

പ്രൊഫ. ജോൺ കുരാക്കാർ

No comments: