Pages

Monday, August 21, 2023

പ്രകൃതിക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത്.

 

പ്രകൃതിക്ക് വേണ്ടി നമ്മൾ എന്താണ് ചെയ്യുന്നത്.



പരിസ്ഥിതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നാം ശ്രദ്ധിക്കാറുണ്ടോ?ലോകമാകെ കാലാവസ്ഥ മാറി കൊണ്ടിരിക്കുന്നു.ആരാണ്ഇതിന് ഉത്തരവാദി? നില തുടർന്നാൽ

"ഇനി വരുന്നൊരു തലമുറയ്ക്ക്

ഇവിടെ വാസം സാദ്ധ്യമോ "?

നമ്മുടെയൊക്കെ ആശങ്കകളുടെ പ്രതിഫലനമാണ് പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ വരികൾ.

ഓരോ മനുഷ്യനും ഉത്തരം തേടേണ്ട ചോദ്യമാണിത്. പ്രകൃതി മനുഷ്യന് വേണ്ടി മാത്രമാണ് എന്നു കരുതരുത്. പ്രകൃതി മനുഷ്യനു വേണ്ടി എന്തുചെയ്യും എന്നല്ല ചോദിക്കേണ്ടത്, മനുഷ്യൻ പ്രകൃതിക്കുവേണ്ടി എന്തുചെയ്യും എന്നാണ്.’’

ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഭൂമിക്കുവേണ്ടി തങ്ങളുടേതായ പ്രതിവിധി ഒരുക്കാൻ ശ്രമിച്ച, ശ്രമിക്കുന്ന പ്രകൃതി സ്നേഹികളെ  നമിക്കുന്നു.

2017 കൊളംബിയ യൂനിവേഴ്സിറ്റി

പുറത്തിറക്കിയഭൂമി അപകടത്തിൽഎന്ന ഗ്രന്ഥം (Earth at Risk, Claude Henry and Laurence Tubiana) ഭൂമി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പ്രകൃതി സാമ്പത്തിനെ മനുഷ്യൻ ധൂർത്തടിക്കുകയാണ്. ധൂർത്തിൽ  നിന്ന് മാറി നിൽക്കാൻ  മനുഷ്യരാശിക്കു കഴിയുമോ, അതോ, കടിഞ്ഞാണില്ലാത്ത പ്രവർത്തനങ്ങളിലൂടെ മനുഷ്യരാശി സ്വയം നാശത്തിലേക്ക് കൂപ്പുകുത്തുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം.

ഭൂമിയുടെ ഭാവി അപകടത്തിലാണെന്നറിഞ്ഞിട്ടും  മനുഷ്യർ ഇന്നും  വിഷയം  ഗൗരവമായി എടുത്തതായി  എനിക്ക് തോന്നുന്നില്ല. പാസ്ഥിതിയെ കുറിച്ച് പ്രതികരിക്കുന്നവർ  ഇന്ന് കുറഞ്ഞു വരുന്നു. പലരിലും ഒരു  നിസ്സംഗതയാണ്. സർക്കാരുകൾ ഒന്നും കാണുന്നില്ല. കണ്ടാൽ തന്നെ മിണ്ടുന്നില്ല.മനുഷ്യവംശം അതിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും നിർണായക ഘട്ടത്തിലെത്തിനിൽക്കുന്നു.

പ്രകൃതി അപകടാവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു എന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ ധാരാളമുണ്ട്.

കാലാവസ്ഥ വ്യതിയാനം തുടങ്ങി പല പ്രതിഭാസങ്ങൾ ഭൂമിയെ അതിവേഗം

നശിപ്പിച്ചുകൊണ്ടിരിക്കുന്നു

ഭൂമി നമുക്ക് സ്വന്തമെന്നും ഇവിടെയുള്ളതെല്ലാം യഥേഷ്ടം ഉപയോഗിക്കാൻ അവകാശമുണ്ടെന്നുമുള്ള അടിസ്ഥാനപരമായ വിശ്വാസത്തിലാണ്മനുഷ്യരാശി എക്കാലവും പ്രവർത്തിച്ചുപോന്നത്. മാനിനെ വേട്ടയാടുന്ന പുലികളും മാനിന് ഭക്ഷണമാകുന്ന പുൽപ്പടർപ്പുകളും അത്തിമരത്തിലെ പഴങ്ങളിൽ അവകാശം സ്ഥാപിക്കുന്ന കുരങ്ങനും, അങ്ങനെ എണ്ണമറ്റ ജീവജാലങ്ങളും അവരുടെ അസ്തിത്വവും ചേരുന്നതാണ് ഭൂമിയിലെ ആവാസവ്യവസ്.

പരസ്പരപൂരിതമായ ആവാസവ്യവസ് സംരക്ഷിക്കപ്പെടേണ്ടത്മനുഷ്യരാശിയുടെ മാത്രമല്ല, ഭൂമിയുടെതന്നെ നിലനിൽപിന് ആവശ്യമാണ്. മനുഷ്യനിലേക്കുമാത്രമായി ആവശ്യങ്ങൾ കേന്ദ്രീകരിക്കപ്പെടുമ്പോഴാണ് അത്വിവേചനമില്ലാത്ത കടന്നുകയറ്റമായി മാറി ഭൂമിയുടെ നിലനിൽപ്അപകടത്തിലാക്കുന്നത്.

പ്രകൃതിക്കുവേണ്ടി എന്തു ചെയ്യാനാകും എന്ന ചോദ്യം ശക്തമായി ഉയരുന്നു. മനുഷ്യന്റെ

വീണ്ടുവിചാരമില്ലാത്ത കടന്നുകയറ്റങ്ങൾ പ്രകൃതിയെ അപകടത്തിലാക്കുമ്പോൾ മറ്റൊരു പ്രസക്തമായ ചോദ്യം ഉയരുന്നു. മനുഷ്യർക്കെന്നതുപോലെ പ്രകൃതിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ അംഗങ്ങൾക്കും അവകാശങ്ങളില്ലേ? അല്ലെങ്കിൽ ഉണ്ടാകേണ്ടതല്ലേ? അവ സൃഷ്ടിച്ചെടുക്കാനും സംരക്ഷിക്കാനുമുള്ള ബാധ്യത ആരുടേതാണ്?  മനുഷ്യനുള്ളതുപോലെ  അവകാശങ്ങൾ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങൾക്കുമില്ലേ?

പ്രകൃതി ജീവനാണ്

മനുഷ്യൻ പ്രകൃതിയുടെ സൃഷ്ടിയാണ്, മറിച്ചല്ല എന്ന അടിസ്ഥാന സത്യം അംഗീകരിക്കുമ്പോഴാണ്പ്രകൃതിയിലുള്ളതെല്ലാം മനുഷ്യനെപ്പോലെതന്നെ മറ്റുള്ള എല്ലാ ജീവിജാലങ്ങൾക്കും അർഹതപ്പെട്ടതാണ്  എന്ന  തിരിച്ചറിവ്  നമുക്ക് ഉണ്ടാകുന്നത്. വൃക്ഷങ്ങൾക്കും നദികൾക്കുമെല്ലാം അവരുടേതായ അസ്തിത്വമുണ്ടെന്നും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും നമുക്ക് അറിയാമോ?

പ്രാചീനകാലം മുതൽ ഭാരതീയർ  വൃക്ഷം, വായു, ജലം, ഭൂമി, വെളിച്ചം എന്നിങ്ങനെ പ്രകൃതിയുടെ അഞ്ചു രൂപങ്ങളിലും ഈശ്വരൻ അധിവസിക്കുന്നു എന്ന് വിശ്വസിച്ചിരുന്നു. മോഹൻജൊദാരോയുടെ കാലം മുതൽ വൃക്ഷങ്ങളെ ആരാധിച്ചിരുന്നതിനു തെളിവുകളുണ്ട്. ഗ്രീക് പൗരാണിക ശാസ്ത്രത്തിൽ ഒലിവ് മരങ്ങളെ വിശുദ്ധമായി കണക്കാക്കുന്നു. ഒലിവ്ഗ്രീക് ജനതക്ക് ആഹാരവും ചരിത്രവും മാത്രമല്ല, ജീവിതത്തിന്റെ ഭാഗംതന്നെയാണ്.

മനുഷ്യന്റെ ആവശ്യങ്ങൾക്കുള്ളത് പ്രകൃതിയിലുണ്ട്; പക്ഷേ, അത്യാഗ്രഹങ്ങൾക്കുണ്ടാവില്ല എന്ന് നമ്മെ ഓർമിപ്പിച്ചത്മഹാത്മാ ഗാന്ധിയാണ്. പക്ഷേ, ഭൂമിക്കുമേൽ ആധിപത്യം സ്ഥാപിച്ച് പ്രകൃതിവിഭവങ്ങൾ വിവേചനമില്ലാതെ ഉപയോഗിക്കുകയും ഭൂമിയെ തങ്ങളിലേക്കുമാത്രം കേന്ദ്രീകരിക്കാനുമാണ്മനുഷ്യൻ ശ്രമിച്ചത്. അതുതന്നെയാണ്പ്രകൃതിയുടെ അപചയത്തിന് കാരണം. ഒരു വൃക്ഷതൈ നട്ടെങ്കിലും നമുക്ക്  പ്രകൃതിയോട് ക്ഷമ ചോദിക്കാം.നല്ല ബുദ്ധിയും വിവേകവും മനുഷ്യന് ഉണ്ടാകട്ടെ.

പ്രൊഫ. ജോൺ കുരാക്കാർ.

 

 

No comments: